പാലക്കാട്: അട്ടപ്പാടിയില്‍ വീണ്ടും ശിശുമരണം. കുറത്തിക്കല്ല് ഊരിലെ ചിന്നരാജ്, ഓമന ദമ്പതികളുടെ മൂന്നു മാസം പ്രായമുള്ള പെണ്‍കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയായിരുന്നു സംഭവം.

കുഞ്ഞിന് ജന്മനാ ഹൃദയ വാല്‍വിന് തകരാര്‍ ഉണ്ടായിരുന്നു. പരിശോധനയ്ക്കായി ആശുപത്രിയിലെത്തിക്കാനിരിക്കെയാണ് കുഞ്ഞിന് ശ്വാസ തടസം അനുഭവപ്പെട്ടതും മരണം സംഭവിക്കുന്നതും. ആശുപത്രിയിലെത്തിക്കുന്നതിന് മുന്‍പ് തന്നെ കുഞ്ഞ് മരണപ്പെട്ടു. അട്ടപ്പാടിയിലെ ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം പോസ്റ്റുമോര്‍ട്ടം നടപടികള്‍ക്ക് ശേഷം മാതാപിതാക്കള്‍ക്ക് വിട്ടു നല്‍കും.