ലോകത്ത് കൊവിഡ് ബാധിതരുടെ എണ്ണം പതിനൊന്ന് കോടി തൊണ്ണൂറ് ലക്ഷം പിന്നിട്ടു. വേള്‍ഡോമീറ്ററിന്റെ കണക്കുപ്രകാരം നാലര ലക്ഷത്തിനടുത്ത് പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. 26.40 ലക്ഷം പേര്‍ മരിച്ചു. ഒമ്പത് കോടിയിലധികം പേര്‍ സുഖം പ്രാപിച്ചു.

യുഎസില്‍ രണ്ട് കോടി തൊണ്ണൂറ്റിയൊമ്പത് ലക്ഷം രോഗബാധിതരാണ് ഉളളത്.അരലക്ഷത്തിലധികം പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. മരണസംഖ്യ 5.43 ലക്ഷമായി ഉയര്‍ന്നു.

ഇന്ത്യയില്‍ കൊവിഡ് ബാധിതരുടെ എണ്ണം ഒരു കോടി പതിമൂന്ന് ലക്ഷം പിന്നിട്ടു.