Connect with us

Culture

ഇന്റര്‍പോള്‍ മേധാവിയുടെ തിരോധാനം: ചൈനയോട് വിശദീകരണം തേടി

Published

on

പാരിസ്: ഇന്റര്‍പോള്‍ മേധാവി മെംഗ് ഹോംഗ്‌വെയിയുടെ തിരോധാനത്തില്‍ ദുരൂഹത തുടരുന്നു. ഇതുസംബന്ധിച്ച് ചൈനയോട് ഇന്റര്‍പോള്‍ വിശദീകരണം തേടി.

ചൈനീസ് സ്വദേശിയായ മെംഗിനെ കഴിഞ്ഞ മാസം അവസാനം ഫ്രാന്‍സില്‍ നിന്നു ചൈനയിലേക്ക് പോയതിനു ശേഷം കാണാതാവുകയായിരുന്നു. മെംഗിന്റെ ഭാര്യ പൊലീസിനു പരാതി നല്‍കിയതോടെയാണ് വിവരം പുറത്തറിയുന്നത്.

മെംഗ് ചൈനയിലെത്തിയ ഉടന്‍ ചോദ്യം ചെയ്യലിനായി അച്ചടക്ക സമിതി കസ്റ്റഡിയിലെടുത്തുവെന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

Film

വെഞ്ഞാറമൂട് കൂട്ടക്കൊല: ‘കാലം പറഞ്ഞ കഥ’യുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് പ്രതിയുടെ പിതാവ് ഹൈക്കോടതിയില്‍

ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

Published

on

കൊച്ചി: കേരളത്തെ നടുക്കിയ വെഞ്ഞാറമൂട് കൂട്ടക്കൊലപാതകത്തെ ആസ്പദമാക്കി നിര്‍മ്മിച്ച ‘കാലം പറഞ്ഞ കഥ’ എന്ന സിനിമയുടെ റിലീസ് തടയണമെന്ന് ആവശ്യപ്പെട്ട് കേസിലെ പ്രതി അഫാന്റെ പിതാവ് ഹൈക്കോടതിയില്‍. ഫെബ്രുവരി 6-നാണ് ചിത്രം തീയേറ്ററുകളില്‍ എത്തുന്നത്.

വിചാരണ പൂര്‍ത്തിയാകുന്നതിന് മുന്‍പ് ചിത്രം പുറത്തിറങ്ങിയാല്‍ നീതിപൂര്‍വമായ വിചാരണയെ ബാധിക്കുമെന്നും സാക്ഷികളെ സ്വാധീനിക്കാന്‍ ഇടയാക്കുമെന്നുമാണ് ഹര്‍ജിയിലെ പ്രധാന വാദം. സിനിമ റിലീസായാല്‍ അത് മാധ്യമ വിചാരണയ്ക്ക് കാരണമാകുമെന്നും പ്രതിയുടെ ഭാവിയെയും കുടുംബത്തിന്റെ അന്തസ്സിനെയും ബാധിക്കുമെന്നും പിതാവ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി.

2025 ഫെബ്രുവരി 24-ന് വെഞ്ഞാറമൂട്ടില്‍ 23-കാരനായ അഫാന്‍ തന്റെ മുത്തശ്ശി, പിതൃസഹോദരന്‍, അദ്ദേഹത്തിന്റെ ഭാര്യ, സ്വന്തം സഹോദരന്‍, പെണ്‍സുഹൃത്ത് എന്നിവരടക്കം അഞ്ചുപേരെ ചുറ്റിക കൊണ്ട് അടിച്ചുകൊലപ്പെടുത്തിയത്. മാതാവിനെയും ഉപദ്രവിച്ചിരുന്നു.

അതേസമയം, സിനിമ വെഞ്ഞാറമൂട് കൊലപാതകത്തെ മാത്രം ആസ്പദമാക്കിയുള്ളതല്ലെന്നും ലഹരി വിരുദ്ധ സന്ദേശമാണ് ചിത്രം നല്‍കുന്നതെന്നും സംവിധായകന്‍ പ്രസാദ് നൂറനാട് വിശദീകരിച്ചു.

 

Continue Reading

Culture

ഇനി ആ ബിസ്‌കറ്റ് മണമില്ല; മുംബൈയുടെ പാര്‍ലെ-ജി ഫാക്ടറി ഓര്‍മ്മയാകുന്നു

മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്‌കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു.

Published

on

മുംബൈ: ഓരോ ഇന്ത്യക്കാരന്റെയും ചായക്കപ്പിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നായിരുന്നു പാര്‍ലെ-ജി. ഈ ബിസ്‌കറ്റിന്റെ ജന്മസ്ഥലം ഇനി ചരിത്രത്തിന്റെ ഭാഗം. മുംബൈയിലെ വിലെ പാര്‍ലെയില്‍ പതിറ്റാണ്ടുകളായി ബിസ്‌കറ്റ് ഗന്ധം പരത്തിയിരുന്ന പാര്‍ലെ പ്രൊഡക്ട്സിന്റെ ആദ്യ ഫാക്ടറി കെട്ടിടങ്ങള്‍ പൊളിച്ചുമാറ്റുന്നു. 5.44 ഏക്കറില്‍ പരന്നുകിടക്കുന്ന ഈ ഫാക്ടറി സമുച്ചയം മാറ്റി വലിയൊരു വാണിജ്യ കേന്ദ്രം പണിയാനാണ് കമ്പനി തീരുമാനിച്ചിട്ടുള്ളത്.

പഴമയുടെ സുഗന്ധം മായുന്നു

1929-ല്‍ സ്ഥാപിതമായ പാര്‍ലെ-ജി ഫാക്ടറി കേവലം ഒരു കെട്ടിടം എന്നതിലുപരി മുംബൈ നഗരത്തിന്റെ ഒരു അടയാളം കൂടിയായിരുന്നു. വിലെ പാര്‍ലെ സ്റ്റേഷന് സമീപത്തുകൂടി ട്രെയിനില്‍ പോകുന്ന യാത്രക്കാര്‍ക്ക് ബിസ്‌കറ്റ് ഗന്ധം അനുഭവപ്പെടുമ്പോള്‍ സ്റ്റേഷന്‍ എത്താറായെന്ന് മനസ്സിലാക്കാമായിരുന്നെന്ന് സാരം.

സ്വാതന്ത്യത്തിന് മുന്‍പ് ബ്രിട്ടീഷ് ബിസ്‌കറ്റുകളോട് മത്സരിക്കാനാണ് പാര്‍ലെ ബിസ്‌കറ്റ് നിര്‍മ്മാണം ആരംഭിച്ചത്. എന്നാല്‍ 2016-ല്‍ തന്നെ ഈ ഫാക്ടറിയിലെ ഉല്‍പ്പാദനം നിര്‍ത്തിവെച്ചിരുന്നു. എങ്കിലും ആ കെട്ടിടം അവിടുത്തെ പ്രധാന ലാന്‍ഡ്മാര്‍ക്കായി അവശേഷിച്ചു.

അതേസമയം ഫാക്ടറി നിലനിന്നിരുന്ന സ്ഥലത്തെ 31 കെട്ടിടങ്ങള്‍ പൊളിച്ചുനീക്കി ആധുനിക ബിസിനസ് ഹബ്ബ് നിര്‍മ്മിക്കാനുള്ള അനുമതി പാര്‍ലെ ഗ്രൂപ്പിന് ലഭിച്ചുകഴിഞ്ഞു.

ഗൃഹാതുരത്വം ഉണര്‍ത്തി സോഷ്യല്‍ മീഡിയ

ഫാക്ടറി പൊളിക്കുന്ന വാര്‍ത്ത പുറത്തുവന്നതോടെ സോഷ്യല്‍ മീഡിയയില്‍ തങ്ങളുടെ ബാല്യകാല ഓര്‍മ്മകള്‍ പങ്കുവെക്കുകയാണ് പ്രേക്ഷകര്‍. സ്‌കൂള്‍ വിട്ടു വരുമ്പോഴുള്ള ബിസ്‌കറ്റ് മണവും ഫാക്ടറി സന്ദര്‍ശനങ്ങളും വൈകാരികതയോടെയാണ് ഓര്‍ക്കുന്നത്. പാര്‍ലെ-ജി എന്ന ബ്രാന്‍ഡിന്റെ പേര് തന്നെ വിലെ പാര്‍ലെ എന്ന സ്ഥലപ്പേരില്‍ നിന്നാണ് ഉടലെടുത്തത് എന്നാണ് പറയപ്പെടുന്നത്.

മുംബൈയിലെ ഉല്‍പ്പാദനം നിര്‍ത്തിയാലും ഇന്ത്യയുടെ വിവിധ ഭാഗങ്ങളിലുള്ള മറ്റ് ഫാക്ടറികളില്‍ പാര്‍ലെ-ജിയുടെ നിര്‍മ്മാണം തുടരും.

 

Continue Reading

kerala

‘റെയ്ഡിന് ഇടയില്‍ സി ജെ റോയിയുടെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്’ -രാജു പി നായര്‍

ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലന്‍ ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

Published

on

By

കൊച്ചി: കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയിയുടെ മരണത്തില്‍ സംശയം രേഖപ്പെടുത്തി കോണ്‍ഗ്രസ് നേതാവ് രാജു പി നായര്‍. വ്യക്തിപരമായ സംശയമാണ് എന്ന് വ്യക്തമാക്കി ഫേസ്ബുക്കിലൂടെയാണ് രാജു പി നായര്‍ പ്രതികരിച്ചിരിക്കുന്നത്. ‘ദുരൂഹമാണ്! എന്റെ സംശയമാണ്..ഒരു റെയ്ഡ് നടക്കുമ്പോള്‍ ആദ്യം തന്നെ ഫോണ്‍ മുതല്‍ എല്ലാം പിടിച്ചെടുക്കും. റെയ്ഡിന് ഇടയില്‍ അദ്ദേഹത്തിന്റെ കയ്യില്‍ പിസ്റ്റള്‍ എന്നത് വിശ്വസിക്കാന്‍ ബുദ്ധിമുട്ടുണ്ട്. മാത്രമല്ല ഒരു റെയ്ഡ് അതിജീവിക്കാന്‍ കഴിയാത്ത ദുര്‍ബലന്‍ ആയിരുന്നു അദ്ദേഹം എന്ന് വിശ്വസിക്കാനും ബുദ്ധിമുട്ടുണ്ട്.’ എന്നാണ് രാജു പി നായര്‍ ഫേസ്ബുക്കില്‍ കുറിച്ചത്.

ആദായനികുതി വകുപ്പിനെതിരെ ഗുരുതര ആരോപണവുമായി മരിച്ച കോണ്‍ഫിഡന്റ് ഗ്രൂപ്പ് ഉടമ സി ജെ റോയ്യുടെ സഹോദരന്‍ സി ജെ ബാബു ഇന്ന് രാവിലെ രംഗത്തെത്തി. അന്വേഷണ ഏജന്‍സിയില്‍ നിന്ന് സമ്മര്‍ദമുണ്ടായിരുന്നുവെന്നും അഡീഷണല്‍ കമ്മീഷണര്‍ കൃഷ്ണപ്രസാദില്‍ നിന്നും സമ്മര്‍ദമുണ്ടായിരുന്നെന്നും സി ജെ ബാബു പറഞ്ഞു.

ആധായവകുപ്പിന്റെ പരിശോധനയ്ക്കിടെ അതേകെട്ടിടത്തില്‍ തന്നെയുള്ള ഓഫീസിലെത്തി സ്വയം വെടിവെച്ച് ജീവനൊടുക്കുകയായിരുന്നു സി ജെ റോയി.
ഇന്ന് സഹോദരന്റെ വീട് സ്ഥിതി ചെയ്യുന്ന കോറമംഗലയിലെ ദേവാലയത്തില്‍ ആണ് സംസ്‌കാരം. പോസ്റ്റുമോര്‍ട്ടത്തിന് ശേഷം രാവിലെ 9 മണിയോടെ ബെംഗളൂരു ബോറിംഗ് ആശുപത്രിയില്‍ നിന്നും മൃതദേഹം കോറമംഗലയിലെത്തിക്കും. ഉച്ചയ്ക്ക് ഒരു മണിവരെ പൊതുദര്‍ശനം ഉണ്ടാകും.

തൃശൂര്‍ സ്വദേശിയാണ് റോയ്. കേരളം, കര്‍ണാടക, തമിഴ്നാട് ഉള്‍പ്പെടെ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലും വിദേശത്തുമായി റിയല്‍ എസ്റ്റേറ്റ് മേഖലയില്‍ സജീവ സാന്നിധ്യമായിരുന്നു സി ജെ റോയ്. റിയല്‍ എസ്റ്റേറ്റ് കൂടാതെ ഹോസ്പിറ്റാലിറ്റി, ഏവിയേഷന്‍, എന്റര്‍ടെയ്ന്‍മെന്റ്, വിദ്യാഭ്യാസം, ഗോള്‍ഫിംഗ്, റീട്ടെയില്‍, ഇന്റര്‍നാഷണല്‍ ട്രേഡിങ്ങ് (ബില്‍ഡിംഗ് മെറ്റീരിയല്‍സ്) തുടങ്ങിയ മേഖലകളിലും സി ജെ റോയ് സജീവ സാന്നിധ്യമായിരുന്നു. റിയല്‍ എസ്റ്റേറ്റ് പ്രോജക്റ്റുകള്‍ നടപ്പിലാക്കുമ്പോള്‍ ‘സീറോ ഡെബിറ്റ്’ (കടരഹിത) നയം സ്വീകരിച്ചിരുന്നു. അറബ് ലോകത്തെ ഇന്ത്യന്‍ ബിസിനസുകാരുടെ ഫോബ്സ് പട്ടികയില്‍ 14-ാം സ്ഥാനത്ത് എത്തിയിരുന്നു. കോണ്‍ഫിഡന്റ് ഗ്രൂപ്പിന്റെ ഇന്ത്യയിലെ ആസ്ഥാനം ബെംഗളൂരുവിലും അന്താരാഷ്ട്ര ആസ്ഥാനം ദുബായിലുമാണ്.

 

 

Continue Reading

Trending