Connect with us

Video Stories

വര്‍ഗീയത തടയുന്നതിന് തടസ്സം ജാതീയത: ലിംബോളെ

Published

on

 

കെ.പി ജലീല്‍
പാലക്കാട്

രാജ്യം നേരിടുന്ന അതിഭീകരമായ വര്‍ഗീയതയെ നേരിടുന്നതിനും പരാജയപ്പെടുത്തുന്നതിനും ഇപ്പോഴും തടസ്സമായി നിലകൊള്ളുന്നത് ജാതീയതയാണെന്ന് പ്രമുഖ എഴുത്തുകാരനും ദലിത് ആക്ടിവിസ്റ്റുമായ ശരണ്‍കുമാര്‍ ലിംബോളെ. ജാതീയതയെ ഇല്ലാതാക്കുകയാണ് ഇന്നിന്റെ അടിയന്തിര ആവശ്യം. അതിലൂടെ മാത്രമേ യഥാര്‍ത്ഥത്തില്‍ ഇന്ത്യയിലെ ബഹുഭൂരിപക്ഷം വരുന്ന ദലിതര്‍ക്ക് സാമൂഹികനീതി കൈവരുത്താന്‍ കഴിയൂ എന്ന് അദ്ദേഹം പറഞ്ഞു.
ചന്ദ്രികക്ക് അനുവദിച്ച പ്രത്യേകഅഭിമുഖത്തിലാണ് മറാത്തി എഴുത്തുകാരനും പ്രമുഖ നോവലായ അക്കര്‍മഷിയുടെ രചയിതാവുമായ അദ്ദേഹം ഇങ്ങനെ അഭിപ്രായപ്പെട്ടത്.
? രാജ്യം സ്വാതന്ത്ര്യം നേടി എഴുപത് വര്‍ഷം പിന്നിട്ടിട്ടും എന്തുകൊണ്ടാണ് ജാതീയതയെ നേരിടാന്‍ കഴിയാത്തത്.
= ജാതീയത പൂര്‍ണമായും ഇല്ലാതാക്കാന്‍ പെട്ടെന്നൊന്നും കഴിയില്ല. ഇന്ത്യയുടെ സാമൂഹികശരീരത്തില്‍ ആഴത്തില്‍ വേരിറങ്ങിയിട്ടുള്ള ഒന്നാണ് ജാതിവ്യവസ്ഥ. അതിന്റെ ചില അനാചാരങ്ങളൊക്കെ ഇല്ലാതാക്കാന്‍ നമുക്കായിട്ടില്ലെന്ന് പറഞ്ഞുകൂടാ. പണ്ടത്തെ പോലുള്ള തൊട്ടുകൂടായ്മ ഇന്ന് കാണാനില്ല. എങ്കിലും ദാരിദ്ര്യത്തിന് പ്രധാന കാരണം ജാതിവ്യവസ്ഥ തന്നെ.
? ജാതീയത നീക്കാനുള്ള തടസ്സമെന്തായിരിക്കാം.
= ഭയം തന്നെയാണ് പ്രധാനം. മറ്റുള്ളവരുടെ അധികാരം തന്റെ മേല്‍ അടിച്ചേല്‍പിക്കപ്പെടുന്നതിനെ നിസ്സഹായമായി നോക്കിനില്‍ക്കേണ്ട സ്ഥിതിയാണ് ദലിതര്‍ക്കുള്ളത്. മറിച്ച് അവര്‍ക്കുവേണ്ടി രാപ്പകല്‍ പണിയെടുക്കേണ്ട ഗതികേടും സംഭവിക്കുന്നു.
? ഇന്ത്യയിലെ മുസ്്‌ലിംകളും സമാനമായ സ്ഥിതിവിശേഷം അനുഭവിക്കുകയാണല്ലോ.
= അതെ. അതിനുകാരണവും ഉന്നതകുലജാതര്‍ക്ക് അവരുടെ സമ്പത്ത് വീതിച്ചുകൊടുക്കുന്നതിലുള്ള വിഷമം കൊണ്ടാണ്. മുസ്്‌ലിംകള്‍ സംഘപരിവാറുകാര്‍ പറയുന്നതുപോലെ എവിടെനിന്നും ഇന്ത്യയിലേക്ക് കുടിയേറി വന്നവരല്ല. അവര്‍ ഇവിടെതന്നെയുള്ള മുന്‍തലമുറകളില്‍ നിന്ന് മതം മാറിയവരാണ്. ഈ ജാതിസമ്പ്രദായം തന്നെയായിരുന്നു ആ മതം മാറ്റത്തിന് കാരണം.
? മുസ്്‌ലിംകളും ദലിതുകളും ഒരുമിച്ചൊരു മുന്നേറ്റം വര്‍ഗീയതക്കെതിരെ സാധ്യമാണോ.
= അതിനും സമയമെടുക്കും. ഇന്നും ദലിതുകള്‍ പലരും മുസ്്‌ലിംകളെ ഭയപ്പെടുന്നുണ്ട്. അടുക്കാനുള്ള ഒരു വിമ്മിട്ടം എവിടെയും കാണാം. പക്ഷേ അത് പെട്ടെന്ന് സാധ്യമാകില്ല. ഇരുവരുടെയും വേദന ഒന്നുതന്നെയാണ്.
? അംബേദ്കറെപോലുള്ളവര്‍ നടത്തിയ പോരാട്ടം ബുദ്ധമതത്തിലേക്ക് ചേക്കേറുന്നതിലാണ് ദലിതരെ ഒരു പരിധിവരെ എത്തിച്ചത്.
= ബുദ്ധനെ അതുകൊണ്ടുതന്നെ അവര്‍ തൊട്ടുകൂടാത്തവനാക്കി. (ചിരിക്കുന്നു. )സത്യത്തില്‍ ബുദ്ധന്‍ ക്ഷത്രിയജാതിയില്‍പെട്ടവനായിരുന്നു.
? ജിഗ്നേഷ് മേവാനിയെപോലുള്ളവര്‍..
= ജിഗ്നേഷ് വലിയ പ്രതീക്ഷ നല്‍കുന്നുണ്ട്. പുതിയ തലമുറയോട് ജാതിവ്യവസ്ഥയെക്കുറിച്ച് പറഞ്ഞിട്ട് വിലപ്പോവില്ല. അവര്‍ക്ക് വിദ്യാഭ്യാസം ലഭിക്കുന്നുണ്ട്. രാമനും ഖില്‍ജിയുമൊന്നും അവര്‍ക്ക് വേണ്ട. രാജ്യത്തെ ബഹുഭൂരിപക്ഷം യുവാക്കളാണ്. അവര്‍ക്ക് തൊഴില്‍ നല്‍കുകയാണ് അധികാരികള്‍ ചെയ്യേണ്ടത്.
1984ല്‍ രചിക്കപ്പെട്ട ആത്മകഥാംശമുള്ള അക്കര്‍മഷിയുടെ മലയാളത്തിലും ഇംഗ്ലീഷിലുമടക്കമുള്ള പരിഭാഷകള്‍ പ്രസിദ്ധീകരിക്കപ്പെട്ടിട്ടുണ്ട്. ഇന്ത്യന്‍ ദലിത്‌സാഹിത്യത്തിലെ സൗന്ദര്യശാസ്ത്രം എന്ന നിരൂപണഗ്രന്ഥമടക്കം ഏതാനും ഗ്രന്ഥങ്ങള്‍ ഇദ്ദേഹത്തിന്റേതായിട്ടുണ്ട്. പാലക്കാട് സാഹിത്യോല്‍സവത്തിന്റെ ഉദ്ഘാടനം നിര്‍വഹിക്കാനെത്തിയതായിരുന്നു ലിംബോളെ. കൊല്ലപ്പെട്ട മറാത്തി എഴുത്തുകാരായ ഗോവിന്ദ് പന്‍സാരെ, നരേന്ദ്രധാബോല്‍ക്കര്‍ എന്നിവരെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് മന:പൂര്‍വം അദ്ദേഹം ഒഴിഞ്ഞുമാറി.

Video Stories

ട്രെയിന്‍ അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തി

ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

Published

on

പാലക്കാട് ഒറ്റപ്പാലത്ത് റെയില്‍പാളത്തില്‍ ഇരുമ്പ് ക്ലിപ്പുകള്‍ നിരത്തി ട്രെയിന്‍ അട്ടിമറിക്കാന്‍ ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്‍വേ സ്‌റ്റേഷനുകള്‍ക്കിടയില്‍ പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്.

മായന്നൂര്‍ മേല്‍പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള്‍ കണ്ടെത്തിയത്. ആര്‍പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.

Continue Reading

kerala

ആലപ്പുഴയില്‍ സ്‌കൂള്‍ കെട്ടിടത്തിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്‍

അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി.

Published

on

ആലപ്പുഴ കാര്‍ത്തികപ്പള്ളിയില്‍ ശക്തമായ മഴയില്‍ കാഞ്ഞിരപ്പള്ളി യു.പി സ്‌കൂളിന്റെ മേല്‍ക്കൂര തകര്‍ന്നു വീണു. അവധി ദിവസമായതിനാല്‍ വന്‍ അപകടം ഒഴിവായി. 50 വര്‍ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്‍ന്നു വീണത്.

അതേസമയം കെട്ടിടത്തിന് ഒരു വര്‍ഷമായി ഫിറ്റ്‌നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്‍ക്കൂരയാണ് തകര്‍ന്നു വീണതെന്ന് പ്രധാനാധ്യാപകന്‍ ബിജു പറഞ്ഞു. എന്നാല്‍ മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്‍ഥികള്‍ പറയുന്നു.

നിലവില്‍ 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന്‍ സാധിക്കുമെന്നാണ് അധികൃതരില്‍ നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന്‍ പറഞ്ഞു.

 

Continue Reading

kerala

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് നാല് ജില്ലകളില്‍ റെഡ് അലര്‍ട്ട്

തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

Published

on

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന്‍ ഉത്തര്‍പ്രദേശിന് മുകളില്‍ തീവ്രന്യൂന മര്‍ദം സ്ഥിതി ചെയ്യുന്നതിനാല്‍ സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

21 വരെ കേരള-കര്‍ണാടക-ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിന് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളില്‍ മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ വേഗത്തില്‍ ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്‍ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.

ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില്‍ വീണ്ടും മാറ്റം. രാവിലെ കണ്ണൂര്‍, കാസര്‍കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്‍ട്ടിന്റെ പരിധിയില്‍ വന്നു. ഈ ജില്ലകളില്‍ അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില്‍ 204.4 മില്ലീമീറ്ററില്‍ കൂടുതല്‍ മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.

എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടുമാണുള്ളത്.

ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ റെഡ് അലര്‍ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്.

Continue Reading

Trending