News
IPL: ഇന്ന് ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും മുഖാമുഖം
വിജയവും പ്ലേ ഓഫുമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
മുംബൈ: ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് ക്രിക്കറ്റിലിന്ന് തകര്‍പ്പനങ്കം. ഒന്നാം സ്ഥാനക്കാരും രണ്ടാം സ്ഥാനക്കാരും മുഖാമുഖം. 11 മല്‍സരങ്ങള്‍ പൂര്‍ത്തിയാക്കിയ ലക്നൗ സൂപ്പര്‍ ജയന്റസിനും ഗുജറാത്ത്് ടൈറ്റന്‍സിനും 16 പോയിന്റ് വീതമുണ്ട്. റണ്‍റേറ്റ് മികവിലാണ് ലക്നൗ ഒന്നാമത് നില്‍ക്കുന്നത്.
ഐ.പി.എല്‍ പതിനഞ്ചാം സീസണിലെ കന്നിക്കാരാണ് രണ്ട് പേരും. ഹാര്‍ദിക് പാണ്ഡ്യ നയിക്കുന്ന ഗുജറാത്ത് പതിനൊന്ന് മല്‍സരങ്ങളില്‍ എട്ടിലും വിജയിച്ചു. മൂന്ന് തോല്‍വികള്‍. കെ.എല്‍ രാഹുലിന്റെ ലക്നൗവും എട്ടില്‍ ജയിച്ചപ്പോള്‍ മൂന്ന് മല്‍സരങ്ങളല്‍ തോറ്റു. വിജയവും പ്ലേ ഓഫുമാണ് രണ്ട് ടീമുകളുടെയും ലക്ഷ്യം.
kerala
അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു
താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു. കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്വേത മേനോന്റെ പ്രതികരണം.
കേസില്‍ അപ്പീല്‍ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത മേനോന് പറഞ്ഞു. വിഷയത്തില്‍ അമ്മ പ്രതികരിക്കാന്‍ വൈകിയെന്ന ബാബുരാജിന്റെ വിമര്‍ശനത്തെപറ്റിയുള്ള ചോദ്യത്തിന് അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങള്‍ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
india
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍
അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
കൊല്‍ക്കത്ത: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
kerala
പ്രതികള്‍ക്ക് ലഭിച്ചത് മിനിമം ശിക്ഷ മാത്രം, ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും; പ്രോസിക്യൂട്ടര്‍ വി. അജകുമാര്‍
വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്.
നടിയെ ആക്രമിച്ച കേസിലെ കോടതി വിധിയില്‍ പ്രതികരിച്ച് പ്രോസിക്യൂഷന് അഭിഭാഷകന് അഡ്വ. വി. അജകുമാര്‍. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് പ്രതികള്‍ക്ക് ലഭിച്ചിട്ടുള്ളത് മിനിമം ശിക്ഷ മാത്രമാണെന്നും ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കുമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രതികള്‍ക്ക് വിധിച്ച ശിക്ഷയില്‍ നിരാശയുണ്ട്. പരമാവധി ശിക്ഷയ്ക്കായി വാദിച്ചിരുന്നെങ്കിലും ഐപിസി 376 ഡി വകുപ്പ് പ്രകാരം പാര്‍ലമെന്റ് നിശ്ചയിച്ചിരിക്കുന്ന മിനിമം ശിക്ഷ മാത്രമാണ് ലഭിച്ചിരിക്കുന്നത്. ഇത് സമൂഹത്തിന് തെറ്റായ സന്ദേശം നല്‍കും. ശിക്ഷാവിധിയില്‍ അപ്പീല്‍ പോകാന്‍ സര്‍ക്കാരിനോട് ആവശ്യപ്പെടും. കേസിനെ സംബന്ധിച്ചിടത്തോളം യാതൊരുവിധ നിരാശയുമില്ല. പ്രോസിക്യൂഷന് തിരിച്ചടിയില്ല. ഈ പാസ്പോര്‍ട്ട് കിട്ടുന്നതിനു വേണ്ടിയാണ് കഴിഞ്ഞ മൂന്നരവര്‍ഷം ഈ കോടതിമുറിയില്‍ വെന്തുനീറിയത്. ആ പ്രയാസങ്ങളെല്ലാം പിന്നീട് വേണ്ട സ്ഥലങ്ങളില്‍ വേണ്ടവിധത്തില്‍ അവതരിപ്പിക്കും. അതിനുള്ള പരിഹാരങ്ങള്‍ നേടും. നീതി കിട്ടുമെന്നുതന്നെയാണ് പ്രതീക്ഷ,- അജകുമാര്‍ പറഞ്ഞു.
ഇപ്പോള്‍ പുറപ്പെടുവിച്ച വിധി കോടതിയുടെ ഔദാര്യമല്ല, പ്രോസിക്യൂഷന്റെ അവകാശമാണ്. പ്രോസിക്യൂഷന് സമര്‍പ്പിച്ച തെളിവുകളില്‍ ഏതെല്ലാമാണ് കോടതി അംഗീകരിക്കാതിരുന്നതെന്ന് വിധിന്യായം വായിച്ചാല്‍ മാത്രമേ മനസിലാക്കാനാകൂ. അതിനുശേഷം ആവശ്യമായ നടപടികള്‍ സ്വീകരിക്കും. എട്ടാം പ്രതിയായ ദിലീപിനെ വെറുതേവിട്ട നടപടി സംബന്ധിച്ചും വിധിന്യായം പരിശോധിച്ചാലേ പറയാനാകൂ.-അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
നടിയെ ആക്രമിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പെടെ ഒന്ന് മുതല്‍ ആറ് വരെയുള്ള പ്രതികള്‍ക്കും 20 വര്‍ഷം കഠിനതടവാണ് കോടതി വിധിച്ചത്. പ്രോസിക്യൂഷന്റെയും പ്രതികളുടെയും വാദം കേട്ട ശേഷമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജി ഹണി എം. വര്‍ഗീസ് ശിക്ഷ വിധിച്ചത്. പള്‍സര്‍ സുനിയെ കൂടാതെ, മാര്ട്ടിന് ആന്റണി, ബി. മണികണ്ഠന്, വി.പി. വിജീഷ്, എച്ച്. സലിം (വടിവാള്‍ സലിം), പ്രദീപ് എന്നിവര്‍ കുറ്റക്കാരാണെന്ന് തിങ്കളാഴ്ച കോടതി കണ്ടെത്തിയിരുന്നു. കൂട്ടബലാത്സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങളാണ് പ്രതികള്‍ക്കെതിരേ തെളിഞ്ഞിട്ടുള്ളത്.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
kerala3 days agoവയനാട് പുല്‍പ്പള്ളിയില്‍ കാട്ടാന ആക്രമണത്തില്‍ വയോധികയ്ക്ക് പരിക്ക്
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
