അഹമ്മദാബാദ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പഞ്ചാബ് കിങ്‌സിനെതിരേ ടോസ് നേടിയ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് ഫീല്‍ഡിങ് തെരെഞ്ഞെടുത്തു. കൊല്‍ക്കത്ത കഴിഞ്ഞ മത്സരത്തില്‍ കളിച്ച അതേ ടീമിനെ നിലനിര്‍ത്തി. പഞ്ചാബില്‍ ഒരു മാറ്റമാണുള്ളത്. ഫാബിയന്‍ അലന് പകരം ക്രിസ് ജോര്‍ദാന്‍ ടീമില്‍ ഇടം നേടി.

ആദ്യ മത്സരത്തില്‍ വിജയിച്ച ശേഷം തുടര്‍ച്ചയായ നാല് മത്സരങ്ങളില്‍ കൊല്‍ക്കത്ത തോല്‍വി രുചിച്ചു. നിലവില്‍ അഞ്ചുമത്സരങ്ങളില്‍ നിന്നും ഒരു വിജയം മാത്രമാണ് കൊല്‍ക്കത്തയുടെ അക്കൗണ്ടിലുള്ളത്. പോയന്റ് പട്ടികയില്‍ അവസാന സ്ഥാനത്താണ് .

മറുവശത്ത് അഞ്ചുമത്സരങ്ങളില്‍ നിന്നും രണ്ട് വിജയങ്ങളുള്ള പഞ്ചാബ് കിങ്‌സ് പോയന്റ് പട്ടികയില്‍ അഞ്ചാം സ്ഥാനത്താണ്. അവസാന മത്സരത്തില്‍ കരുത്തരായ മുംബൈ ഇന്ത്യന്‍സിനെ കീഴടക്കിയാണ് പഞ്ചാബ് ഇന്നിറങ്ങുന്നത്.