X
    Categories: CultureNewsViews

യു.എസ് സൈനികർ തങ്ങളുടെ മിസൈൽ പരിധിയിലെന്ന് ഇറാൻ

തെഹ്‌റാൻ: ഗൾഫ് മേഖലയിൽ ഇറാനെ ലക്ഷ്യമിട്ട് അമേരിക്ക സൈനിക നീക്കം നടത്തുന്നതിനിടെ പ്രകോപന പ്രസ്താവനയുമായി ഇറാൻ. പരമോന്നത നേതാവ് അലി ഖാംനഈയുടെ സൈനിക സഹായി മേജർ ജനറൽ റഹീം സഫാവിയാണ് ഖത്തർ, കുവൈത്ത്, ബഹ്‌റൈൻ എന്നീ രാജ്യങ്ങളിൽ വിന്യസിച്ചിട്ടുള്ള യു.എസ് സൈനികർ തങ്ങളുടെ മിസൈലിന്റെ പരിധിയിലാണെന്ന് പ്രസ്താവിച്ചത്.

‘ഗൾഫ് മേഖലയിൽ അമേരിക്കക്ക് 25-ലധികം സൈനിക കേന്ദ്രങ്ങളും 20,000-ലധികം സൈനികരുമുണ്ട്. ഈ കേന്ദ്രങ്ങളെല്ലാം ഇസ്ലാമിക് റെവല്യൂഷണറി ഗാർഡിന്റെ കരയിൽ നിന്ന് കടലിലേക്ക് തൊടുക്കാവുന്ന മിസൈലിന്റെ പരിധിയിലാണ്.’ – റഹീം സഫാവി പറഞ്ഞു. ഇറാനെതിരെ സൈനിക നീക്കം നടത്തിയാൽ യു.എസ് തോൽക്കുകയേയുള്ളൂവെന്നും സഫാവി അവകാശപ്പെട്ടു.

ചന്ദ്രിക വെബ് ഡെസ്‌ക്‌shafi

2015-ൽ ഒപ്പുവെച്ച ആണവ കരാറിൽ നിന്ന് യു.എസ് ഏകപക്ഷീയമായി പിന്മാറിയതോടെയാണ് ഇറാനും അമേരിക്കക്കുമിടയിൽ പുതിയ പ്രതിസന്ധി ഉരുത്തിരിഞ്ഞത്. ഒബാമ ഭരണകൂടം ഒപ്പുവെച്ച കരാർ റദ്ദാക്കിയ ഡൊണാൾഡ് ട്രംപ് മുമ്പുണ്ടായിരുന്ന ഉപരോധങ്ങൾ ഇറാനുമേൽ ഏർപ്പെടുത്തുകയും ചെയ്തു. ഹോർമുസിനു സമീപം നാല് ഇന്ധന കപ്പലുകൾക്കു നേരെയുണ്ടായ ആക്രമണത്തിനു പിന്നിൽ ഇറാനാണെന്നാണ് അമേരിക്കയും ഗൾഫ് രാജ്യങ്ങളും ആരോപിക്കുന്നത്. എന്നാൽ, ഇറാൻ ഇത് നിഷേധിച്ചിട്ടുണ്ട്.

ഇറാന്റെ ‘ഭീഷണി’ പ്രതിരോധിക്കാനെന്ന പേരിൽ അമേരിക്ക കഴിഞ്ഞ മാസം 1,500 അധിക സൈനിരെ ഗൾഫ് മേഖലയിലേക്ക് അയച്ചിരുന്നു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നായിരുന്നു ഇറാന്റെ പ്രതികരണം.

ചന്ദ്രിക വെബ് ഡെസ്‌ക്‌: