മുംബൈ: പാകിസ്താനെതിരെ ക്രിക്കറ്റ് മത്സരം വേണ്ടെന്ന് ക്രിക്കറ്റ് ബോര്‍ഡ് തീരുമാനത്തിന് പിന്തുണയുമായി ക്രിക്കറ്റര്‍മാരായ ഇര്‍ഫാന്‍ പത്താനും പാര്‍ഥിവ് പട്ടേലും രംഗത്ത്. ഇന്ത്യന്‍ സൈന്യത്തിന് പിന്തുണ പ്രഖ്യാപിച്ച ഇവര്‍ പാകിസ്താനുമായി കളിക്കാനുള്ള ശരിയായ സമയമല്ല ഇതെന്നും വ്യക്തമാക്കി.

എനിക്ക് രാജ്യമാണ് വലുത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ രാജ്യം എന്ത് തീരുമാനമെടുക്കുന്നവോ അതിനെ പിന്തുണക്കുകയാണ് വേണ്ടത് – പത്താന്‍ പറഞ്ഞു. ‘പാകിസ്താനുമായി ക്രിക്കറ്റിനില്ലെന്ന് ബി.സി.സി.ഐ വ്യക്തമാക്കിക്കഴിഞ്ഞു. ഇതിനെ നാം പിന്തുണക്കണം- പട്ടേലും വ്യക്തമാക്കി.