More
ആധാര്‍ സുരക്ഷിതമോ?

ആധാറിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ സുപ്രീംകോടതിയുടെ പുതിയ ഭരണഘടനാ ബെഞ്ച് മുമ്പാകെ വാദം ആരംഭിച്ചു. തിരിച്ചറിയലിനു വേണ്ടി മാത്രമാണോ ആധാര്‍ ഉപയോഗിക്കുന്നതെന്ന് വാദത്തിനിടെ സുപ്രീംകോടതി കേന്ദ്ര സര്‍ക്കാറിനോട് ചോദിച്ചു. ബില്‍ നിയമമാക്കും മുമ്പ് പാര്‍ലമെന്റിന്റെ സ്റ്റാന്‍ഡിങ് കമ്മിറ്റിക്ക് വിട്ടിരുന്നോ എന്നും, ആധാറിനായി ശേഖരിച്ച വിവരങ്ങള്‍ സുരക്ഷിതമാണോയെന്നും കോടതി ആരാഞ്ഞു. ചീഫ് ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനും ജസ്റ്റിസുമാരായ എ.കെ സിക്രി, എ.എം ഖാന്‍വില്‍ക്കര്‍, ഡി.വൈ ചന്ദ്രചൂഡ്, അശോക് ഭൂഷണ് എന്നിവര്‍ അംഗങ്ങളുമായ ബെഞ്ചാണ് കേസ് പരിഗണിച്ചത്.
സുപ്രീംകോടതിയുടെ ഭരണ നടപടികളുമായും കേസ് പരിഗണിക്കുന്ന ബെഞ്ചുകള്‍ നിശ്ചയിക്കുന്നതുമായും ബന്ധപ്പെട്ട് നാല് മുതിര്‍ന്ന ജഡ്ജിമാര്‍ ചീഫ് ജസ്റ്റിസിനെതിരെ പരസ്യമായി രംഗത്തെത്തിയ ശേഷം, ഇവരെ ഒഴിവാക്കി രൂപീകരിച്ച ഭരണഘടനാ ബെഞ്ചാണ് ഇന്നലെ കേസില്‍ വാദം കേട്ടത്. മുതിര്‍ന്ന ജഡ്ജിമാരെ ഒഴിവാക്കി ഭരണഘടനാ ബെഞ്ച് രൂപീകരിച്ചതുമായി ബന്ധപ്പെട്ട് നിയമ വൃത്തങ്ങളില്‍ അഭിപ്രായ ഭിന്നത നിലനില്‍ക്കെയാണ് കേസ് പുതിയ ബെഞ്ച് പരിഗണിച്ചതെന്നും ശ്രദ്ധേയമാണ്. ആധാറിന്റെ സുരക്ഷയും സാധുതയുമായി ബന്ധപ്പെട്ട് ഒരുപിടി ചോദ്യങ്ങളാണ് കേന്ദ്ര സര്‍ക്കാര്‍ മുമ്പാകെ ആദ്യ ദിനം തന്നെ കോടതി നിരത്തിയത്.
മണിബില്‍ ആയി ആധാര്‍ കൊണ്ടുവന്നതിനെ ചോദ്യം ചെയ്യാനാകുമോ എന്ന് കോടതി ചോദിച്ചു. ഉദ്ദേശിച്ച കാര്യങ്ങള്‍ക്കു മാത്രം ബയോമെട്രിക് വിവരങ്ങള്‍ ഉപയോഗിച്ചാല്‍ ആധാര്‍ സുരക്ഷിതമാണെന്ന് പറയാനാകുമോ, ക്ഷേമ പദ്ധതികളില്‍ ചോര്‍ച്ച തടയാന്‍ ആധാര്‍ അനിവാര്യമാണെന്ന് എന്തു കൊണ്ടാണ് പറയാത്തത് തുടങ്ങിയ ചോദ്യങ്ങളും കോടതി ഉന്നയിച്ചു.
ആധാറിന്റെ നിയമ സാധുതയെ അനുകൂലിച്ചും പ്രതികൂലിച്ചും ഉള്ള 27 ഹര്‍ജികളാണ് ഭരണഘടനാ ബെഞ്ചിന്റെ പരിഗണനയിലുള്ളത്. ഇതില്‍ 2012ല്‍ സമര്‍പ്പിച്ച ഹര്‍ജികളും ഉള്‍പ്പെടും. സ്വകാര്യത പൗരന്റെ മൗലികാവകാശമാണെന്നും ഇവ സംരക്ഷിക്കല്‍ ഭരണകൂടത്തിന്റെ ബാധ്യതയാണെന്നും 2017 ആഗസ്റ്റില്‍ സുപ്രീംകോടതിയുടെ ഒന്‍പതംഗ ബെഞ്ച് വിധിച്ചിരുന്നു. ആധാറിന്റെ നിയമ സാധുത ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ക്ക് പിന്‍ബലം നല്‍കുന്നതായിരുന്നു ഭരണഘടനാ ബെഞ്ചിന്റെ ഈ വിധി.
500 രൂപ നല്കി വെബ്സൈറ്റില്‍ നിന്നും ആധാര്‍ വിവരങ്ങള്‍ ചോര്‍ത്താമെന്ന് ഇംഗ്ലീഷ് ദിനപത്രമായ ദി ട്രിബ്യൂണ്‍ റിപ്പോര്‍ട്ട് ചെയ്തത് ഏറെ വിവാദങ്ങള്‍ക്കിടം നല്‍കിയിരുന്നു. ഇത് മുന്‍നിര്‍ത്തി ആധാര്‍ വിവരങ്ങളുടെ സുരക്ഷിതത്വവും ഹര്‍ജിക്കാര്‍ കോടതിയില്‍ ഉന്നയിച്ചിട്ടുണ്ട്. ആധാര്‍ സ്വകാര്യതയുടെ ലംഘനമാണെന്ന് ഹര്‍ജിക്കാരുടെ വാദം കൂടുതല്‍ ശക്തമാണ്. രാജ്യ സുരക്ഷയ്ക്കായുള്ള ആധാര്‍ മൗലിക അവകാശലംഘനമാവില്ലെന്നാണ് കേന്ദ്രത്തിന്റെ വാദം. ആധാറിന് സുരക്ഷിതത്വമുണ്ടെന്ന വാദവും കേന്ദ്രം ഉന്നയിക്കും. എന്നാല്‍ ദി ട്രിബ്യൂണിന്റെ റിപ്പോര്‍ട്ട് കേന്ദ്രത്തിന്റെ വാദങ്ങളെ തള്ളിക്കളയാനിടയുണ്ടെന്നാണ് നിയമവിദഗ്ദരുടെ അഭിപ്രായം. വിവിധ സേവനങ്ങളുമായി ആധാര്‍ ബന്ധിപ്പിക്കുന്നതിനുള്ള സമയപരിധി മാര്‍ച്ച് 31 വരെ നീട്ടിക്കൊണ്ട് സുപ്രിം കോടതി ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ട്.
ഭീമന് ഇലക്ട്രോണിക്
കെണിയെന്ന് ഹര്‍ജിക്കാര്‍
ന്യൂഡല്‍ഹി: രാജ്യത്ത് നടപ്പാക്കുന്ന ആധാര്‍ സംവിധാനം ഭീമന് ഇലക്ട്രോണിക് കെണിയാണെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ഈ സംവിധാനം രാജ്യത്തെ നിരീക്ഷണ രാഷ്ട്രമാക്കി മാറ്റും. സ്വകാര്യതക്കുള്ള ഭരണാഘടനാപരമായ മൗലികാവകാശത്തെ ഹനിക്കുന്നതാണ് ആധാര്‍ എന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടി.
മുതിര്‍ന്ന സുപ്രീംകോടതി അഭിഭാഷകന് ശ്യാം ദിവാനാണ് ഹര്‍ജിക്കാര്‍ക്കായി കോടതിയില്‍ ഹാജരായത്. ആധാറിന് നിയമ പ്രാബല്യം ലഭിക്കുന്നതോടെ ജനങ്ങളുടെ ഭരണഘടന രാഷ്ട്രത്തിന്റെ ഭരണഘടനയായി മാറുമെന്ന് ശ്യാം ദിവാന് ചൂണ്ടിക്കാട്ടി. ആധാര്‍ സുരക്ഷിതമല്ല, പല രാജ്യങ്ങളും സുരക്ഷിതമല്ലെന്ന് കണ്ട് ഉപേക്ഷിച്ച സംവിധാനമാണ് ആധാറിലൂടെ നടപ്പാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ ശ്രമിക്കുന്നതെന്ന് ഹര്‍ജിക്കാര്‍ വാദിച്ചു. ആധാര്‍ രാജ്യത്തിന് ഒരു സ്വിച്ച് നല്‍കുകയാണ്. അത് ഒരു പൗരന്റെ എല്ലാ അവകാശങ്ങളും നഷ്ടമാകാന്‍ കാരണമാകുമെന്നും ഹര്‍ജിക്കാര്‍ വാദിച്ചു.
സാമൂഹിക സുരക്ഷാ പദ്ധതികള്‍ അര്‍ഹരായവരില്‍ എത്തുന്നുവെന്ന് ഉറപ്പാക്കാന്‍ ആധാര്‍ എടുക്കണമെന്ന് ജനങ്ങളോട് ആവശ്യപ്പെടാന്‍ സര്‍ക്കാറിന് അവകാശമില്ലേ എന്നു കോടതി ഹര്‍ജിക്കാരോട് ചോദിച്ചു. കേസില്‍ വിശദമായ വാദം നടക്കുന്ന സമയത്ത് വിവരങ്ങള്‍ നല്‍കാമെന്നാണ് ഹര്‍ജിക്കാര്‍ മറുപടി നല്‍കിയത്.
സുപ്രീംകോടതി പ്രതിസന്ധി: ജഡ്ജിമാരുമായി
ചീഫ് ജസ്റ്റിസ് ഇന്നു വീണ്ടും ചര്‍ച്ച നടത്തും
ന്യൂഡല്‍ഹി: സുപ്രീം കോടതി ചീഫ് ജസ്റ്റിസും മുതിര്‍ന്ന നാല് ജഡ്ജിമാരും തമ്മിലുള്ള അഭിപ്രായ ഭിന്നതകള്‍ പരിഹരിക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നു. ഇതിന്റെ ഭാഗമായി ഇന്നു ചീഫ് ജസ്റ്റിസ് ദീപക് മിശ്ര ഇടഞ്ഞു നില്ക്കുന്ന നാലു ജഡ്ജിമാരുമായി കൂടിക്കാഴ്ച നടത്തും. ഇന്നലെ ഇതിനായുള്ള ശ്രമം നടന്നിരുന്നെങ്കിലും ജസ്റ്റിസ് ജസ്തി ചെലമേശ്വര്‍ ആരോഗ്യ കാരണങ്ങളാല്‍ കോടതിയിലെത്തിയിരുന്നില്ല. പ്രശ്നങ്ങളെ കുറിച്ച് ചീഫ് ജസ്റ്റിസിന് അറിയാമെന്നാണ് നാലു ജഡ്്ജിമാരുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പറയുന്നത്. ചൊവ്വാഴ്ച നാലു ജഡ്ജിമാരുമായി ചീഫ് ജസ്റ്റിസ് 15 മിനിറ്റ് കൂടിക്കാഴ്ച നടത്തിയിരുന്നു. സുപ്രധാന കേസുകള്‍ ജൂനിയര്‍ ജഡ്ജിമാര്‍ക്കു നല്‍കുന്നതുള്‍പ്പെടെയുള്ള കാര്യങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തതായാണ് വിവരം. ചര്‍ച്ചകള്‍ക്ക് തയാറാണെന്നും ചീഫ് ജസ്റ്റിസ് തന്നെ പരിഹാരം നിര്‍ദേശിക്കട്ടെ എന്ന നിലപാടാണ് ജസ്റ്റിസുമാരായ ജെ ചെലമേശ്വര്‍, രഞ്ജന്‍ ഗൊഗോയി, കുര്യന് ജോസഫ്, മദന്‍ ബി ലോകൂര്‍ എന്നിവര്‍ക്കുള്ളത്. വിവാദത്തിന് പിന്നാലെ ആധാര്‍ ഉള്‍പ്പെടെ എട്ടു സുപ്രധാന കേസുകള്‍ കൈകാര്യം ചെയ്യുന്ന ഭരണഘടനാ ബെഞ്ചില്‍ നിന്ന് നാലു മുതിര്‍ന്ന ജഡ്ജിമാരേയും ചീഫ് ജസ്റ്റിസ് ഒഴിവാക്കിയിരുന്നു.
kerala
ക്യൂ ആര് കോഡ് വഴി 69 ലക്ഷം രൂപ തട്ടിയെടുത്ത കേസ്; ദിയാ കൃഷ്ണയുടെ ജീവനക്കാർക്ക് മുന്‍കൂര്‍ ജാമ്യമില്ല
മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്

നടന് കൃഷ്ണകുമാറിന്റെ മകളുടെ സ്ഥാപനത്തിലെ സാമ്പത്തിക തട്ടിപ്പു കേസില്‍ മുന്‍ ജീവനക്കാര്‍ക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം നിഷേധിച്ചു. മൂന്ന് ജീവനക്കാരികളാണ് ഹൈക്കോടതിയെ സമീപിച്ചത്.
നേരത്തെ, ഇവരുടെ ജാമ്യ ഹര്‍ജി കീഴ്ക്കോടതി തള്ളിയിരുന്നു. ഇതിന് പിന്നാലെയാണ് മുന്‍കൂര്‍ജാമ്യാപേക്ഷയുമായി ഹൈക്കോടതിയെ സമീപിച്ചത്. ഹൈക്കോടതിയില്‍ നിന്നും തിരിച്ചടിയാണ് ഉണ്ടായിരിക്കുന്നത്. ഈ സാഹചര്യത്തില്‍ ഇവര്‍ അന്വേഷണത്തോട് സഹകരിക്കേണ്ടി വരും. അന്വേഷണ സംഘത്തിന് മുന്നില്‍ ഹാജരാകേണ്ടി വരും. അതല്ലെങ്കില്‍ അറസ്റ്റ് അടക്കമുള്ള നടപടിയിലേക്ക് കടക്കേണ്ടി വരും.
തട്ടിക്കൊണ്ടുപോയെന്ന ജിവനക്കാരുടെ പരാതിയില്‍ കൃഷ്ണകുമാറിനും കുടുംബത്തിനും കോടതി ജാമ്യം അനുവദിച്ചിരുന്നു. കൃഷ്ണകുമാറിനും കുടുംബത്തിനും എതിരെ തെളിവുകള്‍ കണ്ടെത്താന്‍ ആയില്ലെന്ന് ക്രൈംബ്രാഞ്ച് കോടതി റിപ്പോര്‍ട്ട് നല്‍കിയതിനെ തുടര്‍ന്നാണ് ജാമ്യം അനുവദിച്ചത്.
ദിയ കൃഷ്ണന്റെ കടയിലെ ജീവനക്കാര്‍ നല്കിയ തട്ടികൊണ്ട് പോകല്‍ പരാതിയിലാണ് കൃഷ്ണകുമാറിനും മകള്‍ക്കും കോടതി മുന്‍കൂര്‍ ജാമ്യം നല്‍കിയത്. തിരുവനന്തപുരത്ത് അഡീഷണല്‍ സെഷന്‍സ് കോടതിയാണ് മുന്‍കൂര്‍ ജാമ്യം അനുവദിച്ചത്. ജീവനക്കാരായ വിനീത, ദിവ്യ ഫ്രാന്ക്ലിന്, രാധ എന്നിവരുടെ ജാമ്യാപേക്ഷയാണ് കോടതി അന്ന് തള്ളിയത്.
kerala
ഗോവിന്ദച്ചാമി 14 ദിവസം റിമാന്‍ഡില്‍; ഇന്ന് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍
സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്

കണ്ണൂര്‍: കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ചാടിയ ഗോവിന്ദച്ചാമിയെ 14 ദിവസത്തേക്ക് റിമാന്‍ഡ് ചെയ്തു. പ്രതിയെ വെള്ളിയാഴ്ച്ച വൈകിട്ട് കണ്ണൂര്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിലാണ് ഹാജരാക്കിയത്. ഗോവിന്ദച്ചാമിയെ കണ്ണൂര്‍ പള്ളിക്കുന്നിലെ സെന്‍ട്രല്‍ ജയിലില്‍ തന്നെയാണ് അടച്ചത്. സുരക്ഷാ കാരണങ്ങള്‍ പരിഗണിച്ച് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ നിന്നും വിയ്യൂരിലേക്ക് മാറ്റാന്‍ ധാരണയായിട്ടുണ്ട്. സംസ്ഥാനത്തെ ജയിലുകളിലെ സുരക്ഷ സംബന്ധിച്ചു ശനിയാഴ്ച്ച രാവിലെ 11 മണിക്ക് മുഖ്യമന്ത്രി യോഗം വിളിച്ചിട്ടുണ്ട് ഇതിനു ശേഷമായിരിക്കും തീരുമാനമെന്ന് അറിയുന്നു.
ഇതിനിടെ കോടതിയില്‍ ഹാജരാക്കുന്നതിന് മുന്‍പ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്കെത്തിച്ചിരുന്നു. അതീവ സുരക്ഷയോടെയാണ് ഗോവിന്ദച്ചാമിയെ ജയിലില്‍ എത്തിച്ചത് അതീവ സുരക്ഷയുള്ള ജയിലില്‍ നിന്നും എങ്ങനെയാണ് ഗോവിന്ദച്ചാമി പുറത്തെത്തിയതെന്ന് അറിയുന്നതിനായാണ് വിശദമായ തെളിവെടുപ്പ് നടത്തിയത്. രണ്ട് മണിക്കൂര്‍ നീണ്ട ചോദ്യം ചെയ്യലിന് ശേഷമാണ് ഗോവിന്ദച്ചാമിയെ തെളിവെടുപ്പിനായി കണ്ണൂര്‍ ടൗണ്‍ പൊലീസ് കൊണ്ടുവന്നത്.
വെള്ളിയാഴ്ച്ചപുലര്‍ച്ചെ 4:30 ന്ശേഷമാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയത്. മാസങ്ങള്‍ നീണ്ട ആസൂത്രണത്തിന് ഒടുവിലാണ് ഗോവിന്ദച്ചാമി ജയില്‍ ചാടിയതെന്നാണ് വിവരം. ഒന്നരമാസം കൊണ്ട് മൂര്‍ച്ചയുള്ള ആയുധം വച്ച് ജയിലഴി മുറിച്ചു. ജയില്‍ വര്‍ക്ക്ഷോപ്പില്‍ നിന്നാണ് ആയുധമെടുത്തതെന്നാണ് മൊഴി. മുറിച്ച പാടുകള്‍ തുണികൊണ്ട് കെട്ടി മറച്ചു. മതില് ചാടാന്‍ പാല്‍പ്പാത്രങ്ങളും ഡ്രമ്മും ഉപയോഗിച്ചു. ഗുരുവായൂരിലെത്തി മോഷണമായിരുന്നു ലക്ഷ്യമെന്ന് ഗോവിന്ദച്ചാമി പൊലീസിന് മൊഴി നല്കി. ജയിലില്‍ ഗുരുതര വീഴ്ച്ചയുണ്ടായെന്നാണ് കണ്ടെത്തല്‍. ജയിലിലെ ഗുരുതര സുരക്ഷാ വീഴ്ചയില്‍ നാല് ഉദ്യോഗസ്ഥരെ സസ്പെന്റ് ചെയ്തിട്ടുണ്ട്.
സെല്ലിന്റെ അഴി മുറിച്ച് ഏഴരമീറ്റര്‍ ഉയരമുള്ള മതിലും ചാടി ഒറ്റക്കയ്യന്‍ കൊലയാളി രക്ഷപെട്ടിട്ടും അധികൃതര്‍ അറിഞ്ഞത് മണിക്കൂറുകള്‍ വൈകിയാണ്. രാവിലത്തെ പരിശോധനയില്‍ തടവുകാരെല്ലാം അഴിക്കുള്ളില്‍ ഉണ്ടെന്ന് ഗാര്‍ഡ് ഓഫീസര്‍ക്ക് റിപ്പോര്‍ട്ട് നല്‍കിയിരുന്നു. മതിലിലെ തുണി കണ്ടശേഷമാണ് ജയില്‍ ചാടിയെന്നറിഞ്ഞത്. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് രക്ഷപ്പെട്ടതെന്ന് അറിഞ്ഞത്.
kerala
ശക്തമായ മഴ; കോട്ടയം ജില്ലയില്‍ നാളെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി
പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്

കോട്ടയം: ശക്തമായ മഴ തുടരുന്ന സാഹചര്യത്തില്‍ കോട്ടയം ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ജില്ലാ കലക്ടര്‍ അവധി പ്രഖ്യാപിച്ചു. പ്രൊഫഷണല്‍ കോളജുകള്‍ ഉള്‍പ്പടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി ബാധകമാണ്. മുന്‍ നിശ്ചയിച്ച പരീക്ഷകള്‍ക്ക് മാറ്റമില്ലെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു.
-
kerala3 days ago
മദ്യലഹരിയില്‍ പൊലീസ് ഉദ്യോഗസ്ഥന് ഓടിച്ച വാഹനമിടിച്ച് അപകടം; രണ്ട് പേര്‍ക്ക് പരിക്കേറ്റു
-
kerala3 days ago
നിമിഷപ്രിയയുടെ വധശിക്ഷ റദ്ദാക്കിയതായുള്ള അവകാശവാദം തള്ളി കേന്ദ്രസര്‍ക്കാര്‍
-
india3 days ago
കരിപ്പൂരില്‍ നിന്ന് ദോഹയിലേക്ക് പറന്നുയര്‍ന്ന വിമാനം തിരിച്ചിറക്കി
-
kerala3 days ago
അമീനയുടെ മരണം; അമാന ആശുപത്രി മുന്‍ ജനറല്‍ മാനേജര്‍ അറസ്റ്റില്‍
-
Film3 days ago
കറുപ്പിന്റെ ടീസറിന് പിന്നാലെ സൂര്യ 46 ന്റെ പോസ്റ്റർ പുറത്ത്
-
india3 days ago
അഹമ്മദാബാദ് വിമാനാപകടം: വിദേശ പൗരന്മാരുടെ കുടുംബങ്ങള്‍ക്ക് ലഭിച്ചത് തെറ്റായ മൃതദേഹങ്ങള്‍
-
kerala3 days ago
മാസപ്പടി കേസ്: സിബിഐ, ഇഡി അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വീണ വിജയനുൾപ്പെടെയുള്ളവർക്ക് ഹൈക്കോടതി നോട്ടീസ്
-
india3 days ago
അഞ്ച് വര്‍ഷത്തിനു ശേഷം ചൈനീസ് പൗരന്മാര്ക്ക് ടൂറിസ്റ്റ് വിസ പുനരാരംഭിച്ച് ഇന്ത്യ