ലണ്ടന്‍: ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ സ്‌റ്റേഷനിലുണ്ടായ സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഐ.എസ് ഏറ്റെടുത്തു. ഐ.എസിനേന്റെതന്ന് അവകാശപ്പെടുന്ന പേജുകളിലൊന്നാണ് സ്‌ഫോടനത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്തുള്ള കുറിപ്പ് പ്രത്യക്ഷപ്പെട്ടത്. റെയില്‍വേ തുരങ്കപാതയിലുണ്ടായ സ്‌ഫോടനം നടത്തിയത് തങ്ങളുടെ യൂണിറ്റുകളിലൊന്നാണെന്നാണ് ഐ.എസ് അറിയിച്ചിരിക്കുന്നത്.
ലണ്ടനിലെ തുരങ്ക റെയില്‍പാതയിലെ മെട്രോ ട്രെയിനില്‍ ഇന്നലെയുണ്ടായ സ്‌ഫോടനത്തില്‍ 22 പേര്‍ക്ക് പരിക്കേറ്റിരുന്നു. തെക്കുപടിഞ്ഞാറന്‍ ലണ്ടനിലെ പാര്‍സണ്‍സ് ഗ്രീന്‍ സ്‌റ്റേഷനിലെത്തിയ ട്രെയിനില്‍ രാവിലെ എട്ടുമണിയോടെയാണ് സ്‌ഫോടനമുണ്ടായത്.