മഡ്ഗാവ്: ഐഎസ്എല്ലില്‍ കരുത്തരായ ബംഗളൂരു എഫ്‌സിക്കെതിരെ എടികെ മോഹന്‍ ബഗാന് ജയം. എടികെ നേടിയ ഒരു ഗോളിന് മറുപടി നല്‍കാന്‍ ബംഗളൂരുവിന് കഴിഞ്ഞില്ല. ഓസ്‌ട്രേലിയന്‍ താരം ഡേവിഡ് വില്യംസാണ് 33ാം മിനിറ്റില്‍ എടികെക്കായി വല കുലുക്കിയത്.

ഇതോടെ ഏഴ് കളിയില്‍ അഞ്ച് ജയവുമായി എടികെ 16 പോയന്റോടെ രണ്ടാം സ്ഥാനത്തെത്തി. സീസണില്‍ എടികെയുടെ അഞ്ചാം ജയമാണിത്. ഏഴ് കളികളില്‍ 12 പോയന്റുള്ള ബംഗളൂരു മൂന്നാം സ്ഥാനത്ത് തുടരുന്നു.

മത്സരത്തിന്റെ തുടക്കം മുതല്‍ എടികെ ആണ് ആധിപത്യം പുലര്‍ത്തിയത്.