Connect with us

More

ഇന്ത്യന്‍ സൂപ്പര്‍ ലീഗ്; മൂന്നാം ദിവസം പിറന്നത് ഏഴ് ഗോളുകള്‍

Published

on

ചെന്നൈ/ ബംഗ്ലൂരു: ആദ്യ രണ്ട് ദിവസം ഗോള്‍ പിറന്നില്ലെങ്കില്‍ മൂന്നാം ദിവസം ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ രണ്ട് മല്‍സരങ്ങളിലായി പിറന്നത് ഏഴ് ഗോളുകള്‍… ആദ്യ മല്‍സരത്തില്‍ എഫ്.സി ഗോവ 3-2ന് ചെന്നൈയിനെ തോല്‍പ്പിച്ചപ്പോള്‍ രാത്രി മല്‍സരത്തില്‍ രണ്ട് ഗോളിന് ബംഗ്ലൂരു എഫ്.സി മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. ചെന്നൈ ജവഹര്‍ലാല്‍ നെഹ്‌റു സ്‌റ്റേഡിയത്തില്‍ നടന്ന മത്സരത്തില്‍ എഫ്.സി.ഗോവ ആദ്യ പകുതിയില്‍ കോറോ, ലാന്‍സറോട്ടി ,മന്ദര്‍റാവു ദേശായി എന്നിവരുടെ ഗോളുകളില്‍ കരുത്ത് കാട്ടി. രണ്ടാം പകുതിയില്‍ ചെന്നൈയിന്‍ എഫ്.സിക്കു വേണ്ടി വൈസ് ക്യാപ്റ്റന്‍ ഇനീഗോ കാള്‍ഡറോണും പെനാല്‍ട്ടി മുതലാക്കി റാഫേല്‍ അഗസ്‌റ്റോയും ഗോള്‍ മടക്കി. കഴിഞ്ഞ സീസണില്‍ ഗോള്‍ മഴ ഒരുക്കിയ ഗോവയും ചെന്നൈയിനും വേണ്ടി വന്നു ഈ സീസണിലും ഐ.എസ്എല്ലിലെ ഗോള്‍ ക്ഷാമം അകറ്റാന്‍. ഗോവയുടെ ആദ്യ രണ്ടു ഗോളുകളും ചെന്നൈയുടെ ആദ്യ ഗോളും നേടിയത് സ്പാനീഷ് താരങ്ങളായിരുന്നു. രണ്ടാം ഗോള്‍ ബ്രസീല്‍ താരവും. ഇടതുവിംഗില്‍ ഗോവ നാരായണ്‍ ദാസിനെയും ചെന്നൈ കഴിഞ്ഞ സീസണിലെ എമേര്‍ജിങ്ങ് പ്ലെയറായിരുന്ന ജെറി ലാല്‍റെന്‍സുവാലയെയും ഇറക്കിയിരുന്നു. ഈ രണ്ടു കരുത്തര്‍ ആയിരുന്നു ഇരുടീമുകളുടെയും നീക്കങ്ങള്‍ മെനഞ്ഞത്. ആദ്യം പിന്നോക്കം പോയെങ്കിലും കളിയുടെ താളം പിടിച്ചെടുത്ത ഗോവ ഈ സീസണിലെ ആദ്യ ഗോള്‍ വലയിലെത്തിച്ചു. ഐ.എസ്.എല്ലിലെ 461 ാം ഗോളും ഇതോടെ രേഖപ്പെടുത്തി. സ്പാനീഷ് മുന്‍നിര താരം ഫെറാന്‍ കോറിമിനാസ് എന്ന കോറോയുടെ ബൂട്ടില്‍ നിന്നായിരുന്നു ഗോള്‍. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ പാസില്‍ രണ്ടു ഡിഫന്‍ഡര്‍മാരെയും ചെന്നൈയിന്‍ ഗോളിയെയും മറികടന്നു കോറോ വലയിലേക്കു പന്ത് പ്ലേസ് ചെയ്തു. ചെന്നൈയിന്റെ ഗോളിയുടെ കൈകള്‍ക്കിടയിലൂടെ പന്ത് വലയില്‍. ഗോവ ഉടനടി രണ്ടാം ഗോളും നേടി. 29 ാം മിനിറ്റില്‍ സെന്റര്‍ സര്‍ക്കിളിനു സമീപത്തു നിന്നും വന്ന ത്രൂപാസിലാണ് ഗോളിന്റെ വഴി. സെറിട്ടോണ്‍ ഫെര്‍ണാണ്ടസിന്റെ ആദ്യ ശ്രമം ചെന്നൈയിന്‍ ഡിഫന്‍ഡര്‍ തടഞ്ഞു. റീബോണ്ടില്‍ പന്ത് കിട്ടിയ മന്ദര്‍ റാവു ദേശായിയുടെ ഷോട്ട് ചെന്നൈയിന്‍ ഗോളി തടഞ്ഞു ഇത്തവണ രീബൗണ്ട് ആയി വന്ന പന്ത് മറ്റൊരു സ്പാനീഷ് മിഡ്ഫീല്‍ഡര്‍ മാനുവല്‍ ലാന്‍സറോട്ടി ബൂട്ടിന്റെ അടി‘ാഗം കൊണ്ട് ഗോളി കരണ്‍ജിത്തിന്റെ തലയ്ക്കു മുകളിലൂടെ ഉയര്‍ത്തിവി്ട്ടു. ക്രോസ്ബാറില്‍ ഉരുമി പന്ത് വലയിലേക്ക്. ഗോള്‍ മടക്കാന്‍ സെറീനോ, ബോഡോ,റാഫേല്‍ അഗസ്‌റ്റോ എന്നിവരിലൂടെ നടത്തിയ ചെന്നൈയിന്റെ ശ്രമങ്ങള്‍ ഫലിച്ചില്ല. ഇതിനു പിന്നാലെയാണ് കനത്ത ആഘാതം പോലെ ഗോവയുടെ മൂന്നാം ഗോള്‍. 39 ാം മിനിറ്റില്‍. വലത് വിംഗിലൂടെയായിരുന്ന ഗോളിനുള്ള നീക്കം വന്നത്. ചെന്നൈയുടെ പാടെ താളെ തെറ്റിയ പ്രതിരോധനിരയെ തകര്‍ത്തു കുതിച്ച മാനുവല്‍ ലാന്‍സറോട്ടി നല്‍കിയ പാസ് സ്വീകരിച്ച മന്ദര്‍റാവു ദേശായി അനായാസം നെറ്റ് ലക്ഷ്യമാക്കി. ഗോളി കരണ്‍ജിത്തിന്റെ ഗ്ലൗസില്‍ തഴുകി പന്ത് മെല്ലെ അകത്തേക്ക്. ഐ.എസ്.എല്‍ നാലാം സീസണില്‍ ഗോള്‍ നേടിയ ആദ്യ ഇന്ത്യാക്കരന്‍ എന്ന ബഹുമതിക്കും മന്ദര്‍റാവു ദേശായി ഇതോടെ ഉടമയായി.രണ്ടാം പകുതിയില്‍ വര്‍ധിത വീര്യത്തോടെ വന്ന ചെന്നൈയിന്‍ കാത്തിരുന്ന ഗോള്‍ നേടി. ജെറിയെ ഫൗള്‍ ചെയ്തതിനു പെനാല്‍ട്ടി ബോക്‌സിനു തൊട്ടു മുന്നില്‍ കിട്ടിയ ഫ്രീ കിക്ക് ഗോളായി. അഞ്ച് ഗോവന്‍ താരങ്ങളെ മറികടന്നു താഴ ബ്ലോക്ക ചെയ്യാന്‍ കിടന്ന ബ്രൂണോ പിന്‍ഹിറോയുടെ ദേഹത്തു വന്ന പന്ത് ഗോളി കട്ടിമണിയുടെ കയ്യില്‍ നിന്നും വഴുതി. പിറകെ പെനാല്‍ട്ടിയില്‍ നിന്ന് ചെന്നൈയിന്‍ രണ്ടാം ഗോളും നേടി.കണ്ഠീരവ സ്‌റ്റേഡിയത്തില്‍ നടന്ന രണ്ടാം മല്‍സരം ആവേശകരമായിരുന്നു. ഐ.എസ്.എല്‍ ചിത്രത്തിലേക്ക് ആദ്യമായി വന്ന ബംഗ്ലൂരു എഫ്.സി അവസരോചിതമായി ലഭിച്ച രണ്ട് ഗോളുകള്‍ക്ക് മുംബൈ സിറ്റിയെ പരാജയപ്പെടുത്തി. എദു ഗാര്‍സിയയുടെ ബൂട്ടില്‍ നിന്നായിരുന്നു ആദ്യ ഗോള്‍. ഇഞ്ച്വറി ടൈമില്‍ നായകന്‍ സുനില്‍ ഛേത്രിയുടെ വക രണ്ടാം ഗോളും. രണ്ട് ഗോളുകള്‍ക്കും മുംബൈ ഗോള്‍ക്കീപ്പര്‍ക്ക് ചെറുതല്ലാതെ പങ്കുണ്ടായിരുന്നു. ചേത്രിയാണ് കളിയിലെ കേമന്‍. ഇനി ബുധനാഴ്ച്ചയാണ് മല്‍സരം. അന്ന് പൂനെ സിറ്റി ഡല്‍ഹി ഡൈനാമോസുമായി കളിക്കും

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി

ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്

Published

on

ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.

കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.

Continue Reading

Education

എസ്എസ്എല്‍സി പരീക്ഷ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും

ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു.

Published

on

തിരുവനന്തപുരം: 2026 മാര്‍ച്ചില്‍ നടക്കുന്ന എസ്എസ്എല്‍സി, ടിഎച്ച്എസ്എല്‍സി പരീക്ഷകളുടെ രജിസ്ട്രേഷന്‍ ഇന്ന് ആരംഭിക്കും. ഈ മാസം 30നകം രജിസ്ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കണമെന്നു പരീക്ഷാഭവന്‍ അറിയിച്ചു. വിജ്ഞാപനത്തില്‍ നല്‍കിയിരിക്കുന്ന സമയക്രമത്തില്‍ യാതൊരു തരത്തിലുള്ള മാറ്റവും അനുവദിക്കില്ലെന്നും പരീക്ഷാഭവന്‍ സെക്രട്ടറി വ്യക്തമാക്കി.

പരീക്ഷാ ഫീസ് അടച്ചതിനു ശേഷമാണ് വിദ്യാര്‍ത്ഥികള്‍ രജിസ്ട്രേഷന്‍ ചെയ്യേണ്ടത്. പിഴ കൂടാതെ നാളെ വരെ ഫീസ് അടയ്ക്കാവുന്നതാണ്. നവംബര്‍ 21 മുതല്‍ 26 വരെ 10 രൂപ പിഴയോടെ ഫീസ് അടയ്ക്കാന്‍ സാധിക്കും. തുടര്‍ന്ന് 350 രൂപ പിഴയോടെ ഫീസ് അടയ്ക്കാനും അവസരം ഉണ്ടായിരിക്കും.

2026 മാര്‍ച്ച് 5 മുതല്‍ 30 വരെയാണ് പ്രധാന പരീക്ഷകള്‍ നടക്കുക. ഐ.ടി. പരീക്ഷകള്‍ ഫെബ്രുവരി 2 മുതല്‍ 13 വരെ നടത്തും.

 

Continue Reading

More

പുരുഷന്‍മാര്‍ മാത്രമുള്ള എല്‍ഡിഎഫ് പ്രകടനപത്രിക പ്രകാശനം; രൂക്ഷ വിമര്‍ശനവുമായി ഇടത് അനുഭാവികൾ

പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

Published

on

എല്‍ഡിഎഫ് പ്രകടനപത്രികയുടെ പ്രകാശനത്തില്‍ സ്ത്രീകളെ പങ്കെടുപ്പിക്കാതെ പാര്‍ട്ടി. സംഭവത്തില്‍ ഇടത് പക്ഷക്കാരുള്‍പ്പടെ നിരവധിപേര്‍ വിമര്‍ശനവുമായി രംഗത്തെത്തി. മാധ്യമപ്രവര്‍ത്തകയായ കെ.കെ ഷാഹിന അടക്കമുള്ളവര്‍ വിമര്‍ശിച്ചു. ”എല്‍ഡിഎഫ് മാനിഫെസ്‌റ്റോ റിലീസ് ആണ്. ഇടത് പക്ഷക്കാരായ സുഹൃത്തുക്കള്‍ക്ക് ഇത് കണ്ടിട്ട് എന്ത് തോന്നുന്നു എന്നറിയാന്‍ താത്പര്യമുണ്ട്” എന്നാണ് ഷാഹിനയുടെ ഫേസ്ബുക്ക് പോസ്റ്റ്.

വിമര്‍ശനം ശരിവെച്ചുകൊണ്ട് നിരവധിപേര്‍ കമന്റ് ബോക്‌സില്‍ അഭിപ്രായം പറയുന്നുണ്ട്. പുരുഷ മാനിഫെസ്‌റ്റോ…പുരുഷന്‍മാരില്‍ എഴുതപ്പെട്ട് പുരുഷന്‍മാര്‍ പ്രകാശനം ചെയ്ത ഫെസ്‌റ്റോ…ഇതിനപ്പുറം ഒന്നും പ്രതീക്ഷിക്കണ്ടല്ലോ എന്നാണ് ഒരു കമന്റ്

സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍, എല്‍ഡിഎഫ് കണ്‍വീനര്‍ ടി.പി രാമകൃഷ്ണന്‍, ആന്റണി രാജു, അഹമ്മദ് ദേവര്‍കോവില്‍, മാത്യു ടി തോമസ് തുടങ്ങിയ നേതാക്കളാണ് പ്രകാശന ചടങ്ങില്‍ പങ്കെടുത്തത്.

Continue Reading

Trending