ഫത്തോര്‍ദ: മുംബൈ സിറ്റി എഫ്‌സി ഇന്ത്യന് സൂപ്പര് ലീഗ് ഫുട്‌ബോള് ചാമ്പ്യന്മാര്‍. നാലാംകിരീടം കൊതിച്ചെത്തിയ എടികെ മോഹന്‍ ബഗാനെ 2-1ന് വീഴ്ത്തിയാണ് മുംബൈയുടെ നേട്ടം. മുംബൈക്കിത് കന്നിക്കിരീടമാണ്. സിറ്റി ഫുട്‌ബോള് ഗ്രൂപ്പ് ഏറ്റെടുത്ത ആദ്യസീസണില്‍ത്തന്നെ മുംബൈ ചാമ്പ്യന്മാരായി. 90-ാംമിനിറ്റില്‍ ഇന്ത്യക്കാരന് ബിപിന്‍ സിങ് നേടിയ ഗോളിലാണ് മുംബൈ സിറ്റി ഫുട്‌ബോളിന്റെ ചക്രവര്‍ത്തിമാരായത്. പിന്നിലായശേഷമാണ് രണ്ടടിച്ച് സെര്‍ജിയോ ലൊബേറോയുടെ സംഘം കിരീടം നെഞ്ചേറ്റിയത്.