News

ഇസ്രാഈല്‍ ആക്രമണം; പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ സൈനിക കമാന്‍ഡര്‍ അലി ശാദ്മാനി മരിച്ചു

By webdesk18

June 25, 2025

ഇസ്രാഈല്‍ ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഇറാന്‍ റെവലൂഷനറി ഗാര്‍ഡ് കമാന്‍ഡ് സെന്റര്‍ തലവന്‍ അലി ശാദ്മാനി മരണപ്പെട്ടു.

ഈ കൊലയില്‍ ഇസ്രാഈലിനോട് പ്രതികാരം ചെയ്തിരിക്കുമെന്ന് കമാന്‍ഡ് സെന്റര്‍ പ്രതികരിച്ചു. ജൂണ്‍ 17ന് നടന്ന ആക്രമണത്തില്‍ ശാദ്മാനി കൊല്ലപ്പെട്ടതായി ഇസ്രാഈല്‍ സൈന്യം അവകാശപ്പെട്ടിരുന്നു. എന്നാല്‍ ഇറാന്‍ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. ഇറാനിയന്‍ പരമോന്നത നേതാവ് അലി ഖാംനഈയുമായി ഏറ്റവും അടുത്ത ബന്ധം പുലര്‍ത്തുന്ന വ്യക്തിയാണ് ശാദ്മാനി.

ഇസ്രാഈല്‍ ആക്രമണത്തില്‍ സെന്‍ട്രല്‍ ഹെഡ് ക്വാര്‍ട്ടേഴ്‌സ് കമാന്‍ഡര്‍ അലി റാഷിദ് കൊല്ലപ്പെട്ടിരുന്നു. പിന്നാലെയാണ് ശാദ്മാനിയെ പുതിയ കമാന്‍ഡറായി നിയമിച്ചത്.