Connect with us

World

സിറിയയില്‍ ഇസ്രാഈല്‍ സേനയുടെ കടന്നു കയറ്റം: 13 പേര്‍ കൊല്ലപ്പെട്ടു; ഗസ്സയിലും വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു

ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്.

Published

on

തെല്‍ അവീവ് :സിറിയയിലെ ദക്ഷിണഗ്രാമമായ ബെയ്ത് ജിനില്‍ നടന്ന സംഘര്‍ഷത്തില്‍ ഇസ്രാഈല്‍ സേന 13 പേരെ വെടിവെച്ചു കൊന്നു. ഗ്രാമത്തിലേക്ക് അതിക്രമിച്ച് കടന്ന സൈന്യം ചിലരെ പിടികൂടാന്‍ ശ്രമിച്ചപ്പോഴുണ്ടായ ചെരിവുപ്രക്ഷോഭമാണ് രൂക്ഷ സംഘര്‍ഷത്തിലേക്ക് വഴിമാറിയത്. ഗ്രാമീണര്‍ നടത്തിയ കല്ലേറും പ്രതിഷേധവും ശക്തമാകുമ്പോള്‍ സൈന്യം വെടിവെപ്പിനൊടുങ്ങുകയായിരുന്നു. സംഭവത്തില്‍ 6 ഇസ്രാഈല്‍ സൈനികര്‍ക്ക് പരിക്കേറ്റതായി അധികൃതര്‍ അറിയിച്ചു.

ഗസ്സയിലെ ഖാന്‍ യൂനുസില്‍ ഇസ്രാഈല്‍ നടത്തിയ വ്യോമാക്രമണത്തില്‍ രണ്ട് ഫലസ്തീന്‍ പൗരന്മാരും കൊല്ലപ്പെട്ടു. ഗസ്സയിലേക്ക് മനുഷ്യാവകാശ സഹായം എത്താന്‍ വൈകുന്നത് പ്രദേശത്തെ ജനങ്ങളുടെ ദുരിതം വര്‍ധിപ്പിക്കുമെന്ന് ഐക്യരാഷ്ട്രസഭയുടെ ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കി.

വെസ്റ്റ് ബാങ്കിലും അക്രമം തുടരുന്നു. ജെനിന്‍ നഗരത്തില്‍ സൈന്യത്തിന് കീഴടങ്ങാനെത്തിയ രണ്ട് ഫലസ്തീനികളെ ക്രൂരമായി കൊലപ്പെടുത്തിയ സംഭവത്തിന്റെ ദൃശ്യങ്ങള്‍ പുറത്തുവന്നതോടെ വ്യാപക വിമര്‍ശനം ഉയര്‍ന്നിട്ടുണ്ട്. 26കാരന്‍ അല്‍-മുന്‍താസിര്‍ ബില്ല അബ്ദുള്ളയും 37കാരന്‍ യൂസഫ് അസസയും ആണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ 3 ഇസ്രാഈല്‍ സൈനികര്‍ക്കെതിരെ അന്വേഷണം പ്രഖ്യാപിച്ചതായി സൈന്യം അറിയിച്ചു.

ഇസ്രാഈലിന്റെ നീക്കങ്ങള്‍ തികഞ്ഞ യുദ്ധക്കുറ്റങ്ങളാണെന്നാണ് ഫലസ്തീന്‍ വിദേശകാര്യ മന്ത്രാലയത്തിന്റെ പ്രതികരണം. ഇതിന്റെ പശ്ചാത്തലത്തില്‍ അധിനിവേശ ഫലസ്തീന്‍ പ്രദേശങ്ങള്‍ക്ക് വേണ്ടിയുള്ള ഐക്യരാഷ്ട്രസഭയുടെ അന്താരാഷ്ട്ര അന്വേഷണ കമ്മീഷന്റെ ചെയര്‍മാനായി ഒഡിഷ ഹൈക്കോടതിയിലെ മുന്‍ ചീഫ് ജസ്റ്റിസ് ഡോ. എസ്. മുരളീധര്‍യെ നിയമിച്ചിട്ടുണ്ട്.

അതേസമയം, ഇസ്രാഈലുമായി തുറന്ന ഏറ്റുമുട്ടലിന് തയ്യാറാകണമെന്ന് ലബനാനിലെ ഹിസ്ബുല്ലാ മേധാവി നഈം ഖാസിം മുന്നറിയിപ്പ് നല്‍കി. കൊല്ലപ്പെട്ട കമാന്‍ഡര്‍ ഹൈതം അലി തബ്തബായിയുടെ ”ചോരയ്ക്ക് പകരം ചോദിക്കുമെന്നും” അദ്ദേഹം വ്യക്തമാക്കി.

News

എഐ വ്യാപനം ഐടി മേഖലയിലെ വന്‍ പിരിച്ചുവിടലുകള്‍ക്ക് വഴിയൊരുക്കുന്നു; എച്ച്പിക്ക് ശേഷം ആപ്പിളിലും വെട്ടിക്കുറവ്

ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്.

Published

on

ലോകത്തെ പ്രമുഖ ടെക് കമ്പനികളില്‍ പിരിച്ചുവിടലുകളുടെ പ്രവണത ശക്തമാകുകയാണ്. എഐ അധിഷ്ഠിത മോഡലുകളിലേക്ക് കമ്പനികള്‍ വേഗത്തില്‍ മാറുന്ന സാഹചര്യത്തില്‍ തൊഴില്‍ വെട്ടിക്കുറയ്ക്കലുകള്‍ വ്യാപകമാകുമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നു. ടെക് ഭീമനായ എച്ച്പി ഇന്‍കോര്‍പ്പറേറ്റഡ് 2028 ഓടെ ആഗോളതലത്തില്‍ 4,000 മുതല്‍ 6,000 വരെ തൊഴിലുകള്‍ വെട്ടിക്കുറയ്ക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രവര്‍ത്തനങ്ങള്‍ ലളിതമാക്കുകയും ഉല്‍പ്പന്ന വികസനം ശക്തിപ്പെടുത്തുകയും ഉപഭോക്തൃ പിന്തുണാ മേഖലകള്‍ മെച്ചപ്പെടുത്തുകയും ചെയ്യുന്ന എഐ അധിഷ്ഠിത പുനര്‍നിര്‍മാണ നടപടികളുടെ ഭാഗമായിട്ടാണ് ഈ നീക്കം. ഉല്‍പ്പന്ന വികസനം, ആന്തരിക പ്രവര്‍ത്തനങ്ങള്‍, ഉപഭോക്തൃ പിന്തുണാ വിഭാഗങ്ങള്‍ എന്നിവ നേരിട്ടു ബാധിക്കുമെന്ന് സിഇഒ എന്റിക് ലോറസ് വ്യക്തമാക്കി. മൂന്ന് വര്‍ഷത്തിനുള്ളില്‍ ഏകദേശം ഒരു ബില്യണ്‍ ഡോളര്‍ ചെലവ് ലാഭിക്കാമെന്നും കമ്പനി പ്രതീക്ഷിക്കുന്നു. ഇതിനുമുമ്പ് പ്രഖ്യാപിച്ച പുനഃസംഘടനയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം 2,000ലധികം ജീവനക്കാരെ കമ്പനി പിരിച്ചുവിട്ടിരുന്നു. അതേ സമയം, ആപ്പിള്‍ ഇന്‍കോര്‍പ്പറേറ്റഡും ഈ ആഴ്ച നിശബ്ദമായ ജോലി വെട്ടിക്കുറച്ച് നടപ്പാക്കിയതായി റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു. ബിസിനസുകള്‍, സ്‌കൂളുകള്‍, സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ എന്നിവര്‍ക്ക് സേവനം നല്‍കുന്ന സെയില്‍സ് ടീമിനെയാണ് മാറ്റം കൂടുതല്‍ ബാധിച്ചത്. അക്കൗണ്ട് മാനേജര്‍മാര്‍, ഉല്‍പ്പന്ന ഡെമോകള്‍ കൈകാര്യം ചെയ്യുന്ന ജീവനക്കാര്‍ എന്നിവരുടെ സ്ഥാനങ്ങള്‍ ഒഴിവാക്കിയതായാണ് വിവരം. ഉപഭോക്തൃ ബന്ധങ്ങള്‍ ശക്തിപ്പെടുത്താനാണ് ഈ പരിഷ്‌കരണമെന്നാണ് ആപ്പിളിന്റെ വിശദീകരണം. പിരിച്ചുവിടപ്പെട്ടവര്‍ക്ക് കമ്പനിയിലെ മറ്റ് തസ്തികകള്‍ക്ക് അപേക്ഷിക്കാമെന്ന് അറിയിച്ചു. ആപ്പിള്‍ കൂടുതല്‍ വില്‍പ്പന പ്രവര്‍ത്തനങ്ങള്‍ തേര്‍ഡ് പാര്‍ട്ടി റീസെല്ലര്‍മാര്‍ക്ക് കൈമാറാന്‍ സാധ്യതയുണ്ടെന്ന സൂചനയും ഉയര്‍ന്നിട്ടുണ്ട്. ആപ്പിളിന്റെ വരുമാനം ഉയര്‍ന്ന നിലയിലാണെന്നും ഡിസംബര്‍ പാദത്തില്‍ 140 ബില്യണ്‍ ഡോളറിന്റെ വില്‍പ്പന പ്രതീക്ഷിക്കുന്ന സാഹചര്യത്തിലാണെന്നുമുള്ള വസ്തുത ഈ നടപടിയെ കൂടുതല്‍ ശ്രദ്ധേയമാക്കുന്നു. ഒക്ടോബറില്‍ ആപ്പിള്‍ ആദ്യമായി നാല് ട്രില്യണ്‍ ഡോളറിന്റെ വിപണി മൂല്യം പിന്നിട്ടിരുന്നു. Layoff.fyi ഡാറ്റ പ്രകാരം, ഒക്ടോബറില്‍ മാത്രം 21 ടെക് കമ്പനികള്‍ 18,510 ജീവനക്കാരെ പിരിച്ചുവിട്ടു. ആമസോണ്‍ 14,000 കോര്‍പ്പറേറ്റ് ജോലികള്‍ കുറയ്ക്കാനുള്ള തയ്യാറെടുപ്പിലാണ്. അത് കമ്പനിയുടെ ചരിത്രത്തിലെ ഏറ്റവും വലിയ കോര്‍പ്പറേറ്റ് പിരിച്ചുവിടലായിരിക്കും. നവംബറില്‍ ഇതുവരെ 20 ടെക് കമ്പനികള്‍ 4,545 ജീവനക്കാരെ പിരിച്ചുവിട്ടിട്ടുണ്ട്. ഇവയില്‍ ഏറ്റവും വലിയ നീക്കം ചിപ്പ്ഡിസൈന്‍ സോഫ്‌റ്റ്വെയര്‍ നിര്‍മ്മാതാക്കളായ സിനോപ്‌സിസിന്‌റേതാണ്. ഏകദേശം 2,000 തൊഴിലുകള്‍ വെട്ടിക്കുറയ്ക്കുന്ന ഇവരുടെ നടപടി ജീവനക്കാരുടെ 10 ശതമാനം വരെയാകും.

Continue Reading

Money

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്; സെന്‍സെക്സ് 86,000 കടന്നു

നിഫ്റ്റി 26,000ന് മുകളില്‍

Published

on

ഓഹരി വിപണിയില്‍ സര്‍വകാല റെക്കോര്‍ഡ്. വ്യാപാരത്തിന്റെ തുടക്കത്തില്‍ സെന്‍സെക്സ് 86,000 പോയിന്റ് മറികടന്നു. നിഫ്റ്റിയും റെക്കോര്‍ഡ് ഉയരത്തിലാണ്. 26,300 പോയിന്റ് മറികടന്നാണ് കുതിച്ചത്. 2024 സെപ്റ്റംബറില്‍ രേഖപ്പെടുത്തിയ 26,277 പോയിന്റ് ആണ് ഇന്ന് മറികടന്നത്.

അമേരിക്കയിലും ഇന്ത്യയിലും കേന്ദ്രബാങ്കുകള്‍ പലിശനിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയാണ് വിപണിയില്‍ പ്രതിഫലിച്ചത്. കൂടാതെ വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഓഹരികള്‍ വാങ്ങിക്കൂട്ടിയതും വിപണിയെ സ്വാധീനിച്ചു. ഇന്നലെയും വിപണി നേട്ടത്തിലായിരുന്നു. സെന്‍സെക്സ് ആയിരത്തിലധികം പോയിന്റ് ആണ് മുന്നേറിയത്.

ആഗോളവിപണികളില്‍ നിന്നുള്ള അനുകൂല സൂചനകളാണ് ഇന്ത്യന്‍ വിപണിയെ സ്വാധീനിച്ച മറ്റൊരു ഘടകം. ഏഷ്യന്‍ വിപണികള്‍ ഇന്ന് നേട്ടത്തോടെയാണ് വ്യാപാരം ആരംഭിച്ചത്. എണ്ണ വില കുറഞ്ഞതും വിപണിയെ സ്വാധീനിച്ചിട്ടുണ്ട്. ബാരലിന് 63 ഡോളറില്‍ താഴെ എത്തി നില്‍ക്കുകയാണ് ബ്രെന്‍ഡ് ക്രൂഡിന്റെ വില. പ്രധാനമായി ബജാജ് ഫിനാന്‍സ്, ശ്രീറാം ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്സ്, ബജാജ് ഫിന്‍സെര്‍വ്, എല്‍ആന്റ്ടി ഓഹരികളാണ് നേട്ടം സ്വന്തമാക്കിയത്. രണ്ടുശതമാനത്തോളമാണ് ഈ ഓഹരികള്‍ മുന്നേറിയത്.

Continue Reading

News

മുന്‍ പാക് പ്രധാനമന്ത്രി ഇമ്രാന്‍ ഖാന്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം; പ്രതികരിക്കാതെ ജയില്‍ അധികൃതര്‍

ഇമ്രാന്‍ ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണമുണ്ട്

Published

on

മുന്‍ പാക് പ്രധാനമന്ത്രിയും തെഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാവുമായി ഇമ്രാന്‍ ഖാന്‍ ജയിലില്‍ കൊല്ലപ്പെട്ടെന്ന് അഭ്യൂഹം. പാക് സമൂഹമാധ്യമങ്ങളിലാണ് ഈ വാര്‍ത്ത പ്രചരിക്കുന്നത്. അഴിമതിക്കേസില്‍ ശിക്ഷിക്കപ്പെട്ട് 2023 മുതല്‍ റാവല്‍പിണ്ടിയിലെ അഡിയാല ജയിലില്‍ കഴിയുകയാണ് 73 കാരനായ ഇമ്രാന്‍ ഖാന്‍. പാക് ചാരസംഘടനയായ ഐഎസ്ഐ ഇമ്രാന്‍ ഖാനെ കൊലപ്പെടുത്തിയതെന്നാണ് ആരോപണം ഉയരുന്നത്.

അതേസമയം ഇമ്രാന്‍ ഖാനെ ജയിലില്‍ കാണാന്‍ അനുമതി തേടിയ സഹോദരിമാരെ പൊലീസ് ക്രൂരമായി മര്‍ദിച്ചെന്നും ആരോപണം ഉയരുന്നുണ്ട്. സഹോദരിമാരായ നൂറിന്‍ ഖാന്‍, അലീമ ഖാന്‍, ഉസ്മ ഖാന്‍ എന്നിവരാണ് ജയിലിന് പുറത്ത് പ്രതിഷേധം നടത്തിയത്. മൂന്ന് ആഴ്ചയിലധികമായി സഹോദരനെ കാണാന്‍ അനുവദിക്കുന്നില്ലെന്നും സഹോദരിമാര്‍ പറഞ്ഞു.

അതേസമയം ജയിലിന് പുറത്ത് ഇരിക്കുകയായിരുന്ന ഇവരെ പൊലീസ് അകാരണമായി മര്‍ദിച്ചെന്ന് തഹ്രീകെ ഇന്‍സാഫ് പാര്‍ട്ടി നേതാക്കള്‍ പറഞ്ഞു. പൊലീസ് അതിക്രമത്തില്‍ നിഷ്പക്ഷമായ അന്വേഷണം വേണമെന്നും പാര്‍ട്ടി ആവശ്യപ്പെട്ടു.

നിരവധി കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട ഇമ്രാന്‍ ഖാനെ 2023 ആഗസ്റ്റ് മുതല്‍ ജയിലില്‍ കഴിയുകയാണ്.

താന്‍ ജയിലില്‍ പീഡനം അനുഭവിക്കുന്നതായി ഇമ്രാന്‍ ഖാന്‍ കഴിഞ്ഞ ജൂലൈയില്‍ പറഞ്ഞിരുന്നു. തനിക്ക് എന്തെങ്കിലും സംഭവിക്കുകയാണെങ്കില്‍ സൈനിക മേധാവി അസിം മുനീറായിരിക്കും അതിന് ഉത്തരവാദിയെന്നും അദ്ദേഹം പറഞ്ഞിരുന്നു.

Continue Reading

Trending