Connect with us

News

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം; മുന്നറിയിപ്പുമായി റഷ്യ

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു.

Published

on

മോസ്‌കോ: ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം പശ്ചിമേഷ്യയെ അപകടത്തിലേക്ക് തള്ളുമെന്ന് റഷ്യന്‍ വിദേശകാര്യ മന്ത്രി സെര്‍ജി ലാവ്‌റോവ്. ഇപ്പോഴത്തെ പ്രതിസന്ധി ഇറാന്റെ തലയില്‍ കെട്ടിവെക്കാനുള്ള ശ്രമങ്ങള്‍ എരിതീയില്‍ എണ്ണയൊഴിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി. ഇസ്രാഈല്‍-ഹമാസ് യുദ്ധം വ്യാപിക്കുന്നതില്‍ ആര്‍ക്കും താല്‍പര്യമില്ലെന്ന് റഷ്യന്‍ പ്രസിഡന്റ് വ്‌ളാഡമിര്‍ പുടിന്‍ ചൂണ്ടിക്കാട്ടിയതിനു പിന്നാലെയാണ് ലാവ്‌റോവിന്റെ പ്രസ്താവന. ഗസ്സയില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്നാണ് റഷ്യ ആവശ്യപ്പെടുന്നത്.

വെടിനിര്‍ത്തല്‍ പ്രഖ്യാപിക്കണമെന്ന ആവശ്യം വെട്ടിമാറ്റി മാനുഷിക സഹായം എത്തിക്കണമെന്ന് ആഹ്വാനം ചെയ്യുന്ന യു.എന്‍ പ്രമേയത്തിന്റെ വോട്ടെടുപ്പില്‍നിന്ന് റഷ്യ വിട്ടുനിന്നിരുന്നു. പ്രമേയം യു.എന്‍ രക്ഷാസമിതി പാസാക്കിയെങ്കിലും യു.എസ് വീറ്റോ ചെയ്യുകയാണുണ്ടായത്. ഫലസ്തീന്‍-ഇസ്രാഈല്‍ സംഘര്‍ഷത്തില്‍ റഷ്യയുടെ പ്രതികരണം കരുതലോടെയാണെന്നതും ശ്രദ്ധേയമാണ്. അമേരിക്കയും ബ്രിട്ടനും ഇസ്രാഈലിന് നല്‍കുന്ന പരസ്യ പിന്തുണയെ റഷ്യ അപലപിച്ചിട്ടുണ്ട്. അതോടൊപ്പം പാശ്ചാത്യ ശക്തികളെപ്പോലെ ഹമാസിന് ഭീകരസംഘടനയായി പ്രഖ്യാപിക്കാനും റഷ്യ തയാറായിട്ടില്ല.

ഗസ്സയിലെ ഇസ്രാഈല്‍ ആക്രമണം അംഗീകരിക്കാനാവില്ലെന്ന് പുടിന്‍ വ്യക്തമാക്കിയിട്ടുണ്ട്. ഹമാസിനെ അംഗീകരിക്കാനാവില്ലെങ്കിലും ഗസ്സയിലെ ഇരുപത് ലക്ഷം ജനങ്ങളെ കൂട്ടത്തോടെ ശിക്ഷിക്കുന്നത് അപലപനീയമാണെന്ന് അദ്ദേഹം പറഞ്ഞു. ഇസ്രാഈല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവുമായി പുടിന് ഉറ്റ ബന്ധമുണ്ട്. പക്ഷേ, സിറിയ ഉള്‍പ്പെടെയുള്ള വിദേശ വിഷയങ്ങളില്‍ റഷ്യയും ഇസ്രാഈലും ഇരു ധ്രുവങ്ങളിലാണ്. ഫലസ്തീന്‍ വിഷയത്തില്‍ അമേരിക്കന്‍ നയം വിനാശകരമാണെന്ന് പുടിന്‍ ചൂണ്ടിക്കാട്ടിയിരുന്നു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

‘ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ല’: അവകാശവാദവുമായി ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവത്

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Published

on

ഹിന്ദു സമൂഹം ലോകത്തെ നിലനിര്‍ത്തുന്നതില്‍ കേന്ദ്രമാണെന്നും ഹിന്ദുക്കളില്ലാതെ ലോകം നിലനില്‍ക്കില്ലെന്നും രാഷ്ട്രീയ സ്വയംസേവക് സംഘ് (ആര്‍എസ്എസ്) തലവന്‍ മോഹന്‍ ഭഗവത്. മണിപ്പൂര്‍ സന്ദര്‍ശന വേളയില്‍ ഒരു സമ്മേളനത്തെ അഭിസംബോധന ചെയ്തുകൊണ്ട്, ഹിന്ദു സമൂഹം അനശ്വരമാണെന്ന് വാദിച്ചു, യുനാന്‍ (ഗ്രീസ്), മിസ്ര്‍ (ഈജിപ്ത്), റോം തുടങ്ങിയ സാമ്രാജ്യങ്ങളെ ഇന്ത്യ അതിജീവിച്ചുവെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.

സംഘട്ടനങ്ങള്‍ക്ക് ശേഷം മണിപ്പൂരില്‍ ആദ്യ സന്ദര്‍ശനം നടത്തുകയായിരുന്നു ആര്‍എസ്എസ് മേധാവി.

‘ഭാരതം എന്നത് അനശ്വരമായ ഒരു നാഗരികതയുടെ പേരാണ്… നമ്മുടെ സമൂഹത്തില്‍ ഞങ്ങള്‍ ഒരു ശൃംഖല സൃഷ്ടിച്ചു, അതിലൂടെ ഹിന്ദു സമൂഹം എപ്പോഴും ഉണ്ടായിരിക്കും. ഹിന്ദുക്കള്‍ ഇല്ലാതായാല്‍ ലോകം ഇല്ലാതാകും,’ അദ്ദേഹം അവകാശപ്പെട്ടു.

മുസ്ലീങ്ങളും ക്രിസ്ത്യാനികളും ഒരേ പൂര്‍വ്വികരുടെ പിന്മുറക്കാരായതിനാല്‍ ഇന്ത്യയില്‍ ആരും അഹിന്ദു ആയിരുന്നില്ലെന്ന് ഭഗവത് അവകാശപ്പെട്ടു.

Continue Reading

kerala

അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം; ക്വാര്‍ട്ടേഴ്‌സും ക്രിസ്ത്യന്‍ പള്ളിയും തകര്‍ത്തു

കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

Published

on

തൃശൂര്‍: തൃശൂര്‍ അതിരപ്പിള്ളിയില്‍ കാട്ടാന ആക്രമണം. ക്വാര്‍ട്ടേഴ്‌സിനും, പള്ളിക്കും നേരെയാണ് ആനയുടെ ആക്രമണമുണ്ടായത്. കാലടി പ്ലാന്റേഷന്‍ അതിരപ്പിള്ളി എസ്റ്റേറ്റിലെ ടിഎസ്ആര്‍ കോട്ടേഴ്‌സ്, വെറ്റിലപ്പാറ സെന്‍സബാസ്റ്റ്യന്‍ പള്ളി എന്നിവിടങ്ങളിലാണ് ആക്രമണം.

കോട്ടേഴ്‌സ് പൊളിച്ച് അകത്തു കയറി ആന സാധനങ്ങള്‍ നശിപ്പിച്ചു. പള്ളിയിലെ മാതാവിന്റെ രൂപവും മുറികളും കാട്ടാനകള്‍ തകര്‍ത്തു.

പുറകുവശത്തെ ഗ്രില്‍ തകര്‍ത്ത് അകത്തു കയറി പുറകുവശത്തുള്ള മുറികളില്‍ നാശംവിതച്ചു. വലിയൊരു സംഘം കാട്ടാനകള്‍ എത്തിയാണ് ആക്രമണം നടത്തിയത്. 60ല്‍ അധികം കുടുംബങ്ങള്‍ നേരത്തെതന്നെ ഈ പ്രദേശം വിട്ട് പോയിട്ടുള്ളതാണ്.

Continue Reading

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

Trending