Connect with us

kerala

ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല: പി.കെ കുഞ്ഞാലിക്കുട്ടി

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്

Published

on

മലപ്പുറം: തൃശൂര്‍ പൂരം കലങ്ങാന്‍ പാടില്ലാത്തതായിരുന്നുവെന്നും ഗൂഢാലോചനയുണ്ടെന്ന ആരോപണം വരുന്ന സാഹചര്യത്തില്‍ നിഷ്പക്ഷമായ അന്വേഷണം നടക്കണമെന്നും മുസ്്ലിംലീഗ് ദേശീയ ജനറല്‍ സെക്രട്ടറി പി.കെ കുഞ്ഞാലിക്കുട്ടി. മലപ്പുറത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോപണ വിധേയന്‍ തന്നെ അന്വേഷണം നടത്തുന്നത് ശരിയല്ല. ജനങ്ങളും ഇടത്പക്ഷ നേതാക്കള്‍ തന്നെയും സംശയം പ്രകടിപ്പിക്കുന്നുണ്ട്. പൂരം കലങ്ങിയതിന്റെ ഗുണപോക്താക്കള്‍ ബി.ജെ.പിയാണ്. ഗൂഢാലോചനയില്ലെന്ന് മുഖ്യമന്ത്രിക്കും സര്‍ക്കാരിനും മാത്രം ബോധ്യപ്പെട്ടാല്‍ പോരായെന്നും ജനങ്ങളെ കൂടി ബോധ്യപ്പെടുത്താനുള്ള ഉത്തരവാദിത്വമുണ്ടെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.

മലപ്പുറത്ത് പോലീസിന്റെ കുറച്ചു കാലമായുള്ള പ്രവര്‍ത്തനങ്ങള്‍ ദുരൂഹമാണ്. മുസ്്‌ലിംലീഗ് പറഞ്ഞിരുന്ന കാര്യം തന്നെയാണ് ഇപ്പോള്‍ ഭരണപക്ഷ എം.എല്‍.എമാരും മുന്‍മന്ത്രിയും മറ്റുനേതാക്കളുമെല്ലാം പറയുന്നത്. ഈ സാഹചര്യത്തില്‍ സത്യം പുറത്തുവരണമെന്നും ജുഡീഷ്യല്‍ അന്വേഷണം ആവശ്യപ്പെടണോയെന്ന് യൂ.ഡി.എഫ് കൂടിയാലോചിക്കുമെന്നും കുഞ്ഞാലിക്കുട്ടി കൂട്ടിച്ചേര്‍ത്തു.

kerala

സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുറഞ്ഞു

ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

Published

on

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില ഇന്ന് (നവം. 17) വീണ്ടും കുറഞ്ഞു. അവധി ദിനമായ ഇന്നലെ ഒഴികെ നോക്കുമ്പോള്‍ തുടര്‍ച്ചയായി മൂന്നുദിവസമാണ് വില ഇടിഞ്ഞത്. ഗ്രാമിന് 10 രൂപയും പവന് 80 രൂപയുമാണ് ഇന്ന് കുറഞ്ഞത്. ഇതോടെ ഗ്രാമിന് 11,455, പവന് 91,640 എന്ന നിലയിലായി.

അന്താരാഷ്ട്ര വിപണിയില്‍ ട്രോയ് ഔണ്‍സിന് 4,083.09 ഡോളര്‍ എന്ന നിരക്കിലാണ് സ്വര്‍ണം വ്യാപാരം നടക്കുന്നത്.

ശനിയാഴ്ച പവന് 1,140 ഇടിഞ്ഞ് 91,720 ആയിരുന്നു. വെള്ളിയാഴ്ച രാവിലെ, ഉച്ച എന്നീ രണ്ടു ഘട്ടങ്ങളിലായി ഗ്രാമിന് 145, പവന് 1,160 വീതം വില കുറഞ്ഞിരുന്നു. അന്നത്തെ പവന്‍ വില 93,160 ആയിരുന്നു

 

Continue Reading

kerala

ചാലയിൽ കാർ ഗർഡറിൽ കുടുങ്ങി; മദ്യലഹരിയിൽ കാർ ഓടിച്ചതായി കണ്ടെത്തി, ഡ്രൈവർക്കെതിരെ കേസ്

മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

Published

on

കണ്ണൂർ: ചാലയിൽ ദേശീയപാത നിർമാണ സ്ഥലത്തെ ഗർഡറിൽ കാർ കുടുങ്ങിയുണ്ടായ അപകടത്തിൽ ഡ്രൈവർക്കെതിരെ പൊലീസ് കേസ് എടുത്തു. മലപ്പുറം കൊണ്ടോട്ടി സ്വദേശിയായ ലാസിം മദ്യലഹരിയിലായിരുന്നുവെന്നാണ് പൊലീസ് സ്ഥിരീകരിച്ചത്.

ഇന്നലെ ചാല കവലക്ക് സമീപം ഗതാഗതം നിരോധിച്ച ഭാഗത്തേക്ക് കാർ ഓടിച്ചുകയറ്റുകയായിരുന്നു. മേൽപാലത്തിന്റെ ഇടവഴിയിൽ കാർ കുടുങ്ങി നിൽക്കുകയായിരുന്നു. നാട്ടുകാരും ഫയർഫോഴ്സും ഏറെ പരിശ്രമിച്ചാണ് വാഹനം പുറത്തെടുത്തത്.

അപകടത്തിൽ ഡ്രൈവർക്ക് പരിക്കൊന്നുമില്ല. തുടർന്ന് നടത്തിയ പരിശോധനയിലാണ് ഇയാൾ മദ്യപിച്ചിരുന്നതായി തെളിഞ്ഞതെന്ന് പൊലീസ് അറിയിച്ചു.

Continue Reading

kerala

അനീഷ് ജോര്‍ജിന്റെ മരണം; ബിഎല്‍ഒമാര്‍ ഇന്ന് ജോലി ബഹിഷ്‌കരിച്ച് പ്രതിഷേധിക്കും

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്.

Published

on

അനീഷ് മരണം വിവാദത്തെ തുടര്‍ന്ന് സമരസമിതി ജോലി ബഹിഷ്‌കരണത്തിനൊപ്പം ചീഫ് ഇലക്ടറല്‍ ഓഫീസിലേക്കും സംസ്ഥാനത്തെ എല്ലാ ജില്ലാ കളക്ടറേറ്റുകളിലേക്കും പ്രതിഷേധ മാര്‍ച്ച് നടത്തുമെന്ന് അറിയിച്ചു.

സംഭവത്തിന്റെ പശ്ചാത്തലത്തില്‍ മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍ (സിഇഒ) ജില്ലാ കളക്ടറോട് വിശദമായ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനിടെ, അനീഷിന് ജോലിസമ്മര്‍ദ്ദമുണ്ടായിരുന്നില്ലെന്ന് കണ്ണൂര്‍ കളക്ടര്‍ പത്രക്കുറിപ്പില്‍ വ്യക്തമാക്കി. വിതരണം ചെയ്യാനുണ്ടായിരുന്ന 1065 ഫോമുകളില്‍ 825 എണ്ണം അനീഷ് പൂര്‍ത്തിയാക്കിയിരുന്നു. ബാക്കിയുള്ള ഫോമുകള്‍ വിതരണം ചെയ്തിരുന്നുവെങ്കിലും പോര്‍ട്ടലില്‍ അപ്‌ഡേറ്റ് ചെയ്യാത്തതിനാല്‍ പൂര്‍ത്തിയാക്കാനുണ്ടെന്ന് തോന്നിയതാണെന്നും കളക്ടര്‍ വിശദീകരിച്ചു.

 

Continue Reading

Trending