X

ഡി.വൈ.എഫ്.ഐ നിലവിലുണ്ടെന്ന് അറിയുന്നത് ഇത്തരം ആരോപണങ്ങളിലൂടെ’; അസാധുവോട്ടില്‍ പ്രതികരിച്ച് രാഹുല്‍ മാങ്കൂട്ടത്തില്‍

സംഘടന തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വ്യാജ വോട്ടര്‍ ഐഡി കാര്‍ഡ് നിര്‍മ്മിച്ചെന്ന ആരോപണത്തില്‍ പ്രതികരണവുമായി നിയുക്ത യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രാഹുല്‍ മാങ്കൂട്ടത്തില്‍.

യൂത്ത് കോണ്‍ഗ്രസ് സംഘടന തിരഞ്ഞടുപ്പ് സുതാര്യമായിരുന്നു. ആര്‍ക്കും പരാതി കൊടുക്കാന്‍ അവകാശം നല്‍കുന്നതാണ് ഈ രാജ്യത്തെ നിയമ സംവിധാനം.ആ പരാതിയുമായി ബന്ധപ്പെട്ട ഏതൊരു തരത്തിലുള്ള അന്വേഷണം വേണമെങ്കിലും നടന്നുകൊള്ളട്ടേയെന്നും അദ്ദേഹം മാധ്യമങ്ങളോട് പ്രതികരിച്ചു.

പരാതി ഉണ്ടായ സാഹചര്യത്തെക്കുറിച്ച് വ്യക്തതയില്ല. മാധ്യമങ്ങളിലൂടെയാണ് വിഷയത്തെക്കുറിച്ച് അറിഞ്ഞത്. തിരഞ്ഞെടുപ്പ് നടത്തുന്നത് യൂത്ത് കോണ്‍ഗ്രസിന്റെ ദേശീയ തിരഞ്ഞടുപ്പ് കമ്മീഷന്‍ ആണ്.

എഐസിസിയുടേയും ദേശീയ നേതൃത്വത്തിന്റേയും നിയന്ത്രണത്തിലാണ്. ഡിവൈഎഫ്ഐ എന്നൊക്കെ വാര്‍ത്തയില്‍ കേള്‍ക്കാന്‍ കഴിയുന്നത് ഇത്തരം എന്തെങ്കിലും ആരോപണങ്ങള്‍ വരുമ്പോഴാണ്. നാട്ടില്‍ ജനങ്ങളെ ബാധിക്കുന്ന പ്രശ്നങ്ങളില്‍ അവര്‍ ഇടപെടാറില്ലെന്നും മാങ്കൂട്ടത്തില്‍ പറഞ്ഞു.

ആദ്യമായി ആരോപണം ഉന്നയിച്ചത് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രനാണ്. ആരാണ് ബിജെപിയുടേ പ്രസിഡന്റ് എന്ന് മറന്നിരിക്കുകയായിരുന്നു. നാളിതുവരെ വ്യാജാരോപണം അല്ലാതെ സുരേന്ദ്രന്‍ എന്തെങ്കിലും ഉന്നയിച്ചതായി ഞാന്‍ കേട്ടിട്ടില്ല. തിരഞ്ഞെടുപ്പ് തോല്‍ക്കാനും അട്ടിമറിക്കാനും മാത്രമാണ് എന്നാണ് സുരേന്ദ്രന്‍ ധരിച്ചിരിക്കുന്നത്.

തിരഞ്ഞെടുപ്പുകള്‍ രാജ്യത്തെ ജനാധിപത്യത്തെ ശക്തിപ്പെടുത്താന്‍ വേണ്ടിയാണ്. യൂത്ത് കോണ്‍ഗ്രസ് തിരഞ്ഞെടുപ്പില്‍ ഒന്നര ലക്ഷം വ്യാജ ഐഡിക്കാര്‍ഡ് ഉപയോഗിച്ചു എന്ന് സ്ഥിരീകരിച്ചിട്ടുണ്ടോയെന്നും അദ്ദേഹം ചോദിച്ചു.

webdesk13: