Connect with us

film

ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കും: വിമര്‍ശന് മറുപടി നല്‍കി റിമ കല്ലിങ്കല്‍

നടി റിമ കല്ലിങ്കല്‍ ജ്യോതിര്‍മയിയെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു.

Published

on

അമല്‍ നീരദ് സംവിധാനം ചെയ്യുന്ന ‘ബൊഗെയ്ന്‍വില്ല’ എന്ന ചിത്രത്തിലെ സ്തുതി പാട്ട് സാമൂഹികമാധ്യമങ്ങളില്‍ തരംഗമായിക്കൊണ്ടിരിക്കുകയണ്. വലിയൊരു ഇടവേളയ്ക്ക് ശേഷം ഈ ചിത്രത്തിലൂടെ തിരിച്ചുവരവിനൊരുങ്ങുകയാണ് നടി ജ്യോതിര്‍മയി. ജ്യോതിര്‍മയിയുടെ തിരിച്ചുവരവിനെ അഭിനന്ദിച്ചുക്കൊണ്ട് നിരവധിയാളുകളാണ് രംഗത്തെത്തിയിട്ടുള്ളത്.

അതിനിടെ നടി റിമ കല്ലിങ്കല്‍ ജ്യോതിര്‍മയിയെ അഭിനന്ദിച്ചുകൊണ്ട് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റിട്ടിരുന്നു. ഇതിനു താഴെ ‘നെപ്പോട്ടിസം’ കമന്റുമായെത്തിയ വ്യക്തിക്ക് ചുട്ട മറുപടി നല്‍കിയിരിക്കുകയാണ് റിമ കല്ലിങ്കല്‍. Jyothirmayi appreciation post! I mean.. She ate and how എന്നായിരുന്നു റിമ അടിക്കുറിപ്പ് നല്‍കിയത്്. സ്തുതി പാട്ടിലെ ജ്യോതിര്‍മയിയുടെ ചിത്രവും ചേര്‍ത്തായിരുന്നു റിമയുടെ പോസ്റ്റ്.

ആരാണ് ഇപ്പോള്‍ നെപ്പോട്ടിസത്തെ പിന്തുണയ്ക്കുന്നതെന്ന് ഊഹിക്കൂ. എല്ലായ്പ്പോഴെത്തെയും പോലെ ഹിപ്പോക്രസിയും ഡബിള്‍ സ്റ്റാന്‍ഡേഡും എന്നായിരുന്നു ശ്രീധര്‍ഹരി1 എന്ന ഇന്‍സ്റ്റഗ്രാം ഉപയോക്താവിന്റെ കമന്റ്. എന്നാല്‍ ഇതങ്ങെനെ നെപ്പോട്ടിസം ആകുമെന്ന് റിമ ചോദിച്ചു.

ബൊഗെയ്ന്‍വില്ല സിനിമയുടെ സംവിധായകന്റെ ഭാര്യ അല്ലേ ജ്യോതിര്‍മയിയെന്നും നെപ്പോട്ടിസത്തിന്റെ നിര്‍വചനം ദയവായി പരിശോധിക്കൂ എന്നുമായിരുന്നു ശ്രീധര്‍ഹരി1 മറുപടി നല്‍കിയത്. മാത്രമല്ല, 2023-ല്‍ പുറത്തിറങ്ങിയ നീലവെളിച്ചം സിനിമയിലെ നായികയും സംവിധായകനും ആരെന്ന് പരിശോധിക്കാനും ഇദ്ദേഹം ആവശ്യപ്പെട്ടു.

ആരുടെയെങ്കിലും ഭാര്യ ആകുന്നതിനു മുന്‍പ് ജ്യോതിര്‍മയി ആരായിരുന്നുവെന്ന് പരിശോധിക്കുന്നത് നല്ലതായിരിക്കുമെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

film

രഞ്ജിത്ത് – മഞ്ജു വാര്യർ ചിത്രം “ആരോ” പ്രേക്ഷകരുടെ മുന്നിൽ; ചിത്രം മമ്മൂട്ടി കമ്പനി യൂട്യൂബ് ചാനലിൽ..

ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

Published

on

മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിക്കുന്ന ഹൃസ്വ ചിത്രം പുറത്ത്. സംവിധായകൻ രഞ്ജിത് ഒരുക്കിയ, “ആരോ” എന്ന് പേരിട്ടിരിക്കുന്ന ഈ ഹൃസ്വ ചിത്രത്തിൽ മഞ്ജു വാര്യർ, ശ്യാമ പ്രസാദ്, അസീസ് നെടുമങ്ങാട് എന്നിവരാണ് പ്രധാന വേഷങ്ങൾ അവതരിപ്പിച്ചത്. ചിത്രം മമ്മൂട്ടി കമ്പനിയുടെ ഒഫീഷ്യൽ യൂട്യൂബ് ചാനലിലൂടെ ആണ് റിലീസ് ആയത്. ഇതിനോടകം ഏഴോളം സിനിമകൾ നിർമ്മിച്ച മമ്മൂട്ടി കമ്പനി ആദ്യമായി നിർമ്മിച്ച ഹൃസ്വ ചിത്രമാണിത്. ക്യാപിറ്റോൾ തീയേറ്ററുമായി സഹകരിച്ചാണ് മമ്മൂട്ടി കമ്പനി ഈ ചിത്രം നിർമ്മിച്ചത്.

യൂട്യൂബിന് പുറമേ, ഇനി വരുന്ന ദേശീയ, അന്തർദേശീയ ചലച്ചിത്രോത്സവങ്ങളിലും ഈ ഹൃസ്വ ചിത്രം പ്രദർശിപ്പിക്കും എന്ന് അണിയറ പ്രവർത്തകർ അറിയിച്ചു. സംവിധായകൻ രഞ്ജിത് ഒരിടവേളക്ക് ശേഷം ഒരുക്കിയ ചിത്രം കൂടിയാണ് “ആരോ”. കഥ-സംഭാഷണങ്ങൾ-വി. ആർ. സുധീഷ്, കവിത-കൽപറ്റ നാരായണൻ, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-ജോർജ്ജ് സെബാസ്റ്റ്യൻ, ലൈൻ പ്രൊഡ്യൂസർ- സുനിൽ സിങ്, ഛായാഗ്രാഹകൻ-പ്രശാന്ത് രവീന്ദ്രൻ, പശ്ചാത്തലസംഗീതം-ബിജിപാൽ, കലാസംവിധായകൻ-സന്തോഷ് രാമൻ, എഡിറ്റർ-രതിൻ രാധാകൃഷ്ണൻ, കളറിസ്റ്റ്-ലിജു പ്രഭാകർ, പ്രൊഡക്ഷൻ സൌണ്ട് മിക്സർ, സൌണ്ട് ഡിസൈനർ-അജയൻ അടാട്ട്, കോസ്റ്റ്യൂം ഡിസൈനർ-സമീറ സനീഷ്, മേക്കപ്പ്-രഞ്ജിത് അമ്പാടി,  അസോസിയേറ്റ് ഡയറക്ടർമാർ- ഋത്വിക് ലിമ രാമദാസ്, വിവേക് പ്രശാന്ത് പിള്ളൈ,  വിഎഫ്എക്സ്-വിശ്വ വിഎഫ്എക്സ്, സ്റ്റിൽ ഫോട്ടോഗ്രാഫർമാർ-സുജിത് വെള്ളനാട്, സുമിത് വെള്ളനാട്,  പബ്ലിസിറ്റി ഡിസൈൻ-യെല്ലോ ടൂത്ത്സ്, പിആർഒ – വൈശാഖ് വടക്കേവീട്, ജിനു അനിൽകുമാർ, ഡിജിറ്റൽ പിആർ – വിഷ്ണു സുഗതൻ.
Continue Reading

film

മമ്മൂട്ടിയുടെ ‘കളങ്കാവല്‍’ ട്രെയ്‌ലര്‍ പുറത്തിറങ്ങി; ‘മമ്മൂട്ടി മാജിക്’ വീണ്ടും

മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി.

Published

on

കൊച്ചി : മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ജിതിന്‍ കെ. ജോസ് സംവിധാനം ചെയ്ത ‘കാളങ്കാവല്‍’ എന്ന ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങി. നവംബര്‍ 27ന് ആഗോള റിലീസിനൊരുങ്ങുന്ന ചിത്രം മമ്മൂട്ടി കമ്പനി നിര്‍മിക്കുന്ന ഏഴാമത്തെ പ്രൊഡക്ഷനാണ്. ചിത്രത്തിന്റെ കേരള വിതരണമാണ് വേഫെറര്‍ ഫിലിംസ്.ജി. ശ്രീകുമാറും ജിതിന്‍ കെ. ജോസും ചേര്‍ന്നെഴുതിയ തിരക്കഥയില്‍ ഒരുക്കിയിരിക്കുന്ന ‘കളങ്കാവല്‍’, ശക്തമായ ക്രൈം ഡ്രാമയെന്ന സൂചനയാണ് ട്രെയ്‌ലര്‍ നല്‍കുന്നത്. ഒറ്റ ഷോട്ടില്‍ മാത്രം അവതരിപ്പിച്ചിട്ടും, മമ്മൂട്ടിയുടെ കഥാപാത്രത്തെക്കുറിച്ചുള്ള വലിയ കൗതുകവും ആകാംക്ഷയും പ്രേക്ഷകരില്‍ സൃഷ്ടിച്ചിരിക്കുകയാണ്. വിനായകന്റെ ശക്തമായ പ്രകടനവും ട്രെയ്‌ലറിന്റെ ഹൈലൈറ്റുകളിലൊന്നാണ്.
മൂജീബ് മജീദ് ഒരുക്കിയ ത്രസിപ്പിക്കുന്ന ബാക്ക്ഗ്രൗണ്ട് സ്‌കോര്‍, ഫൈസല്‍ അലി പകര്‍ത്തിയ ദൃശ്യങ്ങള്‍ എന്നിവ ചിത്രത്തിന്റെ പ്രധാന ആകര്‍ഷണങ്ങളായി ട്രെയ്‌ലര്‍ സൂചിപ്പിക്കുന്നു. രണ്ടു ദിവസം മുന്‍പ് പുറത്തിറങ്ങിയ ‘നിലാ കായും’ എന്ന ഗാനത്തിനും മികച്ച പ്രേക്ഷക പ്രതികരണം ലഭിച്ചിരുന്നു. ദുല്‍ഖര്‍ സല്‍മാന്‍ ചിത്രമായ ‘കുറുപ്പ്’ന്റെ കഥയെഴുതി ശ്രദ്ധിക്കപ്പെട്ട ജിതിന്‍ കെ. ജോസിന്റെ ആദ്യ സംവിധാന ശ്രമമാണിത്. സെന്‍സറിംഗ് പൂര്‍ത്തിയായ ചിത്രം യു/എ 16+ സര്‍ട്ടിഫിക്കറ്റ് നേടി.മമ്മൂട്ടിയുടെ പുതിയ അവതരണവും ശക്തമായ കഥയും പ്രതീക്ഷ ഉയര്‍ത്തിയിരിക്കുമ്പോള്‍, ‘കളങ്കാവല്‍’ തീയേറ്റര്‍ പ്രേക്ഷകര്‍ ആവേശത്തോടെ കാത്തിരിക്കുന്ന ചിത്രങ്ങളിലൊന്നായി മാറിയിരിക്കുകയാണ്‌.

Continue Reading

film

തല്ലുമാലയ്ക്ക് ശേഷം ലുക്മാനും ടോവിനോ തോമസും വീണ്ടും ഒന്നിക്കുന്നു! ‘അതിഭീകര കാമുകൻ’ നവംബർ 14ന് പ്രദർശനത്തിന്

Published

on

മലയാളത്തിലെ യുവ താരങ്ങളിൽ ശ്രദ്ധേയനായ ലുക്മാൻ നായകാനായി എത്തുന്ന ‘അതിഭീകര കാമുകൻ’ നവംബർ 14ന് പ്രദർശനത്തിന് ഒരുങ്ങുകയാണ്. എന്നാൽ ഇപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന വാർത്തയാണ് ചിത്രത്തിൽ ടോവിനോ തോമസും ഒരു സുപ്രധാന റോളിൽ എത്തുന്നു എന്നത്. ടോവിനോ ‘അതിഭീകര കാമുകൻ’ ചിത്രത്തിന്റെ ലൊക്കേഷനിൽ നിന്നുള്ള ഫോട്ടോ എന്ന രീതിയിലാണ് സോഷ്യൽ മാധ്യമങ്ങളിൽ പടരുന്നത്. തല്ലുമാല എന്ന ബ്ലോക്ക് ബസ്റ്റർ ചിത്രത്തിലാണ് ടോവിനോയും ലുക്മാനും മുൻപ് ഒന്നിച്ചു അഭിനയിച്ചത്. ചിത്രത്തിന്റെ ട്രെയ്‌ലറും ഗാനങ്ങളും യൂട്യൂബിൽ ട്രെൻഡിങ് ആയിരുന്നു. അർജുൻ എന്ന യുവാവ് പ്ലസ് ടുവിന് ശേഷം 6 വർഷം കഴിഞ്ഞ് കോളേജിൽ പഠിക്കാൻ ചേരുന്നതും തുടർന്നുള്ള പ്രണയവുമൊക്കെയാണ് സിനിമയുടെ ഇതിവൃത്തമെന്ന സൂചന നൽകുന്നതാണ് ട്രെയിലർ.

ചിത്രത്തിൽ അർജുൻ എന്ന കഥാപാത്രമായി ലുക്മാൻ എത്തുമ്പോള്‍ അനു എന്ന നായിക കഥാപാത്രമായി എത്തുന്നത് ദൃശ്യ രഘുനാഥാണ്. അമ്മ വേഷത്തിൽ മനോഹരി ജോയിയും ചിത്രത്തിൽ പ്രധാന കഥാപാത്രമായി എത്തുന്നുണ്ട്. മനോഹരമായൊരു പ്രണയവും അതോടൊപ്പം രസകരമായ ഒട്ടേറെ മുഹൂർത്തങ്ങളുമൊക്കെയായി ഒരു റൊമാൻ്റിക് കോമഡി ഫാമിലി ജോണറിലുള്ളതാണ് ചിത്രമെന്നാണ് ട്രെയിലർ സൂചന നൽകിയിരിക്കുന്നത്. ചിത്രത്തിലേതായി കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ‘ഗാനങ്ങൾ സോഷ്യൽ മീഡിയയിൽ തരംഗമായി കഴിഞ്ഞിട്ടുണ്ട്. ഒട്ടേറെ ഹിറ്റ് ഗാനങ്ങളിലൂടെ ഇതിനകം സിനിമാ സംഗീത ലോകത്തെ സെൻസേഷനായി മാറിയ സിദ്ധ് ശ്രീറാം ആലപിച്ച ഗാനവും മലയാളം ട്രെൻഡിങ് റാപ്പർ ഫെജോയും പാടിയ ഗാനവും ആസ്വാദക ഹൃദയങ്ങൾ കവർന്നിരിക്കുകയാണ്. സിനിമയുടെ മ്യൂസിക് റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് സരിഗമയാണ്. ബിബിൻ അശോക് സംഗീത സംവിധാനം ചെയ്ത ഗാനങ്ങളുടെ ഓഡിയോ റൈറ്റ്സ് റെക്കോ‍ർ‍ഡ് തുകയ്ക്കാണ് സരിഗമ മ്യൂസിക് സ്വന്തമാക്കിയത്.

സിനിമയുടെ കളർഫുള്‍ ഫസ്റ്റ് ലുക്ക് പോസ്റ്ററും റിലീസ് അനൗൺസ്മെന്‍റ് പോസ്റ്ററും സോഷ്യൽമീഡിയയിൽ മുമ്പ് ശ്രദ്ധ നേടിയിരുന്നു. മനോഹരി ജോയ്, അശ്വിൻ, കാർത്തിക്, സോഹൻ സീനുലാൽ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങള്‍. മലയാളം, തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി ഭാഷകളിലാണ് ചിത്രം എത്തുന്നത്. പാലക്കാട്, കൊടൈക്കനാൽ, നെല്ലിയാമ്പതി എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്.

പിങ്ക് ബൈസൺ സ്റ്റുഡിയോസ്, എറ്റ്‍സെറ്റ്‍ട്ര എന്‍റർടെയ്ൻമെന്‍റ്സ് എന്നീ ബാനറുകളിൽ ദീപ്തി ഗൗതം, ഗൗതം താനിയിൽ, വി.മതിയലകൻ, സാം ജോർജ്ജ് എന്നിവർ ചേർന്ന് നിർമ്മിക്കുന്നതാണ് ചിത്രം. സിസി നിഥിൻ, സുജയ് മോഹൻരാജ് എന്നിവരാണ് കോ- പ്രൊഡ്യൂസർമാർ. സിസി നിഥിനും ഗൗതം താനിയിലും ചേർന്നാണ് സിനിമയുടെ സംവിധാനം നിർവ്വഹിക്കുന്നത്.

രചന: സുജയ് മോഹൻരാജ്, ഛായാഗ്രഹണം: ശ്രീറാം ചന്ദ്രശേഖരൻ, എഡിറ്റർ: അജീഷ് ആനന്ദ്, മ്യൂസിക് ആൻഡ് ബിജിഎം: ബിബിൻ അശോക്, ആർട്ട് ഡയറക്ടർ: കണ്ണൻ അതിരപ്പിള്ളി, പ്രൊജക്ട് ഡിസൈനർ: ശരത് പത്മനാഭൻ, പ്രൊഡക്ഷൻ കൺട്രോളർ: ഷെയ്ഖ് അഫ്സൽ, ലൈൻ പ്രൊഡ്യൂസർ: വിമൽ താനിയിൽ, പ്രൊഡക്ഷൻ എക്സിക്യുട്ടീവ്: ഗിരീഷ് കരുവന്തല, കോസ്റ്റ്യൂം: സിമി ആൻ, മേക്കപ്പ്: പ്രദീപ് ഗോപാലകൃഷ്ണൻ, കോറിയോഗ്രാഫർ മനു സുധാകർ, സൗണ്ട് ഡിസൈൻ: രാജേഷ് രാജൻ, സൗണ്ട് മിക്സിങ്: വിഷ്ണു സുജാതൻ, സ്റ്റിൽസ്: വിഷ്ണു എസ് രാജൻ, ഫിനാൻസ് കൺട്രോളർ‍: ലിജോ ലൂയിസ്, ചീഫ് അസോസിയേറ്റ്: ഹരിസുതൻ, ലിതിൻ കെ.ടി, അസോസിയേറ്റ് ഡയറക്ടർ: വാസുദേവൻ വിയു, ചീഫ് അസോസിയേറ്റ് ഡിഒപി: ശ്രീജിത് പച്ചേനി, വിഎഫ്എക്സ്: ത്രീ ഡോർസ്, ഡിഐ: കളർപ്ലാനെറ്റ് സ്റ്റുഡിയോസ്, കളറിസ്റ്റ്: രമേഷ് സി.പി, ഡിസൈൻ: ടെൻപോയ്ന്‍റ്, ഡിജിറ്റൽ പ്രൊമോഷൻസ്: 10ജി മീഡിയ, പി.ആർ.ഒ.: ആതിര ദിൽജിത്ത്, വിതരണം: സെഞ്ച്വറി റിലീസ്.

Continue Reading

Trending