Connect with us

Video Stories

ആ പരാതിക്കാരോട് ഖാഇദെ മില്ലത്ത് പറഞ്ഞത്…

Published

on

ജബ്ബാര്‍ ചുങ്കത്തറ

വിഭജനാനന്തര ഇന്ത്യയില്‍ മുസ്‌ലിംലീഗ് എന്ന പേരില്‍ തന്നെ പ്രവര്‍ത്തിക്കുന്നത് ആശങ്കയോടെ കണ്ടിരുന്ന ചില നേതാക്കള്‍ ഖായിദെ മില്ലത് ഇസ്മഈല്‍ സാഹിബിനെ കാണാന്‍ ചെന്നു. പോലീസ്‌വേട്ട അത്ര ഭീകരമായിരുന്നു. പുനഃസംഘടിപ്പിച്ച മുസ്ലിംലീഗില്‍ ചേര്‍ന്നവരെയൊക്കെ സര്‍ക്കാര്‍ ആളെണ്ണംവിട്ടു വേട്ടയാടി. ലീഗ് അനുഭാവികളുടെ വീട്ടില്‍ പോലീസ് കയറി നിരങ്ങികൊണ്ടിരിക്കുന്ന കാലം.

‘പേരിലെ മുസ്ലിം എന്നത് നമുക്ക് മാറ്റിക്കൂടെ? എങ്കില്‍ നമുക്ക് കുറേകൂടി സ്വതന്ത്രമായി പ്രവര്‍ത്തിക്കാമല്ലോ’
ഖാഇദെ മില്ലത് അക്ഷോഭ്യനായി പറഞ്ഞു: നിങ്ങള്‍ക്ക് വേണമെങ്കില്‍ പാര്‍ട്ടിവിടാം, ഈ പേരും അടയാളവും വെച്ചുതന്നെ നമ്മള്‍ മുന്നോട്ട് പോവും. ഇതൊരു മുള്‍ക്കിരീടമാണ്, അതവസാനം വരെയും ചുമന്ന് കൊള്ളാന്‍ ഞാനൊരുക്കമാണ്’ – ഖൗമിന്‍ കാവലരുടെ ഈ ഇച്ഛാ ശക്തിയാണ് വിഭജനത്തിന്റെ പ്രഹരങ്ങളെ അതിജീവിക്കാന്‍ സമുദായത്തെ സഹായിച്ചത്.

മുസ്ലിംലീഗില്‍ ചേര്‍ന്നതിന്റെ പേരില്‍ സ്വാതന്ത്രാനന്തര ഹൈദരാബാദ് ആക്ഷന്‍ കാലത്തു മലബാറില്‍ സര്‍ക്കാരും പട്ടാളവും നടത്തിയ നരനായാട്ടുകള്‍ എവിടെയും എഴുതിവെക്കപ്പെട്ടിട്ടില്ല. പാണക്കാട്ടെ മുറ്റത്തു പട്ടാളമിറങ്ങി, പൂക്കോയതങ്ങളെ കയ്യാമംവെച്ചു ജീപ്പില്‍ കയറ്റി കൊണ്ടുപോയി. മുഖ്യധാരാ കേരളത്തിലെ കമ്യൂണിസ്റ്റ് ഒളിവുജീവിതത്തെ കുറിച്ച് നിരവധി രചനകള്‍ ഉള്ളപ്പോഴും മാപ്പിളമാര്‍ അനുഭവിച്ച പീഡനങ്ങള്‍ ഇപ്പോഴും എഴുതാ പ്രബന്ധങ്ങളാണ്.

ഈ State sponsored പ്രഹരങ്ങളില്‍ അടിപതറാത്ത മാപ്പിളമാരാണ് ഖാഇദെ മില്ലത്തിനെയും സേട്ട് സാഹിബിനെയുമൊക്കെ മണ്ഡലം കാണാതെ വിജയിപ്പിച്ചത്. അതായത് ഖാഇദെ മില്ലത്തിന്റെയും മുസ്ലിംലീഗിന്റേയും രാഷ്ട്രീയത്തെ കുറിച്ച് കൃത്യമായി ബോധമുള്ളത് കൊണ്ടാണ് ഇവരെ പാര്‍ലമെന്റിലേക്ക് പറഞ്ഞയച്ചത്. ലീഗ് കോലുംകൊള്ളി വെച്ചാലും മലപ്പുറത്തു ജയിക്കുമെന്ന് പരിഹസിക്കുന്നരോട് പറയാനുള്ളത് നിങ്ങളനുഭവിക്കാത്ത തീക്ഷ്ണമായ അനുഭവങ്ങളിലൂടെ കടന്നുപോയവരുടെ രാഷ്ട്രീയ നിശ്ചയദാര്‍ഢ്യങ്ങളെ നിങ്ങള്‍ക്ക് മനസിലാക്കാന്‍ പോലുമായിട്ടില്ല എന്ന് മാത്രമാണ്.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

india

രൂപയ്ക്ക് റെക്കോര്‍ഡ് തകര്‍ച്ച; മൂല്യം 89.48 ആയി ഇടിഞ്ഞു

സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി

Published

on

ന്യൂഡല്‍ഹി: ചരിത്രത്തില്‍ ആദ്യമായി രൂപയുടെ മൂല്യം റെക്കോഡ് തകര്‍ച്ചയില്‍. ഇന്നലെ വ്യാപാരത്തിനിടെ മൂല്യം ഇതാദ്യമായി രൂപ 89.48 വരെ ഇടിഞ്ഞു. സെപ്തംബര്‍ അവസാനം കുറിച്ച 88.80 എന്ന റെക്കോര്‍ഡ് ഇതോടെ പഴങ്കഥയായി. ഇന്നലെ ഒറ്റദിവസം രൂപ ഡോളറിനെതിരെ താഴ്ന്നത് 80 പൈസയാണ്. രാവിലെ ഡോളറിനെതിരെ 3 പൈസ ഉയര്‍ന്ന് വ്യാപാരം തുടങ്ങിയ ശേഷമായിരുന്നു രൂപയുടെ വന്‍ വീഴ്ച്ച. കഴിഞ്ഞ മേയ് 8നു ശേഷം രൂപ ഒറ്റദിവസം ഇത്രയും താഴുന്നത് ആദ്യം. മേയ് 8ന് 89 പൈസ ഇടിഞ്ഞിരുന്നു. യുഎസില്‍ അടിസ്ഥാന പലിശനിരക്ക് കുറയാനുള്ള സാധ്യത മങ്ങിയതിനാല്‍ ഡോളര്‍ നടത്തുന്ന മുന്നറ്റത്തിലാണ് രൂപയ്ക്ക് അടിപതറിയത്. യൂറോ, യെന്‍, പൗണ്ട് തുടങ്ങി ലോകത്തെ ആറ് പ്രധാന കറന്‍സികള്‍ക്കെതിരായ യു.എസ് ഡോളര്‍ ഇന്‍ഡക്‌സ് ഏതാനും ദിവസങ്ങള്‍ക്ക് മുമ്പുവരെ 98ല്‍ ആയിരുന്നത് ഇപ്പോള്‍ 100ന് മുകളിലെത്തി. കേന്ദ്രബാങ്കായ യുഎസ് ഫെഡറല്‍ റിസര്‍വ് ഡിസംബറിലെ പണനയ നിര്‍ണയയോഗത്തില്‍ പലിശനിരക്ക് കുറയ്ക്കാന്‍ സാധ്യത ഇല്ല. ഇന്ത്യന്‍ ഓഹരി വിപണികള്‍ നേരിട്ട തളര്‍ച്ചയും വിദേശ ധനകാര്യ സ്ഥാപനങ്ങള്‍ (എഫ്‌ഐഐ) വന്‍ തോതില്‍ ഇന്ത്യന്‍ ഓഹരികള്‍ വിറ്റൊഴിഞ്ഞതും രൂപയ്ക്ക് ആഘാതമായിട്ടുണ്ട്. 2025ല്‍ ഇതുവരെ ഇന്ത്യന്‍ ഓഹരികളില്‍ നിന്ന് ഏതാണ്ട് ഒന്നരലക്ഷം കോടി രൂപയാണ് വിദേശ നിക്ഷേപകര്‍ പിന്‍വലിച്ചത്. ഇന്ത്യ-യുഎസ് വ്യാപാര ക്കരാറില്‍ അനിശ്ചിതത്വം വി ട്ടൊഴിയാത്തതും രൂപയ്ക്ക് കനത്ത സമ്മര്‍ദമായി. യുഎസ് പ്രസിഡന്റ് ട്രംപ് ഇന്ത്യയ്ക്ക മേല്‍ ചുമത്തിയ 50% തീരുവ കയറ്റുമതി മേഖലയെ ഉലച്ചതും വിദേശനാണയ വരുമാനം ഇടിഞ്ഞതും രൂപയുടെ മുല്യം ഇടിയാന്‍ കാരണമായി.

Continue Reading

kerala

വൈറ്റില ബാറില്‍ മാരകായുധങ്ങളുമായി ആക്രമണം: യുവതി ഉള്‍പ്പെടെ മൂന്നുപേര്‍ പിടിയില്‍

വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു.

Published

on

കൊച്ചി: വൈറ്റിലയിലെ ഒരു ബാറില്‍ മാരകായുധങ്ങളുമായി നടത്തിയ അക്രമവുമായി ബന്ധപ്പെട്ട് യുവതി ഉള്‍പ്പെടെ മൂന്നു പേരെ മരട് പൊലീസ് അറസ്റ്റ് ചെയ്തു. തിരുവനന്തപുരം സ്വദേശിനി അലീന, കൊല്ലം സ്വദേശികളായ ഷഹിന്‍ഷാ, അല്‍ അമീന്‍ എന്നിവരാണ് പിടിയിലായത്. മറ്റൊരാള്‍, വടിവാള്‍ കൊണ്ടുവന്നതായി കണ്ടെത്തിയ തിരുവനന്തപുരം സ്വദേശി വൈഷ്ണവ്, ഇപ്പോഴും ഒളിവിലാണ്. ഞായറാഴ്ച നടന്ന സംഭവത്തില്‍ ബാറിന് പുറത്തുനിന്ന് സംഘം കാറില്‍ നിന്നിറങ്ങി വടിവാള്‍ എടുത്ത് അകത്തു കടന്നുവരുന്ന ദൃശ്യങ്ങള്‍ സി.സി.ടി.വിയില്‍ വ്യക്തമായി രേഖപ്പെട്ടു. മദ്യപിക്കുന്നതിനിടെ അഞ്ചംഗ സംഘവും അവിടെ എത്തിയ മറ്റൊരാളുമായി തര്‍ക്കത്തിലാകുകയായിരുന്നു ആദ്യ ഘട്ടത്തില്‍. ഇത് ചോദ്യം ചെയ്ത ബാര്‍ ജീവനക്കാരുമായി സംഘര്‍ഷം ശക്തമായി. പ്രതികളുടെ സംഘം ആദ്യം ബാറില്‍ നിന്ന് പുറത്തുപോയെങ്കിലും, അലീനയും കൂട്ടരും കുറച്ച് സമയത്തിനുശേഷം വടിവാളുമായി തിരികെ എത്തി. തുടര്‍ന്ന് ബാര്‍ ജീവനക്കാര്‍ക്ക് മര്‍ദനമേല്‍ക്കുകയും അക്രമം ആവര്‍ത്തിച്ച് അഞ്ചുതവണ വരെ തിരിച്ചെത്തി ആക്രമണം നടത്തിയതായും ബാര്‍ ഉടമ നല്‍കിയ പരാതിയില്‍ പറയുന്നു. വിദ്യാഭ്യാസ ആവശ്യങ്ങള്‍ക്കായി എറണാകുളത്ത് എത്തിയവരാണ് പ്രതികളെന്ന് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. സംഭവത്തില്‍ അലീനയുടെ കൈക്ക് പരുക്കേല്‍ക്കുകയും ചെയ്തു.

Continue Reading

Video Stories

ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു

പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

Published

on

ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.

തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.

Continue Reading

Trending