News
സൂപ്പര്‍കപ്പില്‍ ഇന്ന് ബെംഗളൂരുവിന് ജംഷഡ്പ്പൂര്‍ കെണി
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്നും ജയിച്ച് ഒന്‍പത് പോയന്റുമായി ആധികാരികമായാണ് ജംഷഡ്പൂര്‍ സെമിയില്‍ ബൂട്ടുകെട്ടുന്നത്.
സൂപ്പര്‍കപ്പിലെ ആദ്യസെമിയില്‍ മുന്‍ ചാമ്പ്യന്മാരായ ബെംഗളൂരു എഫ്.സി ഇന്ന് കളത്തില്‍. ജംഷഡ്പൂര്‍ എഫ്.സിയാണ് എതിരാളികള്‍. കോര്പറേഷന് സ്റ്റേഡിയത്തില്‍ രാത്രി 7 മണിക്കാണ് ഐ.എസ്.എല്‍ ക്ലബുകളുടെ ആവേശപോരാട്ടം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു ജയവും രണ്ട് സമനിലയുമായി അഞ്ച് പോയന്റുമായി ഗ്രൂപ്പ് ചാമ്പ്യന്മാരായണ് ഛേത്രിയുടെയും സംഘത്തിന്റെയും വരവ്.
ഗ്രൂപ്പ് ഘട്ടത്തില്‍ മൂന്നില്‍ മൂന്നും ജയിച്ച് ഒന്‍പത് പോയന്റുമായി ആധികാരികമായാണ് ജംഷഡ്പൂര്‍ സെമിയില്‍ ബൂട്ടുകെട്ടുന്നത്. ഗ്രൂപ്പ് ഘട്ടത്തില്‍ ശരാശരി പ്രകടനം മാത്രം നടത്തിയ ഐ.എസ്.എല്‍ ടീം ബെംഗളൂരുവിന് ഫൈനലിലേക്ക് മുന്നേറാന്‍ ഇതുവരെപുറത്തെടുത്ത പ്രകടനം മതിയാകില്ല. ആക്രമണത്തിലും മുന്നേറ്റത്തിലും ബെംഗളൂരുവിനേക്കാള്‍ മികച്ച പ്രകടനാണ് ജംഷഡ്പൂര്‍ പുറത്തെടുത്തത്. ഇതുവരെ 11 ഗോളുകളാണ് ടീം അടിച്ചുകൂട്ടിയത്. ശക്തമായ മുന്നേറ്റനിരയുണ്ടായിട്ടും മൂന്ന് കളിയില്‍ നാലുഗോളാണ് ബെംഗളൂരുവിന് നേടാനായത്.
അതേസമയം, കേരള ബ്ലാസ്റ്റേഴ്സിനെതിരെ അവസാനമാച്ചില്‍ സമനിലയില്‍ കുരുക്കാനായതിന്റെ ആത്മവിശ്വാസം ബെംഗളൂരുവിനുണ്ട്. സൂപ്പര്‍താരം സുനില്‍ഛേത്രി ഫോമിലേക്കുയരാത്തതാണ് ടീം നേരിടുന്ന പ്രതിസന്ധി. ഇതുവരെ ഒരുഗോള്‍ പോലും നേടാന്‍ ഇന്ത്യന്‍ ക്യാപ്റ്റനായിട്ടില്ല. സന്ദേശ് ജിംഗന് നയിക്കുന്ന പ്രതിരോധം ശക്തമാണെങ്കിലും ഫിനിഷിംഗിലെ പോരായ്മകള്തിരിച്ചടിയാകുന്നു. മറുവശത്ത് ജയംശീലമാക്കിയ ജംഷഡ്പൂര്‍ എഫ്.സി തികഞ്ഞ ആത്മവിശ്വാസത്തിലാണ്. ഓസ്ട്രേലിയന്‍ സ്ട്രൈക്കര്‍ ഹാരിസണ്‍ ഹിക്കി സേവ്യര്‍ നേതൃത്വം നല്കുന്ന മുന്നേറ്റനിര അര്‍ധാവസരങ്ങള്‍പോലും ലക്ഷ്യത്തിലെത്തിക്കാന്‍ കെല്‍പ്പുള്ളവരാണ്.
kerala
ഇത്രയുംനാള്‍ പോരാടിയിട്ടും അതിജീവിതയ്ക്ക് അതിനുള്ള മറുപടി ലഭിച്ചില്ല; ഉമാ തോമസ് എംഎല്‍എ
ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.
നടി ആക്രമിക്കപ്പെട്ട കേസില്‍ ഇത്രയുംനാള്‍ പോരാടിയ അതിജീവിതയ്ക്ക് അതിനുള്ള മറുപടി പോലും കോടതിയില്‍ നിന്ന് ലഭിച്ചില്ലെന്ന് ഉമാ തോമസ് എംഎല്‍എ. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് പ്രതികള്‍ക്ക് ലഭിച്ചിരിക്കുന്നത്. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം ഉണ്ടാകേണ്ടതായിരുന്നുവെന്നും ഉമാ തോമസ് എംഎല്‍എ കൂട്ടിച്ചേര്‍ത്തു.
നിര്‍ഭയ കൊലക്കേസുമായി ബന്ധപ്പെട്ട് പാര്‍ലമെന്റ് പാസാക്കിയ പുതിയ നിയമം അനുസരിച്ച് ഇതിനേക്കാള്‍ കുറഞ്ഞ ശിക്ഷ കൂട്ടബലാത്സംഗത്തിന് കൊടുക്കാന്‍ പറ്റില്ല. സെന്‍ഷേണല്‍ കേസില്‍ വിധിവരുമ്പോള്‍ സമൂഹത്തിന് ഒരു സന്ദേശം കൊടുക്കണം. ഏറ്റവും കുറഞ്ഞ ശിക്ഷയാണ് കൊടുത്തിരിക്കുന്നത്. ജീവപര്യന്തമെങ്കിലും പ്രതികള്‍ക്ക് ലഭിക്കുമെന്ന് വിചാരിച്ചിരുന്നു.
കോടതിയെ മാനിക്കാതെയല്ല. സങ്കടമാണ് പറയുന്നത്. ഒരു കുട്ടി വഴിയില്‍ അപമാനിക്കപ്പെട്ടിട്ട് ഇത്രയും നാള് ഇതിനും വേണ്ടി പോരാടിയിട്ടും അതിനുള്ള മറുപടി പോലും ആ കുട്ടിക്ക് ലഭിച്ചില്ല. നാടിനുവേണ്ടി സന്ദേശം നല്കാന്, എട്ട് വര്‍ഷമായി ദുഃഖം മുഴുവന്‍ സഹിക്കുന്ന അവള്‍ക്ക് നീതി ലഭിച്ചില്ല. ആലോചിച്ചുറച്ച് വളരെ ആസൂത്രണത്തോടെ നടത്തിയിരിക്കുന്ന ക്രിമിനല്‍ ഗൂഢാലോചനയാണ് എന്ന കാര്യത്തില്‍ സംശയമില്ല,- ഉമാ തോമസ് എംഎല്‍എ പറഞ്ഞു.
kerala
അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ല; ശ്വേത മേനോന്
പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു
താരസംഘടനയായ അമ്മയില്‍ ദിലീപിനെ തിരിച്ചെടുക്കുന്നതില്‍ യാതൊരു ചര്‍ച്ചയും നടന്നിട്ടില്ലെന്ന് അമ്മ പ്രസിഡന്റ് ശ്വേത മേനോന്. പ്രതികള്‍ക്ക് ലഭിച്ച ശിക്ഷ പോരെന്നും സംഘടന അതിജീവിതയ്ക്കൊപ്പമാണെന്നും ശ്വേത പ്രതികരിച്ചു. കേസില്‍ പ്രതികളുടെ ശിക്ഷാവിധി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ശ്വേത മേനോന്റെ പ്രതികരണം.
കേസില്‍ അപ്പീല്‍ പോകണമെന്നാണ് വ്യക്തിപരമായ അഭിപ്രായമെന്നും ശ്വേത മേനോന് പറഞ്ഞു. വിഷയത്തില്‍ അമ്മ പ്രതികരിക്കാന്‍ വൈകിയെന്ന ബാബുരാജിന്റെ വിമര്‍ശനത്തെപറ്റിയുള്ള ചോദ്യത്തിന് അത് ബാബുരാജിന്റെ മാത്രം അഭിപ്രായമാണെന്നും സംഘടനാകാര്യങ്ങള്‍ അറിയാത്തയാളല്ല ബാബുരാജ് എന്നും ശ്വേത പറഞ്ഞു.
india
ഫുട്ബോള്‍ ഇതിഹാസം ലയണല്‍ മെസ്സി ഇന്ത്യയിലേക്ക്; നാളെ കൊല്‍ക്കത്തയില്‍
അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
കൊല്‍ക്കത്ത: ഫുട്ബോള്‍ ആരാധകരെ ആവേശത്തിലാഴ്ത്തി അര്‍ജന്റീനിയന്‍ ഇതിഹാസ താരം ലയണല്‍ മെസ്സി നാളെ ഇന്ത്യയിലേക്ക്. മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിനായി നാളെ (ശനിയാഴ്ച, ഡിസംബര്‍ 13) പുലര്‍ച്ചെ കൊല്‍ക്കത്തയിലെത്തുന്ന മെസ്സിക്ക് വന്‍ സ്വീകരണമാണ് ഒരുക്കിയിരിക്കുന്നത്. അര്‍ദ്ധരാത്രിക്ക് ശേഷം കൊല്‍ക്കത്തയിലെത്തുന്ന താരം രാവിലെ സ്പോണ്‍സര്‍മാരുടെ പരിപാടികളില്‍ പങ്കെടുത്ത ശേഷം 11:15ന് സാള്‍ട്ട് ലേക്ക് സ്റ്റേഡിയത്തിലെത്തും.
തുടര്‍ന്ന്, ബംഗാളിന്റെ സന്തോഷ് ട്രോഫി ടീമിനെ മെസ്സി ഈ വേദിയില്‍ ആദരിക്കും. മുഖ്യമന്ത്രി മമത ബാനര്‍ജി, ക്രിക്കറ്റ് ഇതിഹാസം സൗരവ് ഗാംഗുലി, ടെന്നീസ് താരം ലിയാണ്ടര്‍ പേസ് എന്നിവരുമായി മെസ്സി കൂടിക്കാഴ്ച നടത്തും. ബോളിവുഡ് താരങ്ങള്‍ ഉള്‍പ്പെടെ നിരവധി സെലിബ്രിറ്റികളും മന്ത്രിമാരും ചടങ്ങില്‍ പങ്കെടുക്കുമെന്നാണ് സൂചന.
മെസ്സിയും ടീം അംഗങ്ങളായ ലൂയിസ് സുവാരസ്, റോഡ്രിഗോ ഡി പോള്‍ എന്നിവരാണ് നാളെ ഇന്ത്യയിലെത്തുക. മെസ്സിയും സംഘത്തിനുമൊപ്പം മോഹന്‍ ബഗാനും ഡയമണ്ട് ഹാര്‍ബര്‍ എഫ്സിയും തമ്മിലുള്ള സൗഹൃദ ഫുട്ബോള്‍ മത്സരം സംഘടിപ്പിച്ചിട്ടുണ്ട്.
സന്ദര്‍ശനം പൂര്‍ത്തിയാക്കി വിമാനത്താവളത്തിലേക്ക് മടങ്ങുന്ന വഴി, 2022 ലോകകപ്പ് ജേതാവായ മെസ്സി തന്റെ 70 അടി ഉയരമുള്ള പ്രതിമ സന്ദര്‍ശിക്കും. കൊല്‍ക്കത്തയുടെ ‘ബിഗ് ബെന്‍’, ഡിയേഗോ മറഡോണയുടെ പ്രതിമ എന്നിവയ്ക്ക് സമീപം ലേക് ടൗണിലാണ് ഈ പ്രതിമ സ്ഥാപിച്ചിരിക്കുന്നത്. ലോകകപ്പ് ട്രോഫിയേന്തി പുഞ്ചിരിക്കുന്ന മെസ്സിയുടെ പ്രതിമയുടെ ചിത്രങ്ങള്‍ ഇതിനോടകം ആരാധകര്‍ക്കിടയില്‍ ആവേശം ഇരട്ടിയാക്കിയിട്ടുണ്ട്.
-
india3 days agoരാജ്യസ്നേഹം പഠിപ്പിക്കാന്‍ അമിത് ഷാ വളര്‍ന്നിട്ടില്ല; നെഹ്റുവിനെ അപമാനിച്ചതിനെതിരെ ഖാര്‍ഗെ
-
kerala3 days agoമലയാറ്റൂരില്‍ രണ്ട് ദിവസം മുമ്പ് കാണാതായ പെണ്‍കുട്ടി മരിച്ചനിലയില്‍
-
Sports1 day agoകൂച്ച് ബെഹാര്‍ ട്രോഫിയില്‍ ഇഞ്ചോടിഞ്ച് പോരാട്ടം; ആറു റണ്‍സിന് കേരളത്തിന് തോല്‍വി
-
india2 days ago‘മോദിജി പകുതി സമയവും വിദേശത്ത്, പിന്നെ രാഹുലിന്റെ യാത്രയെ ചോദ്യം ചെയ്യുന്നത് എന്തിന്?’: പ്രിയങ്ക ഗാന്ധി
-
kerala1 day agoഇരട്ടവോട്ട് ശ്രമം; രണ്ട് പേരെ പൊലീസ് പിടികൂടി
-
india1 day agoഇന്ത്യന്‍ ജലാതിര്‍ത്തിയില്‍ പാക് മത്സ്യബന്ധന ബോട്ട് പിടികൂടി; 11 പേര് കസ്റ്റഡിയില്‍
-
kerala2 days agoതദ്ദേശ തെരഞ്ഞെടുപ്പ് രണ്ടാം ഘട്ടം; ഏഴു ജില്ലകള്‍ നാളെ പോളിംഗ് ബൂത്തിലേക്ക്
-
kerala2 days agoവ്യാജരേഖ ചമച്ച് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ത്തു; സിപിഎം സ്ഥാനാര്‍ഥി ഉള്‍പ്പെടെ മൂന്നുപേര്‍ക്കെതിരെ കേസ്
