ടോക്യോ: ചൈനയില്‍ നിന്ന് ഇന്ത്യയിലേക്കോ ബംഗ്ലാദേശിലേക്കോ ഉത്പാദന യൂണിറ്റുകള്‍ മാറ്റുന്ന കമ്പനികള്‍ക്ക് ഉത്തേജന പാക്കേജ് പ്രഖ്യാപിച്ച ചൈന. 23.5 ബില്യണ്‍ യെന്‍ (1615 കോടി ഇന്ത്യന്‍ രൂപ)യുടെ പാക്കേജാണ് കമ്പനികള്‍ക്കായി പ്രഖ്യാപിച്ചത്. മെഡിക്കല്‍, ഇലക്ട്രോണിക് ഉപകരണങ്ങള്‍ക്ക് ഏതെങ്കിലും മേഖലയെ അമിതമായി ആശ്രയിക്കുന്നത് ഇല്ലാതാക്കുകയാണ് പദ്ധതിയുടെ ല്ക്ഷ്യമെന്ന് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്ത നിക്കി ഏഷ്യന്‍ റിവ്യൂ റിപ്പോര്‍ട്ട് ചെയ്യുന്നു.

ചൈനയില്‍ നിന്ന് പിന്മാറാനുള്ള നീക്കത്തിന് പിന്നാലെ, ആസിയാന്‍-ജപ്പാന്‍ വിതരണ ശൃംഖലയുടെ പുനഃസ്ഥാപനവുമായി ബന്ധപ്പെട്ടുള്ള പദ്ധതികള്‍ വ്യാഴാഴ്ച ആരംഭിച്ചിട്ടുണ്ട്. ഇന്ത്യയും ബംഗ്ലാദേശുമായുള്ള വിതരണ ശൃംഖല പുനഃസ്ഥാപിക്കാന്‍ ജപ്പാന്‍ ആഗ്രഹിക്കുന്നുവെന്നാണ് അറിയിച്ചിരിക്കുന്നത്. സാധാരണ സാഹചര്യങ്ങളില്‍ ജപ്പാന്റെ ഏറ്റവും വലിയ വ്യാപാര പങ്കാളിയാണ് ചൈന. എന്നാല്‍ ഫെബ്രുവരി മുതലുള്ള കണക്കുകള്‍ പ്രകാരം ചൈനയില്‍ നിന്നുള്ള ഇറക്കുമതി പകുതിയോളം കുറഞ്ഞിട്ടുണ്ട്.

നിലവില്‍ ഉത്പാദനത്തിനായി ജപ്പാനീസ് കമ്പനികള്‍ ചൈനയെ ആണ് വലിയ തോതില്‍ ആശ്രയിക്കുന്നത്. കോവിഡ് മഹാമാരിക്കിടെ ഈ വിതരണ ശംഖലയ്ക്ക് തടസ്സം നേരിട്ടിരുന്നു. ഇത് പരിഹരിക്കുക കൂടി പദ്ധതിയുടെ ലക്ഷ്യമാണ്.