ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ ആരോഗ്യനിലയില്‍ പുരോഗതി. പൂര്‍ണമായും രോഗശാന്തി നേടിയെന്ന് ചെന്നൈ അപ്പോളോ ആശുപത്രി ചെയര്‍മാന്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. അധികം വൈകാതെ അവര്‍ക്ക് വീട്ടിലേക്ക് പോകാമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 44 ദിവസമായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു ജയലളിതയെ തീവ്രപരിചരണ വിഭാഗത്തിലാണ് കിടത്തിയിരുന്നത്. അവരെ ഈയാഴ്ച തന്നെ സാധാരണ മുറിയിലേക്ക് മാറ്റാനാകുമെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കഴിഞ്ഞ കുറെ ദിവസങ്ങളായി ആശുപത്രി അധികൃതര്‍ മെഡിക്കല്‍ ബുള്ളറ്റിന്‍ പുറത്തിറക്കാത്ത സാഹചര്യത്തില്‍ മുഖ്യമന്ത്രി ആരോഗ്യ നില സംബന്ധിച്ച് നിരവധി അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു.