ചെന്നൈ: അന്തരിച്ച തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിതയുടെ പിന്‍ഗാമി ആരായിരിക്കുമെന്ന ആശങ്കകള്‍ക്കിടെ തമിഴ് സൂപ്പര്‍ താരം അജിത്ത് സിനിമ ചിത്രീകരണം വെട്ടിചുരുക്കി ചെന്നൈയിലെത്തി. ബള്‍ഗേറിയയില്‍ ഷൂട്ടിങ് തിരക്കിലായതിനാല്‍ ജയലളിതയുടെ സംസ്‌കാരചടങ്ങുകള്‍ക്ക് അജിത്ത് എത്തിയിരുന്നില്ല. എന്നാല്‍ ജയലളിതയുടെ രാഷ്ട്രീയ പിന്‍ഗാമിയായി അജിത്തിനെ പ്രഖ്യാപിച്ചേക്കുമെന്ന വാര്‍ത്ത പരക്കുന്നതിനിടെയാണ് താരം ഷൂട്ടിങ് വെട്ടിചുരുക്കി നാട്ടില്‍ തിരിച്ചെത്തിയത്. ഭാര്യ ശാലിനിക്കൊപ്പമെത്തിയ അജിത്ത് ജയലളിതയുടെ മൃതദേഹം അടക്കം ചെയ്ത സ്ഥലത്തെത്തി ആദരാഞ്ജലി അര്‍പ്പിച്ചു.
ജയലളിതയുടെ അഭാവത്തിലെല്ലാം അണ്ണാഡിഎംകെയുടെ നേതൃത്വം ഏറ്റെടുത്ത പനീര്‍ശെല്‍വം നിലവില്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തെങ്കിലും ഇത് താല്‍കാലിക മാറ്റമായിരിക്കുമെന്നാണ് തമിഴകം വിലയിരുത്തുന്നത്.

1481089753_actor-ajith-shalini-pay-their-homage-jayalalithaa-marina
രാഷ്ട്രീയ പൊതുവേദികളില്‍ അധികം പ്രത്യക്ഷപ്പെട്ടിട്ടില്ലാത്ത അജിത്ത് അണികള്‍ക്കിടയിലും പ്രിയങ്കരനാണ്. എന്നാല്‍ അമ്മയുടെ സ്ഥാനത്തേക്ക്, പെട്ടെന്നുള്ള രാഷ്ട്രീയ പ്രവേശനത്തില്‍ അജിത്ത് മുഖ്യമന്ത്രിയാകാന്‍ തയാറാകില്ലെന്നാണ് വിവരം. ജയയുടെ പിന്‍ഗാമിയായി തോഴി ശശികലയുടെ പേരും ഉയര്‍ന്നു വരുന്നുണ്ട്. ജയലളിതയോട് വിശ്വാസവഞ്ചന നടത്തിയതിന്റെ പേരില്‍ പാര്‍ട്ടിയില്‍ നിന്നും പോയസ് ഗാര്‍ഡിനില്‍ നിന്നും പുറത്താക്കപ്പെട്ട ശശികലക്ക് അണികള്‍ക്കിടയില്‍ അത്ര സ്വീകാര്യതയില്ലെന്നതാണ് പിന്‍ഗാമി സ്ഥാനത്തേക്ക് അജിത്തിന്റെ പേര് ഉയരുന്നത്.

1481089753_actor-ajith-shalini-pay-their-homage-jayalalithaa-marina-1