കോഴിക്കോട്: ജനതാദള്‍ എസ് കേരള ഘടകം വീണ്ടും പിളര്‍ന്നു. കര്‍ണാടകയില്‍ എച്ച്ഡി കുമാരസ്വാമി ബിജെപിയുമായി ഒത്തുകളി നടത്തുന്ന സാഹചര്യത്തിലാണ് തങ്ങള്‍ പാര്‍ട്ടി വിടുന്നതെന്ന് നാഷനല്‍ കമ്മിറ്റി മെമ്പര്‍ എംകെ പ്രേംനാഥ് കോഴിക്കോട്ട് പത്രസമ്മേളനത്തില്‍ അറിയിച്ചു. ദേശീയ തലത്തില്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തിലുളള പ്രതിപക്ഷ ഐക്യനിരയുടെ കണ്‍വീനര്‍ കൂടിയായ ശരത് യാദവ് രൂപം കൊടുക്കുന്ന ഡെമോക്രാറ്റിക് ജനതാദളിന്റെ ഭാഗമാകുമെന്നും മെയ് 18ന് പാര്‍ട്ടി രൂപീകരണ സമ്മേളനത്തില്‍ സംബന്ധിക്കുമെന്നും പ്രേംനാഥ് പറഞ്ഞു. എംപി വീരേന്ദ്രകുമാര്‍ നേതൃത്വം നല്‍കുന്ന ജനതാദള്‍ പ്രസ്ഥാനവുമായും തങ്ങളുമായും അവരുടെ മുന്നണിമാറ്റത്തോടെ അഭിപ്രായന്തരങ്ങളില്ലാതായതായും പ്രേംനാഥ് പറഞ്ഞു.
പത്രസമ്മേളനത്തില്‍ ഇപി ദാമോദരന്‍ മാസ്റ്റര്‍, അമ്മദ് മാസ്റ്റര്‍, വി മനോഹരന്‍, ഗണേഷന്‍ കാക്കൂര്‍, ബാലകൃഷ്ണന്‍ പൊറ്റത്തില്‍, ശുഭലാല്‍ പാടക്കല്‍, കണ്ടിയില്‍ വിജയന്‍ മാസ്റ്റര്‍, ലത്തീഫ് മാസ്റ്റര്‍, പിപി രാജന്‍, ഹുസൈന്‍ കൊടുവള്ളി സംബന്ധിച്ചു.