Connect with us

GULF

ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി.കമ്മിറ്റി ജമാൽ സാഹിബിൻ്റെ പ്രാർത്ഥനാ സദസ്സും, അനുസ്മരണവും നടത്തി 

Published

on

പ്രാർത്ഥനക്ക് ഷറഫുദീൻ ബാഖവി ചുങ്കപ്പാറ നേത്യത്തം നൽകി
മുസ്ലിം ലീഗ് വയനാട് ജില്ലാ ജനറൽ സെക്രട്ടറി ടി.മുഹമ്മദ് അനുസ് സ്മരണ പ്രഭാഷണം നടത്തി. ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി.പ്രസിഡണ്ട് റസാക്ക് അണക്കായി അദ്ധ്യക്ഷത വഹിച്ചു.

ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി ആക്ടിങ്ങ് പ്രസിഡണ്ട് റസാക്ക് മാസ്റ്റർ ,സൗദി കെ.എം.സി.സി. നാഷണൽ കമ്മിറ്റി സെക്രട്ടറി നാസർ വെളിയംങ്കോട് ,സുൽത്താൻബത്തേരി മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡണ്ട് കണക്കയിൽ മുഹമ്മദ് ഹാജി ,ജിദ്ദ കെ.എം.സി.സി.സെൻട്രൽ കമ്മിറ്റി വൈസ് പ്രസിഡണ്ട് ലത്തീഫ് വെള്ളമുണ്ട ,ജിദ്ദ കോഴിക്കോട് ജില്ലാ കെ.എം.സി.സി.ജനറൽ സെക്രട്ടറി സൈനുൽ ആബിദീൻ ,ജിദ്ദ വയനാട് ജില്ലാ കെ.എം.സി.സി.കമ്മിറ്റി ചെയർമാൻ ശിഹാബ് പേരാൽ ,ജിദ്ദ കോട്ടക്കൽ മണ്ഡലം കെ.എം.സി.സി.പ്രസിഡണ്ട് നാണി മാസ്റ്റർ ,ജിദ്ദ കൽപ്പറ്റ മണ്ഡലം കെ.എം.സി.സി.കമ്മിറ്റി ജനറൽ സെക്രട്ടറി നൗഷാദ് നെല്ലിയംബം, ജിദ്ദ മാനന്തവാടി മണ്ഡലം കെ.എം.സി .സി.കമ്മിറ്റി ജനറൽ സെക്രട്ടറി കാദർ യൂസഫ് കാരക്കാമല ,കെ. എം.സി.സി.മഹ്ജർ ഏരിയ കമ്മിറ്റി ജനറൽ സെക്രട്ടറി സലീം മുണ്ടേരി ,വയനാട് മുസ്ലിം യത്തീംഖാന ജിദ്ദ ചാപ്റ്റർ പ്രസിഡണ്ട് ഹമീദ് പേരാമ്പ്ര ,ജനറൽ സെക്രട്ടറി മൂസ്സ ചീരാൽ ,കോ ഓഡിനേറ്റർ സുലൈമാൻ അഹ്സനി ,വെങ്ങപ്പള്ളിശംസുൽ ഉലമ ഇസ്ലാമിക്ക് അക്കാദമി ജിദ്ദ ചാപ്റ്റർ ജനറൽ സെക്രട്ടറി ഹർഷൽ പഞ്ചാര ,സൈൻ ജിദ്ദ ചാപ്റ്റർ പ്രതിനിധി സാബിത്ത് എന്നിവർ പ്രസംഗിച്ചു .
ബീരാൻ കുട്ടി കൽപ്പറ്റ ,ഉബൈദ്കണിയാമ്പറ്റ ,സുബൈർ കുഞ്ഞോം, നിസാർ വെങ്ങപ്പള്ളി ,ഷൗക്കത്ത് ചീരാൽ ,ജിദ്ദ മാനന്തവാടി മണ്ഡലം കെ.എം.സി.സി.കമ്മിറ്റി പ്രസിഡണ്ട് അബൂമ്പക്കർ കാട്ടിക്കുളം ,ജിദ്ദസുൽത്താൻ ബത്തേരി മണ്ഡലം കെ.എം.സി.സി.ജനറൽ സെക്രട്ടറി നിഷാബ് പഴൂർ ,വൈസ് പ്രസിഡണ്ട് ഷാഹുൽ ഹമീദ് മാടക്കര ,ടി .ആഷിഖ്നായിക്കട്ടി , വി .പി .അഷ്റഫ് തലപ്പുഴ ,
എന്നിവർ നേത്യത്തം നൽകിജനറൽ സെക്രട്ടറി ശിഹാബ് തോട്ടോളി സ്വാഗതവും ,സെക്രട്ടറി അഷ്റഫ് വേങ്ങൂർ നന്ദിയും പറഞ്ഞു.

GULF

ഫിഫ അറബ് കപ്പ് ടിക്കറ്റുകള്‍ 25 റിയാല്‍ മുതല്‍ ലഭ്യം

ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും.

Published

on

ദോഹ : ഫിഫ അറബ് കപ്പിനുള്ള ടിക്കറ്റ് വില്‍പ്പന ആരംഭിച്ചു. ടിക്കറ്റുകളുടെ നിരക്ക് 25 റിയാല്‍ മുതല്‍ ആരംഭിക്കുന്നു. ഗ്രൂപ്പ് ഘട്ടത്തിലെ മത്സരങ്ങള്‍ക്ക് ‘ ഫോളോ ടീം ‘ ടിക്കറ്റുകളും ആരാധകര്‍ക്ക് വാങ്ങാനാകും. മത്സരങ്ങളോടൊപ്പം വിവിധ വിനോദ പരിപാടികളും സാംസ്‌കാരിക പരിപാടികളും ആരാധകര്‍ക്കായി ഒരുക്കുന്നുണ്ട്. എല്ലാ ടിക്കറ്റുകളും ഡിജിറ്റല്‍ രൂപത്തിലാണ് ലഭിക്കുക. ഔദ്യോഗിക വെബ്‌സൈറ്റായ www.roadtoqatar.qa വഴി ബുക്കിംഗ് നടത്താം. ഭിന്നശേഷിയുള്ള ആരാധകര്‍ക്കായി പ്രത്യേക പ്രവേശന സൗകര്യങ്ങളുള്ള ഇരിപ്പിട ഓപ്ഷനുകളും ഒരുക്കിയിട്ടുണ്ട്. ഇത്തരത്തിലുള്ള ഇരിപ്പിടങ്ങള്‍ ആവശ്യമുള്ളവര്‍ accessibilitytickets@sc.qa എന്ന ഇ-മെയിലിലേക്ക് അപേക്ഷ അയയ്ക്കാം.

Continue Reading

GULF

ബഹ്റൈനിലേക്ക് സർവീസുകൾ വർധിപ്പിച്ച് ഗൾഫ് എയർ; തിരുവനന്തപുരത്തു നിന്ന് വിമാനങ്ങളുടെ എണ്ണം ഏഴായി

Published

on

തിരുവനന്തപുരം:  തിരുവനന്തപുരത്തു നിന്ന് ബഹ്റൈനിലെക്കുള്ള ഗൾഫ് എയർ വിമാന സർവീസുകളുടെ എണ്ണം നാലിൽ നിന്ന് ഏഴായി വർധിപ്പിച്ചു. ഇന്ന് മുതലാണ് വിമാന സർവീസുകളുടെ എണ്ണത്തിലെ വർധന. തിരുവനന്തപുരം വിമാനത്താവളത്തിന്റെ ഔദ്യോഗിക സമൂഹ മാധ്യമ അക്കൗണ്ടുകളിലൂടെയാണ് അധികൃതർ ഇക്കാര്യം അറിയിച്ചത്.

തിങ്കൾ, ചൊവ്വ ദിവസങ്ങളിൽ ഇനി മുതൽ 2 സർവീസുകൾ ഉണ്ടാകും. ബുധൻ, വ്യാഴം, ശനി ദിവങ്ങളിലാകും മറ്റു സർവീസുകൾ. തെക്കൻ കേരളത്തിലെയും തമിഴ്നാട്ടിലെയും പ്രവാസികളുടെ ആവശ്യം പരിഗണിച്ചാണ് സർവീസുകൾ വർധിപ്പിച്ചത്.

 

 

Continue Reading

GULF

യുഎഇ ഇന്ത്യ കൂടുതല്‍ നിക്ഷേപങ്ങള്‍ക്ക് വഴിതുറന്ന് അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്.

Published

on

മുംബൈ: യുഎഇയും ഇന്ത്യയും തമ്മിലുള്ള സാമ്പത്തിക പങ്കാളിത്തം വിപുലമാക്കുന്നതിന്റെ ഭാഗമായി അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറം മുംബൈയില്‍ നടന്നു. അബുദാബി ഇന്‍വെസ്റ്റ്മെന്റ് ഓഫീസും അബുദാബി സാമ്പത്തിക വികസന വകുപ്പും ചേര്‍ന്ന് മുംബൈയില്‍ സംഘടിപ്പിച്ച അബുദാബി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തില്‍ പൊതു, സ്വകാര്യ മേഖലകളില്‍ നിന്നുള്ള നിരവധി മുന്‍നിര സ്ഥാപനങ്ങള്‍ പങ്കാളികളായി.

അബുദാബിയെ ഗ്ലോബല്‍ ഹബ്ബാക്കുക എന്ന അബുദാബി ഫാമിലി ബിസിനസ് കൗണ്‍സിലിന്റെ ശ്രമങ്ങളുടെ ഭാഗം കൂടിയായാണ് ഇന്‍വെസ്റ്റ്‌മെന്റ് ഫോറം സംഘടിപ്പിച്ചത്. നിരവധി ഇന്ത്യന്‍ കമ്പനികള്‍ അബുദാബിയില്‍ വന്‍ നിക്ഷേപങ്ങള്‍ക്കുള്ള തങ്ങളുടെ സന്നദ്ധത അറിയിച്ചു.

ഇന്ത്യയിലെ യുഎഇ അംബാസിഡര്‍ ഡോ. അബ്ദുള്‍നാസര്‍ അല്‍ഷാലി, അബുദാബി ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രീസ് സെക്കന്‍ഡ് വൈസ് ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ഷാമിസ് ഖല്‍ഫാന്‍ അല്‍ ദഹേരി, അബുദാബി സാമ്പത്തിക വികസന വകുപ്പ് ചെയര്‍മാന്‍ അഹമദ് ജാസിം അല്‍ സാബി, ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി, യുഎഇയിലെയും ഇന്ത്യയിലെയും വ്യവസായ പ്രമുഖര്‍ തുടങ്ങിയവര്‍ ഫോറത്തില്‍ പങ്കെടുത്തു. അബുദാബി ഫാമിലി ബിസിനസ് കൗണ്‍സില്‍ , അബുദാബി ചേംബര്‍ പ്രതിനിധികള്‍ ഉള്‍പ്പടെ ഉന്നതതല സാമ്പത്തിക പ്രതിനിധി സംഘം ഫോറത്തില്‍ സംബന്ധിച്ചു.

ഗ്ലോബല്‍ ബിസിനസ് ഹബ്ബായി അബുദാബി മാറുകയാണെന്ന് ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ യൂസഫലി ഇന്‍വെസ്റ്റ്‌മെന്റ് ഫോറത്തിലെ സമാപന പ്രസംഗത്തില്‍ ചൂണ്ടികാട്ടി. ഇന്ത്യയും യുഎഇയും തമ്മില്‍ മികച്ച സാമ്പത്തിക സഹകരണമാണ് ഉള്ളത്. ഇരുരാജ്യങ്ങളിലെയും കമ്പനികള്‍ക്ക് കൂടുതല്‍ വിപണി സാധ്യതയാണുള്ളത്. മികച്ച നിക്ഷേപ പിന്തുണയാണ് ഭരണനേതൃത്വങ്ങള്‍ നല്‍കി വരുന്നതെന്നും കൂടുതല്‍ നിക്ഷേപ പദ്ധതികള്‍ യാഥാര്‍ത്ഥ്യമാകണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇരുരാജ്യങ്ങളും തമ്മില്‍ നിക്ഷേപ പദ്ധതികള്‍ വിപുലമാക്കുന്നതിന് വേഗത പകരുന്ന കരാറുകളില്‍ ഇന്ത്യയിലെയും യുഎഇയിലെയും മുന്‍നിര കമ്പനികള്‍ ഒപ്പുവച്ചു. ഭക്ഷ്യസംസ്‌കരണം, ഫാഷന്‍, ഇലക്ട്രോണിക്‌സ്, ഐടി, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്, നിര്‍മ്മാണ മേഖല, ഊര്‍ജ്ജം, ക്ലീന്‍ എനര്‍ജി, ബയോടെക്‌നോളജി തുടങ്ങി വിവിധരംഗങ്ങളില്‍ മികച്ച നിക്ഷേപങ്ങള്‍ക്ക് ധാരണയായി.

Continue Reading

Trending