ന്യൂയോര്‍ക്ക്: ആമസോണ്‍ സിഇഒ ജെഫ് ബെസോസ് സിഇഒ സ്ഥാനമൊഴിയും. ബെസോസ് ഇനി എക്‌സിക്യുട്ടീവ് ചെയര്‍മാനായി പ്രവര്‍ത്തിക്കും. വെബ് സര്‍വീസ് തലവന്‍ ആന്‍ഡി ജാസ്സിയായിരിക്കും പുതിയ സിഇഒ. ഈ സാമ്പത്തിക വര്‍ഷത്തിന്റെ മൂന്നാം പാദത്തില്‍ ആയിരിക്കും സ്ഥാനമാറ്റം. 27 വര്‍ഷം മുമ്പാണ് ജെഫ് ബെസോസ് ആമസോണിന് തുടക്കം കുറിച്ചത്. തുടര്‍ച്ചയായി മൂന്ന് പാദങ്ങളില്‍ ലാഭം കൈവരിക്കുകയും വില്‍പനയില്‍ റെക്കോര്‍ഡിടുകയും ചെയ്തതിന് തൊട്ടുപിന്നാലെയാണ് ബെസോസിന്റെ തീരുമാനം.