Connect with us

tech

യുപിഐ പേയ്‌മെന്റ് ഡാറ്റ പങ്കുവെക്കല്‍; വാട്‌സ്ആപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീംകോടതി

വാട്‌സ്ആപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു

Published

on

ഡല്‍ഹി: യുണിഫൈഡ് പേമെന്റ് ഇന്റര്‍ഫെയ്‌സ് (യു.പി.ഐ.) പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ശേഖരിക്കുന്ന വിവരങ്ങള്‍ വാട്‌സ്ആപ്പ് അതിന്റെ മാതൃസ്ഥാപനമായ ഫെയ്‌സ്ബുക്കിനോ ഏതെങ്കിലും തേഡ് പാര്‍ട്ടി സേവനങ്ങള്‍ക്കോ കൈമാറുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ റിസര്‍വ് ബാങ്കിനും എന്‍.പി.സി.ഐയ്ക്കും നിര്‍ദേശം നല്‍കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയില്‍ വാട്‌സ്ആപ്പിനോട് പ്രതികരണം ആവശ്യപ്പെട്ട് സുപ്രീം കോടതി.

വാട്‌സ്ആപ്പ് മറുപടി നല്‍കിയില്ലെങ്കില്‍ ഹര്‍ജിയിലെ വാദങ്ങള്‍ അംഗീകരിക്കപ്പെടുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ. ബോബ്‌ഡെ, ജസ്റ്റിസുമാരായ എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രമണ്യന്‍ എന്നിവരടങ്ങുന്ന ബെഞ്ച് പറഞ്ഞു. എന്നാല്‍, ഈ വിഷയത്തില്‍ കക്ഷിചേരുന്നതിന് ഔദ്യോഗിക അറിയിപ്പുകളൊന്നും ലഭിച്ചിട്ടില്ലെന്ന് വാട്‌സ്ആപ്പിന് വേണ്ടി ഹാജരാകുന്ന മുതിര്‍ന്ന അഭിഭാഷകനായ അര്‍വിന്ദ് ദട്ടര്‍ പറഞ്ഞു. അതേസമയം, റിസര്‍വ് ബാങ്ക് മറുപടി നല്‍കിയതായി ബാങ്കിന് വേണ്ടി ഹാജരായ മുതിര്‍ന്ന അഭിഭാഷകന്‍ വി ഗിരി പറഞ്ഞു.

യു.പി.ഐ. സംവിധാനത്തിലെ അംഗങ്ങളുടെ ഓഡിറ്റ് നടത്തേണ്ട ചുമതല തങ്ങള്‍ക്കില്ലെന്നാണ് റിസര്‍വ് ബാങ്ക് പറയുന്നത്. ഗൂഗിള്‍, വാട്‌സ്ആപ്പ് പോലുള്ള സ്വകാര്യ സ്ഥാപനങ്ങള്‍ വ്യവസ്ഥകള്‍ പാലിക്കുന്നുണ്ടോ എന്ന് ഉറപ്പുവരുത്തേണ്ട ഉത്തരവാദിത്വം നാഷണല്‍ പേമെന്റ് കോര്‍പറേഷന്‍ ഓഫ് ഇന്ത്യയ്ക്കാണെന്നും (എന്‍.പി.സി.ഐ.) റിസര്‍വ് ബാങ്ക് വ്യക്തമാക്കി.

Continue Reading
Advertisement
Click to comment

Leave a Reply

Your email address will not be published. Required fields are marked *

tech

ഐഫോൺ 17 പ്രോ മോഡലുകളിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് അപ്രത്യക്ഷമോ?; ഉപയോക്താക്കൾ ആശങ്കയിൽ

കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

Published

on

വാഷിങ്ടൺ: 2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് മോഡലുകളിൽ പോർട്രെയിറ്റ് മോഡിലെ നൈറ്റ് മോഡ് ലഭ്യമല്ലെന്ന പരാതികൾ വ്യാപകമാകുന്നു. കഴിഞ്ഞ രണ്ടാഴ്ചയായി നിരവധി ആപ്പിൾ ഉപയോക്താക്കൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ ഇക്കാര്യം പങ്കുവെക്കുന്നുണ്ട്.

മുൻ ക്യാമറയിലും പിൻ ക്യാമറയിലും പോർട്രെയിറ്റ് നൈറ്റ് മോഡ് പ്രവർത്തിക്കുന്നില്ലെന്നാണ് പ്രധാന പരാതി. കുറഞ്ഞ വെളിച്ചത്തിലും മികച്ച ചിത്രങ്ങൾ എടുക്കാൻ സഹായിക്കുന്ന നൈറ്റ് മോഡും, വിഷയത്തിൽ മാത്രം ഫോക്കസ് ചെയ്ത് പശ്ചാത്തലം ബ്ലർ ആക്കുന്ന പോർട്രെയിറ്റ് മോഡും ഒരുമിച്ച് പ്രവർത്തിക്കുന്ന ഫീച്ചറാണ് ഇതു. ക്യാമറ സെൻസറും സോഫ്റ്റ്‌വെയറും ചേർന്നാണ് ഈ സംവിധാനം പ്രവർത്തിക്കുന്നത്.

അതേസമയം, ഐഫോൺ 16 സീരീസിൽ പോർട്രെയിറ്റ് നൈറ്റ് മോഡ് ലഭ്യമാണെന്നും ഉപയോക്താക്കൾ ചൂണ്ടിക്കാട്ടുന്നു. ഐഫോൺ 12 മുതൽ ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ അവതരിപ്പിച്ചിരുന്നു. ഐഫോൺ 17 പ്രോ മോഡലുകളിൽ ഇത് അപ്രത്യക്ഷമായതിനു പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല.

ഇക്കാര്യത്തിൽ ആപ്പിൾ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. സോഫ്റ്റ്‌വെയറിലെ തകരാറാകാം പ്രശ്‌നത്തിന് കാരണമെന്നാണ് പലരുടെയും വിലയിരുത്തൽ. ഐഒഎസ് 26.2 അപ്‌ഡേറ്റോടെ പ്രശ്‌നം പരിഹരിക്കപ്പെടുമെന്ന പ്രതീക്ഷയും നിലനിൽക്കുന്നു. ഈ മാസം അവസാനം സോഫ്റ്റ്‌വെയർ അപ്‌ഡേറ്റ് പുറത്തിറങ്ങുമെന്നാണ് റിപ്പോർട്ടുകൾ. മോഡൽ പുറത്തിറങ്ങി ഏകദേശം മൂന്ന് മാസങ്ങൾക്ക് ശേഷമാണ് ഈ പ്രശ്‌നം ഉപയോക്താക്കൾ ശ്രദ്ധയിൽപ്പെടുത്തുന്നതെന്നതും ശ്രദ്ധേയമാണ്.

അതേസമയം, ആപ്പിൾ നൈറ്റ് മോഡ് ഫീച്ചർ പൂർണമായി ഒഴിവാക്കുകയാണോ എന്ന സംശയവും ചിലർ ഉയർത്തുന്നുണ്ട്. എന്നാൽ നിലവിൽ അത്തരമൊരു നീക്കത്തിന് സാധ്യതയില്ലെന്നാണ് ടെക്‌നോളജി വിദഗ്ധർ വിലയിരുത്തുന്നത്.

2025ൽ പുറത്തിറങ്ങിയ ഐഫോൺ 17 സീരീസിൽ ഐഫോൺ 17, ഐഫോൺ 17 പ്രോ, ഐഫോൺ 17 പ്രോ മാക്‌സ് എന്നീ മോഡലുകളാണ് ആപ്പിൾ അവതരിപ്പിച്ചത്.

Continue Reading

news

ഐഫോണ്‍ ഉപയോക്താക്കള്‍ ക്രോം ഒഴിവാക്കണമെന്ന് ആപ്പിള്‍; ഫിംഗര്‍പ്രിന്റിംഗ് ഭീഷണി ശക്തമാകുന്നു

ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി.

Published

on

കാലിഫോര്‍ണിയ: ഐഫോണ്‍ ഉപയോക്താക്കള്‍ ഗൂഗിള്‍ ക്രോം ഉപയോഗിക്കുന്നത് ഒഴിവാക്കണമെന്ന് ആപ്പിള്‍ ഔദ്യോഗിക മുന്നറിയിപ്പ് നല്‍കി. ഗൂഗിളിന്റെ ക്രോം ബ്രൗസറിനെ അപേക്ഷിച്ച് ആപ്പിളിന്റെ സ്വന്തം ബ്രൗസറായ സഫാരി ഉപയോക്താക്കളെ കൂടുതല്‍ സുരക്ഷിതരാക്കുന്നുവെന്ന് കമ്പനി വ്യക്തമാക്കുന്നു.

ആപ്പിളിന്റെ മുന്നറിയിപ്പിന്റെ പ്രധാന ഭാഗം ‘ഫിംഗര്‍പ്രിന്റിംഗ്’ എന്ന പുതിയ ട്രാക്കിംഗ് സാങ്കേതികവിദ്യയെ കുറിച്ചാണ്. കഴിഞ്ഞ വര്‍ഷം മുതല്‍ വ്യാപകമായ ഈ രഹസ്യ ട്രാക്കിംഗ് രീതിയില്‍ ഉപകരണത്തിന്റെ നിരവധി സാങ്കേതിക വിവരങ്ങള്‍ ശേഖരിച്ച് ഒരു പ്രത്യേക ഉപയോക്തൃ പ്രൊഫൈല്‍ ഒരുക്കുന്നു അത് ഉപയോഗിച്ച് പരസ്യദാതാക്കള്‍ക്ക് വെബില്‍ എവിടെയും ഉപയോക്താക്കളെ പിന്തുടര്‍ന്ന് ടാര്‍ഗെറ്റഡ് പരസ്യങ്ങള്‍ കാണിക്കാന്‍ കഴിയും.

ഫിംഗര്‍പ്രിന്റിംഗിന് ഓപ്റ്റ് ഔട്ട് ഓപ്ഷനും ഇല്ല, പ്രവര്‍ത്തനം നേരിട്ട് തടയാനും സാധിക്കില്ല. ഗൂഗിള്‍ ഈ സാങ്കേതികവിദ്യയിലുള്ള നിയന്ത്രണങ്ങള്‍ നീക്കം ചെയ്തതോടെ ഇത് കൂടുതല്‍ അപകടകരമായതായി ആപ്പിള്‍ വിലയിരുത്തുന്നു.

ഫിംഗര്‍പ്രിന്റിംഗ് ചെറുക്കാന്‍ സഫാരിയില്‍ ആപ്പിള്‍ നടപ്പിലാക്കിയിരിക്കുന്നതില്‍ ഉപയോക്താവിനെ തിരിച്ചറിയുന്നത് കൂടുതല്‍ ബുദ്ധിമുട്ടാക്കുന്ന അജ്ഞാത സിഗ്‌നല്‍ നിയന്ത്രണങ്ങള്‍ അക അധിഷ്ഠിത ട്രാക്കിംഗ് പ്രതിരോധ സംവിധാനങ്ങള്‍ കൂടുതല്‍ സുരക്ഷയുള്ള പ്രൈവറ്റ് ബ്രൗസിംഗ് മോഡ് മോസില്ല ഫയര്‍ഫോക്‌സ് കൂടി സമാനമായ സുരക്ഷാ അപ്ഡേറ്റുകള്‍ അവതരിപ്പിച്ചിട്ടുണ്ട്.

ഉപയോക്താക്കള്‍ക്ക് പരിശോധിക്കാവുന്ന കാര്യങ്ങള്‍ നിങ്ങളുടെ ഉപകരണത്തില്‍ ഫിംഗര്‍പ്രിന്റിംഗ് നടക്കുമോ, അല്ലെങ്കില്‍ നിങ്ങളുടെ ഐഡന്റിറ്റി മറച്ചുവെയ്ക്കുന്നുണ്ടോ എന്നത് ചില പരിശോധനകള്‍ വഴി ഉപയോക്താക്കള്‍ക്ക് വിലയിരുത്താനാകുമെന്ന് ആപ്പിള്‍ പറയുന്നു.

 

 

Continue Reading

health

ഇന്ത്യക്കാർ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരഞ്ഞത് ആരോഗ്യ ചോദ്യങ്ങൾ; ജീവിതശൈലി രോഗങ്ങളോട് ആശങ്ക ഉയർന്നു

രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്.

Published

on

ന്യൂഡൽഹി: പ്രമേഹം മുതൽ പൊണ്ണത്തടി, ഉയർന്ന രക്തസമ്മർദം, കൊളസ്ട്രോൾ എന്നിവയുൾപ്പെടെയുള്ള ജീവിതശൈലി രോഗങ്ങൾ ഇന്ത്യക്കാർക്കിടയിൽ വ്യാപകമാവുന്നതിനൊപ്പം ആരോഗ്യത്തെക്കുറിച്ചുള്ള ആശങ്കയും കൂടുകയാണ്. രോഗലക്ഷണങ്ങൾ അനുഭവപ്പെട്ടാൽ ഡോക്ടറെ കാണുന്നതിന് മുമ്പ് തന്നെ പലരും ആദ്യം ഗൂഗളിലാണ് ഉത്തരങ്ങൾ തേടുന്നത്. ഈ വർഷവും ഇന്ത്യയിൽ ഗൂഗളിൽ ഏറ്റവും കൂടുതൽ തിരയപ്പെട്ട ചോദ്യങ്ങൾ ആരോഗ്യവുമായി ബന്ധപ്പെട്ടവയായിരുന്നു.

ബ്ലഡ് ഷുഗർ, രക്തസമ്മർദം, കൊളസ്ട്രോൾ, വൃക്കക്കല്ല്, വയറുവേദന തുടങ്ങിയ വിഷയങ്ങളാണ് തിരച്ചിലിൽ കൂടുതൽ മുന്നിൽ. ഇന്ത്യക്കാർ കൂടുതലായി ഗൂഗ്ളിൽ അന്വേഷിച്ച മുൻനിര ആരോഗ്യ ചോദ്യങ്ങൾ ഇതാ:

1. സാധാരണ ഷുഗർ ലെവൽ എത്രയാണ്?

ഫാസ്റ്റിങ്ങിന് മുൻപ് 70–100 എംജി/ഡിഎൽ, ഭക്ഷണത്തിന് രണ്ട് മണിക്കൂറിനു ശേഷം 140 എംജി/ഡിഎലിൽ താഴെ ആയിരിക്കണം.

2. ഉയർന്ന രക്തസമ്മർദം എന്താണ്?

130/80 എംഎം എച്ച്‌ജി अथവ അതിൽ കൂടുതലായിരിക്കുമ്പോൾ ഹൈപ്പർടെൻഷൻ ആയി കണക്കാക്കുന്നു.

3. രക്തസമ്മർദം കുറയ്ക്കാനുള്ള വഴികൾ?

ഉപ്പിന്റെ ഉപയോഗം കുറക്കൽ, വ്യായാമം, ഭാരം കുറക്കൽ, പുകവലി–മദ്യപാനം നിയന്ത്രണം എന്നിവ പ്രധാനമാണ്.

4. കൊളസ്ട്രോൾ എങ്ങനെ കുറയ്ക്കാം?

പച്ചക്കറികൾ, പഴങ്ങൾ, ധാന്യങ്ങൾ ഉൾപ്പെട്ട ഹൃദയാരോഗ്യകരമായ ഭക്ഷണക്രമവും 150 മിനിറ്റ് വ്യായാമവും ശുപാർശ ചെയ്യുന്നു.

5. പ്രമേഹം നിയന്ത്രിക്കാനുള്ള മാർഗങ്ങൾ?

ആരോഗ്യകരമായ ഭാരം, സമീകൃതാഹാരം, പഞ്ചസാര കുറവ്, വ്യായാമം, സ്റ്റ്രെസ് കുറയ്ക്കൽ, പുകവലി ഒഴിവാക്കൽ എന്നിവ നിർണായകം.

6. വയറുവേദനയ്ക്ക് കാരണമെന്ത്?

ഗ്യാസ്, ദഹനക്കേട്, മലബന്ധം, ഭക്ഷണ അലർജി, ഇൻഫെക്ഷൻ എന്നിവയും ചിലപ്പോൾ അപ്പെൻഡിസൈറ്റിസ് പോലുള്ള ഗുരുതര കാരണംകളും.

7. താരൻ എങ്ങനെ ഒഴിവാക്കാം?

ആന്റി-ഡാൻഡ്രഫ് ഷാംപൂകൾ, വെളിച്ചെണ്ണ, ടീട്രീ ഓയിൽ എന്നിവയിലൂടെ പരിഹാരമുണ്ട്; തുടർന്നാൽ ഡെർമറ്റോളജിസ്റ്റിനെ കാണണം.

8. വയറിളക്കത്തിന് കാരണം?

ബാക്ടീരിയ, വൈറസ്, പരാദങ്ങൾ മൂലമുള്ള അണുബാധകൾ; കൂടാതെ ചില മരുന്നുകൾ, ഭക്ഷണ അസഹിഷ്ണുത, IBS തുടങ്ങിയവ.

9. കാൻസറിന്റെ ലക്ഷണങ്ങൾ?

ശരീരഭാരം കുറയൽ, സ്ഥിര ക്ഷീണം, ചർമമാറ്റങ്ങൾ, അനിയന്ത്രിത രക്തസ്രാവം, വേദന, വീക്കം, ശ്വസപ്രശ്നങ്ങൾ എന്നിവ.

10. ഹൃദയാഘാതത്തിന്റെ ലക്ഷണങ്ങൾ?

നെഞ്ചുവേദന, വിയർപ്പ്, തോളിലേക്ക്–കൈയിലേക്ക്–കഴുത്തിലേക്ക് വ്യാപിക്കുന്ന വേദന. സ്ത്രീകളിൽ അമിത ക്ഷീണം, കഴുത്ത്–താടി വേദന, ഓക്കാനം എന്നിവയും കാണാം.

ഇതോടൊപ്പം സ്ഥിരമായ ക്ഷീണത്തിന് കാരണമെന്ത്, വയറുവീർക്കാനുള്ള കാരണം, വൃക്കക്കല്ലിന് വഴിയൊരുക്കുന്ന ഘടകങ്ങൾ, ചെറുനാരങ്ങ ചേർത്ത വെള്ളം ഭാരം കുറയ്ക്കുമോ, പ്രോട്ടീൻ കൂടുതലുള്ള ഭക്ഷണം വൃക്കകൾക്ക് ദോഷമാണോ, ഒരു ദിവസം എത്ര കലോറി കഴിക്കണം, പഞ്ചസാര ചേർക്കാത്ത മധുരപലഹാരങ്ങൾ സുരക്ഷിതമാണോ തുടങ്ങിയ ചോദ്യങ്ങളും ഇന്ത്യക്കാർ ഈ വർഷം ഗൂഗളിൽ വ്യാപകമായി തെരഞ്ഞു.

ഇന്ത്യയിൽ ആരോഗ്യബോധവത്കരണം കൂടുന്നതിന്റെ തെളിവാണിത്, അതേസമയം ജീവിതശൈലി മാറ്റങ്ങൾ അനിവാര്യമാണെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

Continue Reading

Trending