kerala
സ്വര്‍ണവിലയില്‍ ഇടിവ്; ഗ്രാമിന് 60 രൂപ കുറഞ്ഞു
ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്.
കൊച്ചി: തുടര്‍ച്ചയായ രണ്ട് ദിവസത്തെ കുതിപ്പിന് ശേഷം സ്വര്‍ണവില ഇന്ന് താഴോട്ടിറങ്ങി. ഇന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയുമാണ് കുറഞ്ഞത്. ഇതോടെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 12,300 രൂപയായപ്പോള്‍ പവന് 98,400 രൂപയായി.
അന്താരാഷ്ട്ര വിപണിയിലും സ്വര്‍ണവില ഇടിഞ്ഞു. ട്രോയ് ഔണ്‍സിന് 23.20 ഡോളര്‍ കുറഞ്ഞ് 4,318.38 ഡോളറിലാണ് വ്യാപാരം നടക്കുന്നത്. 0.53 ശതമാനമാണ് ഇടിവ്. യു.എസ്. ഗോള്‍ഡ് ഫ്യൂച്ചര്‍ നിരക്ക് 16.70 ഡോളര്‍ കുറഞ്ഞ് 4,347.80 ഡോളറായി.
ഇന്നലെ സ്വര്‍ണവിലയില്‍ വര്‍ധനവുണ്ടായിരുന്നു. ഗ്രാമിന് 30 രൂപയും പവന് 240 രൂപയും ഉയര്‍ന്ന് ഗ്രാമിന് 12,360 രൂപയും പവന് 98,880 രൂപയുമായിരുന്നു വില. ബുധനാഴ്ചയും സ്വര്‍ണവില ഉയര്‍ന്നിരുന്നു. അന്ന് ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,330 രൂപയും പവന് 98,640 രൂപയുമായിരുന്നു വില.
തിങ്കളാഴ്ച സ്വര്‍ണവില രണ്ടുതവണ ഉയര്‍ന്ന് പവന് ഒരു ലക്ഷം രൂപയുടെ തൊട്ടടുത്ത് എത്തുകയും ചെയ്തിരുന്നു. രാവിലെ ഗ്രാമിന് 75 രൂപ വര്‍ധിച്ച് 12,350 രൂപയായപ്പോള്‍ പവന് 98,800 രൂപയായി. ഉച്ചക്ക് വീണ്ടും ഗ്രാമിന് 60 രൂപയും പവന് 480 രൂപയും കൂടിയതോടെ ഗ്രാമിന് 12,410 രൂപയും പവന് 99,280 രൂപയുമായി. ഇതാണ് എക്കാലത്തെയും ഉയര്‍ന്ന വില. എന്നാല്‍ ചൊവ്വാഴ്ച ശക്തമായ ഇടിവുണ്ടായി. അന്ന് ഗ്രാമിന് 140 രൂപയും പവന് 1,120 രൂപയും കുറഞ്ഞ് ഗ്രാമിന് 12,270 രൂപയും പവന് 98,160 രൂപയുമായിരുന്നു വില.
kerala
30-ാമത് രാജ്യാന്തര ചലച്ചിത്രമേള ഇന്ന് സമാപനം
വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും.
തിരുവനന്തപുരം: 30-ാമത് രാജ്യാന്തര ചലച്ചിത്രമേള (ഐഎഫ്എഫ്കെ) ഇന്ന് സമാപിക്കും. വൈകീട്ട് ആറിന് നിശാഗന്ധിയിൽ നടക്കുന്ന സമാപന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക വകുപ്പ് മന്ത്രി സജി ചെറിയാൻ അധ്യക്ഷത വഹിക്കും.
സിനിമയിൽ 50 വർഷം പൂർത്തിയാക്കിയ പ്രമുഖ സംവിധായകനും കോട്ടയം കെ.ആർ. നാരായണൻ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് വിഷ്വൽ സയൻസ് ആൻഡ് ആർട്സ് ചെയർമാനുമായ സയീദ് മിർസയയെ ചടങ്ങിൽ ആദരിക്കും. മൗറിത്തേനിയൻ സംവിധായകനും മേളയിലെ ലൈഫ് ടൈം അച്ചീവ്മെന്റ് പുരസ്‌കാര ജേതാവുമായ അബ്ദെറഹ്മാൻ സിസാക്കോയ്ക്ക് മുഖ്യമന്ത്രി പുരസ്‌കാരം സമ്മാനിക്കും. ജൂറി ചെയർപേഴ്സൺ മുഹമ്മദ് റസൂലാഫിനെയും മുഖ്യമന്ത്രി ആദരിക്കും.
മേളയിലെ മികച്ച സിനിമയ്ക്കുള്ള സുവർണ ചകോരം അവാർഡ് ഉൾപ്പെടെ വിവിധ അവാർഡുകൾ ചടങ്ങിൽ വിതരണം ചെയ്യും. പ്രേക്ഷക അവാർഡ്, തിയറ്റർ അവാർഡ്, മാധ്യമ അവാർഡ് എന്നിവയും കൈമാറും. സമാപന ചടങ്ങിന് ശേഷം സുവർണ ചകോരം നേടിയ സിനിമ നിശാഗന്ധിയിൽ പ്രദർശിപ്പിക്കും.
മന്ത്രിമാരായ വി. ശിവൻകുട്ടി, കെ.എൻ. ബാലഗോപാൽ, ജി.ആർ. അനിൽ, വി.കെ. പ്രശാന്ത് എം.എൽ.എ, ചലച്ചിത്ര അക്കാദമി ചെയർമാൻ ഡോ. റസൂൽ പൂക്കുട്ടി, സാംസ്‌കാരിക വകുപ്പ് ഡയറക്ടർ ഡോ. ദിവ്യ എസ്. അയ്യർ, അക്കാദമി സെക്രട്ടറി സി. അജോയ്, വൈസ് ചെയർപേഴ്സൺ കുക്കു പരമേശ്വരൻ, സംസ്ഥാന ചലച്ചിത്ര വികസന കോർപ്പറേഷൻ ചെയർപേഴ്സൺ കെ. മധു, സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമ ഫണ്ട് ബോർഡ് ചെയർമാൻ മധുപാൽ, അക്കാദമി ജനറൽ കൗൺസിൽ അംഗം സന്തോഷ് കീഴാറ്റൂർ എന്നിവർ ചടങ്ങിൽ പങ്കെടുക്കും.
kerala
നടിയെ ആക്രമിച്ച കേസ്: കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതി വടിവാള്‍ സലീമും പ്രദീപും ഹൈക്കോടതിയില്‍
അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ശിക്ഷിക്കപ്പെട്ട രണ്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചു. അഞ്ചാം പ്രതി വടിവാള്‍ സലീമും ആറാം പ്രതി പ്രദീപുമാണ് എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി വിധി റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹരജി നല്‍കിയത്.
വിചാരണ കോടതി മതിയായ തെളിവുകളില്ലാതെയാണ് ശിക്ഷ വിധിച്ചതെന്നാണ് ഹരജിയിലെ വാദം. ബലാത്സംഗ കുറ്റത്തില്‍ ഒന്നാം പ്രതിയെ സഹായിച്ചിട്ടില്ലെന്നും, ക്രിമിനല്‍ ഗൂഢാലോചനയില്‍ പങ്കില്ലെന്നും പ്രതികള്‍ ഹരജിയില്‍ വ്യക്തമാക്കുന്നു. ഹരജി ഡിവിഷന്‍ ബെഞ്ച് ഇന്ന് പരിഗണിച്ചേക്കും.
അതേസമയം, കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപിന്റെ പാസ്പോര്‍ട്ട് തിരികെ നല്‍കാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ഉത്തരവിട്ടു. പുതിയ സിനിമയുടെ പ്രമോഷനുമായി ബന്ധപ്പെട്ട് വിദേശയാത്രയ്ക്കാണ് ദിലീപ് പാസ്പോര്‍ട്ട് ആവശ്യപ്പെട്ടത്. കുറ്റവിമുക്തനാക്കപ്പെട്ടതോടെ ജാമ്യബോണ്ടുകള്‍ അവസാനിച്ചെന്ന് കോടതി വ്യക്തമാക്കി. ഇതിന്റെ അടിസ്ഥാനത്തിലാണ് പാസ്പോര്‍ട്ട് തിരിച്ചുനല്‍കാനുള്ള തീരുമാനം.
നടിയെ ആക്രമിച്ച കേസില്‍ ജാമ്യവ്യവസ്ഥയുടെ ഭാഗമായി ദിലീപ് പാസ്പോര്‍ട്ട് സറണ്ടര്‍ ചെയ്തിരുന്നതാണ്. പാസ്പോര്‍ട്ട് തിരിച്ചുനല്‍കണമെന്ന് ആവശ്യപ്പെട്ട് ദിലീപ് കഴിഞ്ഞ ആഴ്ച കോടതിയില്‍ അപേക്ഷ നല്‍കിയിരുന്നു.
kerala
ഗർഭിണിയെ മർദ്ദിച്ച കേസ്: എറണാകുളം നോർത്ത് മുൻ എസ്‌എച്ച്ഒ പ്രതാപചന്ദ്രൻ സസ്പെൻഡ്
ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്.
കൊച്ചി: ഗർഭിണിയായ സ്ത്രീയെ മർദ്ദിച്ച സംഭവത്തിൽ എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെ മുൻ എസ്‌എച്ച്ഒ പ്രതാപചന്ദ്രനെ സസ്പെൻഡ് ചെയ്തു. ദക്ഷിണമേഖല ഐജി ശ്യാംസുന്ദറാണ് സസ്പെൻഷൻ ഉത്തരവ് പുറത്തിറക്കിയത്. നിലവിൽ അരൂർ സ്റ്റേഷൻ ഹൗസ് ഓഫീസറായിരുന്ന പ്രതാപചന്ദ്രനെയാണ് അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. മർദ്ദന ദൃശ്യങ്ങൾ പുറത്തുവന്നതിനെ തുടർന്ന് മുഖ്യമന്ത്രി നടപടിക്ക് നിർദേശം നൽകിയിരുന്നു.
2024 ജൂൺ 20ന് നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് നടപടി. കൊച്ചിയിൽ ഹോംസ്റ്റേ നടത്തുന്ന തൊടുപുഴ സ്വദേശിനിയായ ഷൈമോളിനാണ് പൊലീസ് മർദ്ദനമേറ്റത്. പൊതുസ്ഥലത്ത് മഫ്തിയിൽ എത്തിയ പൊലീസ് ഉദ്യോഗസ്ഥർ രണ്ടുപേരെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ഷൈമോളുടെ ഭർത്താവ് മൊബൈൽ ഫോണിൽ പകർത്തിയിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ അദ്ദേഹത്തെ കസ്റ്റഡിയിലെടുത്ത് എറണാകുളം നോർത്ത് പൊലീസ് സ്റ്റേഷനിലെത്തിച്ചു.
ഭർത്താവിനെ പൊലീസ് കൊണ്ടുപോയതിനെ തുടർന്ന് ഗർഭിണിയായ ഷൈമോൾ കൈക്കുഞ്ഞുങ്ങളുമായി സ്റ്റേഷനിലെത്തി. കസ്റ്റഡിയുടെ കാരണം ചോദിച്ച് കരഞ്ഞുകൊണ്ട് സംസാരിക്കുന്നതിനിടെയാണ് എസ്‌എച്ച്ഒ പ്രതാപചന്ദ്രൻ ഷൈമോളെ നെഞ്ചത്ത് തള്ളുകയും മുഖത്ത് അടിക്കുകയുമുണ്ടായതെന്ന് ആരോപണം. സംഭവസമയത്ത് ഷൈമോളുടെ കൈകളിൽ കുഞ്ഞുങ്ങളുണ്ടായിരുന്നു.
പരാതി നൽകിയപ്പോൾ യുവതിയാണ് എസ്‌എച്ച്ഒയെ മർദ്ദിച്ചതെന്ന തരത്തിൽ പൊലീസ് ആദ്യം കേസ് അവതരിപ്പിച്ചെങ്കിലും, ഒരു വർഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മർദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ പുറത്തുവന്നത്. ഹൈക്കോടതി ഉത്തരവിനെ തുടർന്നാണ് കസ്റ്റഡി മർദ്ദന ദൃശ്യങ്ങൾ പരാതിക്കാരിക്ക് ലഭ്യമായത്.
വകുപ്പുതല അന്വേഷണം പുരോഗമിക്കുകയാണെന്നും, അന്വേഷണം പൂർത്തിയാകുന്നതോടെ തുടർനടപടികളിൽ തീരുമാനമെടുക്കുമെന്നും പൊലീസ് അറിയിച്ചു.
-
kerala3 days agoരാഷ്ട്രപിതാവിന്റെ ഘാതകര്‍ ഗാന്ധിജിയുടെ പേരിനെയും ഓര്‍മകളെയും ഭയക്കുന്നു; കേന്ദ്ര സര്‍ക്കാര്‍ നടപടിയെ വിമര്‍ശിച്ച് പ്രതിപക്ഷ നേതാവ്
-
india2 days agoട്രെയിനുകളിൽ ലഗേജ് പരിധി: നിശ്ചിത പരിധി കടന്നാൽ അധിക ചാർജ് ഈടാക്കുമെന്ന് റെയിൽവേ മന്ത്രി
-
kerala2 days ago‘പോറ്റിയേ കേറ്റിയേ…’ പാരഡിപ്പാട്ട്: അണിയറപ്രവർത്തകർക്കെതിരെ മതവികാരം വ്രണപ്പെടുത്തിയെന്ന കുറ്റത്തിൽ കേസെടുത്ത് പൊലീസ്
-
GULF3 days agoഇടതുപക്ഷത്തിന്റെ തെരെഞ്ഞെടുപ്പ് തോൽവി; മതേതര മനസ്സുകളെ മുറിവേൽപ്പിച്ചതിനുള്ള തിരിച്ചടി
-
kerala3 days agoകാഞ്ഞങ്ങാട്ട് കുഞ്ഞുങ്ങൾക്ക് നേരെയും സി.പി.എം അക്രമം
-
GULF2 days agoദുബൈ–തിരുവനന്തപുരം എയർ ഇന്ത്യ എക്സ്പ്രസ് വിമാനം വൈകി; 150 യാത്രക്കാർ ദുരിതത്തിൽ
-
News3 days ago‘ഇന്നൊരു പെണ്ണിന്റെ മൂടുപടം മാറ്റിയ ആള് നാളെ എന്റെ കൈകളിലെ വസ്ത്രവും മാറ്റില്ലേ?’; നിതീഷ് കുമാറിനെതിരെ പ്രിയങ്ക കക്കാര്‍
-
india3 days agoതൊഴിലുറപ്പ് പദ്ധതി ഭേദഗതി ബില്‍; നാളെ രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ്
