ദുബൈ: ജെറ്റ് എയര്‍വേസ് ‘കേരളപ്പിറവി’ ആഘോഷ ഭാഗമായി ഗള്‍ഫില്‍ നിന്ന് കേരളത്തിലേക്കുള്ള യാത്രാ ടിക്കറ്റില്‍ മൂന്നു ദിവസത്തേക്ക് 12 ശതമാനം പ്രത്യേക ഇളവ് പ്രഖ്യാപിച്ചു. ഇന്നലെയാരംഭിച്ച് നവംബര്‍ 2 വരെ ജെറ്റ് എയര്‍വേസ് ഡോട്‌കോം വഴി ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുന്നവര്‍ക്ക് സൗജന്യം ലഭിക്കും. പ്രീമിയം, ഇകോണമി ക്‌ളാസുകളിലേക്കുള്ള അടിസ്ഥാന നിരക്കിലാണ് ഇളവ്. ഇങ്ങനെ ബുക്ക് ചെയ്യുന്ന ടിക്കറ്റുകള്‍ക്ക് ഒക്‌ടോബര്‍ 31 മുതല്‍ 2017 മെയ് 31 വരെ സാധുതയുണ്ട്.

അബുദാബി, ദുബൈ, ഷാര്‍ജ, ദമ്മാം, റിയാദ്, ജിദ്ദ, ബഹ്‌റൈന്‍, കുവൈത്ത്, ദോഹ, മസ്‌കത്ത് എന്നിവിടങ്ങളില്‍ നിന്നും തിരുവനന്തപുരം, കോഴിക്കോട്, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള ടിക്കറ്റുകള്‍ക്കാണ് സൗജന്യം. ”ഗള്‍ഫില്‍ നിന്നുള്ള അതിഥികള്‍ക്ക് അവരുടെ കുടുംബാംഗങ്ങളോടൊപ്പം കേരളപ്പിറവി ആഘോഷിക്കാന്‍ യാത്ര ചെയ്യുന്നതിന് അധികമൂല്യം നല്‍കുന്ന ഈ ഓഫര്‍ ലഭ്യമാക്കുന്നതില്‍ ഞങ്ങള്‍ വളരെ സന്തുഷ്ടരാണ്. രാജ്യാന്തര തലത്തില്‍ അംഗീകാരമുള്ള കമ്പനിയുടെ ഇകോണമി, പ്രീമിയം ഉല്‍പന്നങ്ങള്‍ കൂടുതല്‍ മൂല്യത്തോടെ അതിഥികള്‍ക്ക് അനുഭവിച്ചറിയാനുള്ള അവസരമാണ് കമ്പനി ഒരുക്കിയിട്ടുള്ളത്”- ജെറ്റ് എയര്‍വേസ് ഗള്‍ഫ്, മിഡില്‍ ഈസ്റ്റ്, ആഫ്രിക്കന്‍ മേഖലാ വൈസ് പ്രസിഡന്റ് ഷക്കീര്‍ ഖണ്ഡാവാല പറഞ്ഞു.