Video Stories
ട്വിറ്റര് വാണ്ട്സ് റ്റു നോ: അര്ണബിന്റെ രാജിക്ക് കാരണം ട്വിറ്റര് കരുതുന്നത് ഇങ്ങനെയാണ്

ടൈംസ് നൗ എഡിറ്റര് ഇന് ചീഫ് അര്ണബ് ഗോസ്വാമിയുടെ രാജിവാര്ത്ത ട്വിറ്ററില് ടോപ്്ട്രെന്റ്. അര്ണബിന്റെ രാജിയോടെ ഇന്ത്യ- പാകിസ്താന് അതിര്ത്തി ശാന്തമാകുമെന്നും ഒരുപക്ഷെ സുപ്രീംകോടതി സുപ്രീംകോടതി ചീഫ്ജസ്റ്റിവാനായിരിക്കും രാജിയെന്നുമാണ് വിമര്ശകര് കരുതുന്നത്.
After almost precipitating India-Pakistan war, #ArnabGoswami quits just in time. Phew, hoping for some peace on the border and the airwaves
— Shrabonti Bagchi (@Shrabonti) November 1, 2016
ടൈംസ് നൗവില് അര്ണബിന്റെ സഹപ്രവര്ത്തകരെ ഉദ്ധരിച്ച് ദേശീയമാധ്യമങ്ങളാണ് രാജിവാര്ത്ത പുറത്തുവിട്ടത്. എന്നാല് ന്യൂസ് അവറില് ഇന്ന് രാത്രി അര്ണബ് തിരിച്ചുവരുമെന്ന് ഇപ്പോഴും ചാനലില് സ്ക്രോള് കാണിക്കുന്നുണ്ട്.
എന്നാല് ട്വിറ്ററില് അര്ണബിനെ അനുകൂലിച്ചും വിമര്ശിച്ചും ട്രോളുകള് പ്രവഹിക്കുകയാണ്. ചില രസകരമായ ട്രോളുകള് കാണാം. ‘ശബ്ദമലിനീകരണമില്ലാത്ത ഒരു ദീപാവലിയാവണം ഇത്തവണത്തേതെന്ന് അര്ണബ് ശപഥമെടുത്തിരുന്നുവെന്നും, രാജിയോടെ ശബ്ദമലിനീകരണം 80 ശതമാനം കുറഞ്ഞുവെന്നും ഒരാളുടെ അഭിപ്രായം
https://twitter.com/AlankarSawai/status/793429222488281088
സുപ്രീംകോടതി ജഡ്ജിയാവാനാണോ അതോ ഔദ്യോഗികമായി ബിജെപിയില് ചേരാനാണോ രാജിയെന്നും ചിലര് സംശയിക്കുന്നു. അര്ണബ്്ടൈംസ് നൗവില് നിന്നാണ് രാജിവെച്ചതെന്നും, അതില് ആശ്വസിക്കാമെങ്കിലും മാധ്യമപ്രവര്ത്തനം ഉപേക്ഷിച്ചാല് മാത്രമെ ആഘോഷിക്കാവൂ എന്നുമാണ് ഒരു വിനീതന്റെ ആവശ്യം.
Arnab Goswami has quit Times Now, not journalism. Relax. Celebrate when he quits the latter.
— Truth Of Gujarat (@TruthOfGujarat) November 1, 2016
https://twitter.com/hankypanty/status/793428021076197376
https://twitter.com/SahilBulla/status/793439182827978752
Video Stories
ട്രെയിന് അട്ടിമറി ശ്രമം; പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തി
ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.

പാലക്കാട് ഒറ്റപ്പാലത്ത് റെയില്പാളത്തില് ഇരുമ്പ് ക്ലിപ്പുകള് നിരത്തി ട്രെയിന് അട്ടിമറിക്കാന് ശ്രമം. ഒറ്റപ്പാലം ലക്കിടി റെയില്വേ സ്റ്റേഷനുകള്ക്കിടയില് പാളത്തിലെ അഞ്ചിടങ്ങളിലായാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്.
മായന്നൂര് മേല്പ്പാലത്തിന് സമീപമാണ് ഇരുമ്പ് ക്ലിപ്പുകള് കണ്ടെത്തിയത്. ആര്പിഎഫും കേരള പൊലീസും സ്ഥലത്ത് പരിശോധന നടത്തി.
kerala
ആലപ്പുഴയില് സ്കൂള് കെട്ടിടത്തിന്റെ മേല്ക്കൂര തകര്ന്നു വീണു; ഉപയോഗശൂന്യമായ കെട്ടിടമാണ് പൊളിഞ്ഞതെന്ന് പ്രധാനാധ്യാപകന്
അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി.

ആലപ്പുഴ കാര്ത്തികപ്പള്ളിയില് ശക്തമായ മഴയില് കാഞ്ഞിരപ്പള്ളി യു.പി സ്കൂളിന്റെ മേല്ക്കൂര തകര്ന്നു വീണു. അവധി ദിവസമായതിനാല് വന് അപകടം ഒഴിവായി. 50 വര്ഷത്തോളം പഴക്കമുള്ള കെട്ടിടമാണ് തകര്ന്നു വീണത്.
അതേസമയം കെട്ടിടത്തിന് ഒരു വര്ഷമായി ഫിറ്റ്നസ് ഇല്ലെന്നാണ് ലഭിക്കുന്ന വിവരം. ഉപയോഗ ശൂന്യമായ കെട്ടിടത്തിന്റെ മേല്ക്കൂരയാണ് തകര്ന്നു വീണതെന്ന് പ്രധാനാധ്യാപകന് ബിജു പറഞ്ഞു. എന്നാല് മൂന്ന് ദിവസം മുമ്പ് വരെ ഇവിടെ ക്ലാസ് നടന്നിരുന്നതായി വിദ്യാര്ഥികള് പറയുന്നു.
നിലവില് 14 മുറി കെട്ടിടം കിഫ്ബി അനുവദിച്ചിട്ടുണ്ടെന്നും അടുത്തയാഴ്ച കുട്ടികളെ മാറ്റാന് സാധിക്കുമെന്നാണ് അധികൃതരില് നിന്നും ലഭിക്കുന്ന വിവരമെന്നും പ്രധാനാധ്യാപകന് പറഞ്ഞു.
kerala
മഴ മുന്നറിയിപ്പില് മാറ്റം; ഇന്ന് നാല് ജില്ലകളില് റെഡ് അലര്ട്ട്
തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.

സംസ്ഥാനത്ത് മഴ തുടരും. തെക്കുകിഴക്കന് ഉത്തര്പ്രദേശിന് മുകളില് തീവ്രന്യൂന മര്ദം സ്ഥിതി ചെയ്യുന്നതിനാല് സംസ്ഥാനത്ത് 21 വരെ അതിശക്തമായ മഴക്ക് സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്.
21 വരെ കേരള-കര്ണാടക-ലക്ഷദ്വീപ് തീരങ്ങളില് മത്സ്യബന്ധനത്തിന് വിലക്കേര്പ്പെടുത്തിയിട്ടുണ്ട്. മാത്രമല്ല, ഈ ദിവസങ്ങളില് ഒറ്റപ്പെട്ട സ്ഥലങ്ങളില് മണിക്കൂറില് 40 മുതല് 50 കിലോമീറ്റര് വരെ വേഗത്തില് ശക്തമായ കാറ്റ് വീശാനും സാധ്യതയുണ്ട്. കന്യാകുമാരി തീരത്ത് ഇന്ന് രാത്രി 8.30 വരെ ഉയര്ന്ന തിരമാലക്കും കടലാക്രമണത്തിന് സാധ്യതയുണ്ട്.
ഇന്ന് ഉച്ചയോടെ മഴ മുന്നറിയിപ്പില് വീണ്ടും മാറ്റം. രാവിലെ കണ്ണൂര്, കാസര്കോഡ്, വയനാട് ജില്ലകളിലായിരുന്നു റെഡ് അലര്ട്ട് പ്രഖ്യാപിച്ചിരുന്നത്. ഉച്ചയോടെ കോഴിക്കോടും റെഡ് അലര്ട്ടിന്റെ പരിധിയില് വന്നു. ഈ ജില്ലകളില് അതിതീവ്ര മഴക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. 24 മണിക്കൂറില് 204.4 മില്ലീമീറ്ററില് കൂടുതല് മഴ ലഭിക്കുമെന്നാണ് അതിതീവ്രമഴ എന്നത് കൊണ്ട് കാലാവസ്ഥ വകുപ്പ് ഉദ്ദേശിക്കുന്നത്.
എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട്, മലപ്പുറം ജില്ലകളില് ഓറഞ്ച് അലര്ട്ടും പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടുമാണുള്ളത്.
ശനിയാഴ്ച മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്, കാസര്കോട് ജില്ലകളില് റെഡ് അലര്ട്ടുണ്ട്. എറണാകുളം, ഇടുക്കി, തൃശൂര്, പാലക്കാട് ജില്ലകളില് ഓറഞ്ച് അലര്ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം ജില്ലകളില് യെല്ലോ അലര്ട്ടാണ്.
-
kerala2 days ago
താമരശ്ശേരി ചുരത്തില് നിന്ന് കൊക്കയിലേക്ക് ചാടിയ എംഡിഎംഎ കേസിലെ പ്രതി പിടിയില്
-
india3 days ago
ലീഗ് സംഘം ആസാമിൽ: കുടിയിറക്കപ്പെട്ടവരെ കണ്ടു; നിയമപോരാട്ടം നടത്തുമെന്ന് നേതാക്കൾ
-
kerala3 days ago
വോട്ടര് പട്ടിക അബദ്ധ പഞ്ചാംഗം, പ്രശ്നങ്ങള് പരിഹരിക്കാന് സംവിധാനമൊരുക്കണം; മുസ്ലിംലീഗ്
-
kerala3 days ago
കണ്ണൂര് ജയില് ഭരിക്കുന്നത് കുറ്റവാളികള്; ടാര്സണ് പോലും ചെയ്യാത്ത രീതിയിലാണ് ഗോവിന്ദച്ചാമി ജയില് ചാടിയത്; വി.ഡി സതീശന്
-
india3 days ago
നുണ പറയുന്നത് മാത്രമാണ് മോദിയുടെ ജോലി; രൂക്ഷവിമര്ശനവുമായി മല്ലികാര്ജുന് ഖാര്ഗെ
-
kerala3 days ago
സംസ്ഥാനത്തെ മഴ മുന്നറിയിപ്പില് മാറ്റം; ഏഴ് ജില്ലകളില് ഓറഞ്ച് അലേര്ട്ട്
-
kerala2 days ago
ഗോവിന്ദച്ചാമിയെ വിയ്യൂരിലെ അതീവ സുരക്ഷാ ജയിലിലേക്ക് കൊണ്ടുപോയി
-
india2 days ago
കുവൈത്ത് -ഗോവ സെക്ടറിലെ യാത്ര അവസാനിപ്പിക്കുന്നതായി എയര് ഇന്ത്യ