കോണ്‍ഗ്രസിന്റെ സ്ഥാനാര്‍ഥിയായി നിശ്ചയിക്കപ്പെട്ടതിന്റെ സന്തോഷം പങ്കു വെക്കുകയാണ് ചാലക്കുടി സ്ഥാനാര്‍ഥിയായി തെരഞ്ഞെടുക്കപ്പെട്ട ബെന്നി ബെഹനാനും ആലത്തൂരില്‍ തെരഞ്ഞെടുക്കപ്പെട്ട പെണ്‍മുഖം രമ്യ ഹരിദാസും.

ബെന്നി ബെഹനാന്‍

ചാലക്കുടിയില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായി തിരഞ്ഞെടുക്കപ്പെട്ടതില്‍ അതിയായ സന്തോഷമുണ്ടെന്ന് ബെന്നി ബെഹനാന്‍. വലിയ കോണ്‍ഗ്രസ് പാരമ്പര്യമുള്ള മണ്ഡലമാണ് ചാലക്കുടി. കോണ്‍ഗ്രസിന്റെ ശക്തി കേന്ദ്രമായ ചാലക്കുടിയില്‍ മത്സരിക്കാന്‍ സാധിക്കുന്നതില്‍ വലിയ അഭിമാനമുണ്ടെന്നും ബെന്നി ബെഹനാന്‍ പറഞ്ഞു.

രമ്യ ഹരിദാസ്

യുവജനങ്ങള്‍ക്കും ജനപ്രതിനിധിയെന്ന നിലയിലും കിട്ടിയ അംഗീകാരമാണ് ഈ സ്ഥാനാര്‍ഥി നിര്‍ണയമെന്ന് ആലത്തൂര്‍ മണ്ഡലം കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ച രമ്യ ഹരിദാസ്. ജനങ്ങള്‍ വലിയ പ്രതീക്ഷയോടെയാണ് ഈ തെരഞ്ഞെടുപ്പിനെ നോക്കിക്കാണുന്നത്. യൂത്ത് കോണ്‍ഗ്രസിലൂടെ പ്രവര്‍ത്തിച്ച് കുന്ദമംഗലത്തെ മുഖമായി പ്രവര്‍ത്തിച്ചു. അതേപോലെ ആലത്തൂരും തുടരും. ആലത്തൂരിന്റെ വികസന പ്രശ്‌നങ്ങള്‍ പഠിച്ച് വേണ്ട പരിഹാരങ്ങള്‍ നടത്തും.