Connect with us

News

12 സീറ്റുകളില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ചു

Published

on

ന്യൂഡല്‍ഹി: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളുടെ പേരുകള്‍ പ്രഖ്യാപിച്ചു. കേരളത്തില്‍ പതിനാറ് സീറ്റുകളില്‍ മത്സരിക്കുന്ന കോണ്‍ഗ്രസ് പന്ത്രണ്ട് സീറ്റുകളിലേക്കുള്ള സ്ഥാനാര്‍ഥികളെയാണ് ഇപ്പോള്‍ പ്രഖ്യാപിച്ചിരിക്കുന്നത്. ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട്‌, വടകര എന്നീ നാലു സീറ്റുകളിലെ സ്ഥാനാര്‍ഥികളെ പിന്നീട് പ്രഖ്യാപിക്കും. ഡല്‍ഹിയില്‍ ചേര്‍ന്ന കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗത്തിനു ശേഷമാണ് പ്രഖ്യാപനം നടത്തിയത്.

മണ്ഡലവും പ്രതിനിധീകരിക്കുന്ന കോണ്‍ഗ്രസ് സ്ഥാനാര്‍ഥിയും താഴെ:

തിരുവനന്തപുരം- ശശി തരൂര്‍
പത്തനംതിട്ട- ആന്റോ ആന്റണി
മാവേലിക്കര- കൊടിക്കുന്നില്‍ സുരേഷ്
ഇടുക്കി- ഡീന്‍ കുര്യാക്കോസ്
എറണാകുളം- ഹൈബി ഈഡന്‍
ചാലക്കുടി- ബെന്നി ബെഹനാന്‍
തൃശൂര്‍- ടി.എന്‍ പ്രതാപന്‍
ആലത്തൂര്‍- രമ്യാ ഹരിദാസ്
പാലക്കാട്- വി.കെ ശ്രീകണ്ഠന്‍
കോഴിക്കോട്- എം.കെ രാഘവന്‍
കണ്ണൂര്‍- കെ. സുധാകരന്‍
്കാസര്‍കോട്- രാജ്‌മോഹന്‍ ഉണ്ണിത്താന്‍

ആറ്റിങ്ങല്‍, ആലപ്പുഴ, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥി നിര്‍ണയം കൂടുതല്‍ ചര്‍ച്ചകള്‍ക്കു ശേഷം ഹൈക്കമാന്റ് ഉടന്‍ പ്രഖ്യാപിക്കുമെന്ന് രമേശ് ചെന്നിത്തല പറഞ്ഞു. വടകരയിലെ സ്ഥാനാര്‍ഥി നിര്‍ണയവും നാളെ തന്നെ ഉണ്ടായേക്കും.

മുസ്ലിംലീഗ് സീറ്റുകളായ മലപ്പുറത്ത് പി.കെ കുഞ്ഞാലിക്കുട്ടിയെയും പൊന്നാനിയില്‍ ഇ.ടി മുഹമ്മദ് ബഷീറിനെയും നേരത്തെ നിശ്ചയിച്ചിരുന്നു. കോട്ടയത്തെ കേരളാ കോണ്‍ഗ്രസ് സീറ്റില്‍ തോമസ് ചാഴികാടനെയും കൊല്ലത്ത് ആര്‍.എസ്.പിയുടെ എന്‍.കെ പ്രേമചന്ദ്രനെയും നിയോഗിച്ചിട്ടുണ്ട്. മുതിര്‍ന്ന നേതാക്കളായ ഉമ്മന്‍ ചാണ്ടിയും കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രനും എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലും മത്സരിക്കില്ലെന്ന് നേരത്തെ മുല്ലപ്പള്ളി രാമചന്ദ്രനും രമേശ് ചെന്നിത്തലയും അറിയിച്ചിരുന്നു.

kerala

അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

Published

on

അന്തരിച്ച പ്രമുഖ വ്യവസായിയും അറ്റ്‌ലസ് ഗ്രൂപ്പ് ചെയര്‍മാനുമായ അറ്റ്‌ലസ് രാമചന്ദ്രന്റെ മൃതദേഹം ദുബായിയില്‍ സംസ്‌കരിച്ചു. ജബല്‍ അലി ഹിന്ദു ക്രിമേഷന്‍ സെന്ററില്‍ ഇന്ന് പ്രാദേശിക സമയം വൈകിട്ട് 5.30നായിരുന്നു സംസ്‌കാര ചടങ്ങുകള്‍ നടന്നത്. ഭാര്യയും മക്കളും അടുത്ത ബന്ധുക്കളും സാമൂഹികപ്രവര്‍ത്തകരും മാത്രമാണ് ചടങ്ങുകളില്‍ സംബന്ധിച്ചത്.

മരണശേഷം കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ദുബൈ സര്‍ക്കാരിന്റെ കൊവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചാണ് സംസ്‌കാര ചടങ്ങുകള്‍ നടന്നത്.

ഹൃദയാഘാതത്തെ തുടര്‍ന്ന് ദുബായിലെ ആസ്റ്റര്‍ മന്‍ഖൂള്‍ ഹോസ്പിറ്റലില്‍ ഞായറാഴ്ച രാത്രിയോടെയായിരുന്നു അന്ത്യം. നിരവധി വര്‍ഷങ്ങളായി കുടുംബത്തോടൊപ്പം ദുബായില്‍ സ്ഥിരതാമസക്കാരനായിരുന്നു. അറ്റ്‌ലസ് വീണ്ടും തുറക്കാനുള്ള ശ്രമങ്ങള്‍ തുടരുന്നതിനിടെയാണ് അദ്ദേഹം അകാലത്തില്‍ മരണത്തിന് കീഴടങ്ങുന്നത്.

സിനിമാ മേഖലയില്‍ സജീവമായിരുന്ന അറ്റ്‌ലസ് രാമചന്ദ്രന്‍ നിരവധി സിനിമികള്‍ നിര്‍മിക്കുകയും ഒപ്പം അഭിനയിക്കുകയും ചെയ്തിട്ടുണ്ട്.ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ വൈസ് പ്രസിഡന്റ്,ഫിലിം മാഗസിനായ ചലച്ചിത്രത്തിന്റെ എഡിറ്ററായും അദ്ദേഹം പ്രവര്‍ത്തിച്ചു.

Continue Reading

kerala

മുന്‍ എംഎല്‍എയും കോണ്‍ഗ്രസ് നേതാവുമായ പുനലൂര്‍ മധു അന്തരിച്ചു

തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

Published

on

കോണ്‍ഗ്രസ് നേതാവ് പുനലൂര്‍ മധു അന്തരിച്ചു. 66 വയസായിരുന്നു. തിരുവനന്തപുരം കിംസ് ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം.

കെ പി സി സി ഭാരവാഹിയുമായിരുന്നു. മുന്‍ പുനലൂര്‍ എം.എല്‍.എയായിരുന്നു. 1991ലാണ് പുനലൂരില്‍ നിന്ന് വിജയിച്ചത്. കെ എസ് യു മുന്‍ സംസ്ഥാന അധ്യക്ഷന്‍, മുന്‍ യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി, ദേവസ്വം ബോര്‍ഡ് മുന്‍ അംഗം തുടങ്ങിയ ചുമതലകള്‍ വഹിച്ചിരുന്നു. സംസ്‌ക്കാരം നാളെ വൈകിട്ട് വീട്ടുവളപ്പില്‍ വെച്ച് നടക്കും.

Continue Reading

Cricket

പരിക്ക്; ജസ്പ്രീത് ബുംറ ട്വന്റി 20 ലോകകപ്പ് ടീമില്‍ നിന്ന് പുറത്ത്‌

അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല.

Published

on

വരാനിരിക്കുന്ന ടി20 ലോകകപ്പില്‍ പേസ് ബൗളര്‍ ജസ്പ്രീത് ബുംറ ഇന്ത്യക്കൊപ്പമുണ്ടാകില്ല. പരിക്കേറ്റ സൂപ്പര്‍ താരത്തിന് ലോകകപ്പ് നഷ്ടമാകുമെന്ന് ബി.സി.സി.ഐ ഔദ്യോഗികമായി അറിയിച്ചു. പുറം ഭാഗത്തേറ്റ പരിക്കിനെ തുടര്‍ന്നാണിത്. ഇതോടെ ടി20 ലോകകപ്പിനായി ഇറങ്ങുന്ന ഇന്ത്യന്‍ ടീമിന് കനത്ത ആഘാതമാണ് ഏറ്റിരിക്കുന്നത്.

അതേസമയം ബി.സി.സി.ഐ പകരക്കാരനെ ഇതുവരെ നിശ്ചയിച്ചിട്ടില്ല. ഉടന്‍ തന്നെ പകരക്കാരനെ കണ്ടെത്തുമെന്ന് ബി.സി.സി.ഐ ഇറക്കിയ പത്രക്കുറിപ്പില്‍ നിന്ന് വ്യക്തമാണ്. നേരത്തെ പരിക്കിനെത്തുടര്‍ന്ന് ഇക്കഴിഞ്ഞ ഏഷ്യാ കപ്പും ബുംറയ്ക്ക് നഷ്ടമായിരുന്നു.

പരിക്കേറ്റ  രവീന്ദ്ര ജഡേജയ്ക്കും ഇത്തവണ ടി20 ലോകകപ്പ് നഷ്ടമാകും. ഇതിന് പിന്നാലെയാണ് ടീമിലെ മറ്റൊരു പ്രധാനപ്പെട്ട താരവും പരിക്കിന്റെ പിടിയില്‍ പെടുന്നത്.  ഒക്ടോബര്‍ 22നാണ് ലോകകപ്പ് ആരംഭിക്കുന്നത്.

നേരത്തെ ദക്ഷിണാഫ്രിക്കക്കെതിരായ ട്വന്റി20യില്‍ പരുക്കേറ്റ ബുംറക്ക് പകരമായി പേസ് ബൗളര്‍ മുഹമ്മദ് സിറാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയിരുന്നു. പുറം വേദന കാരണം ആറ് മാസത്തേക്കാണ് ബുംറയോട് ഡോക്ടര്‍മാര്‍ വിശ്രമം നിര്‍ദ്ദേശിച്ചിരിക്കുന്നത്. തിരുവനന്തപുരം കാര്യവട്ടം സ്‌റ്റേഡിയത്തില്‍ അവസാനിച്ച ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ മല്‍സരത്തിനുളള പരിശീലനത്തിനിടെയാണ് താരത്തിന്‌ പുറം വേദന അനുഭവപ്പെട്ടത്.

Continue Reading

Trending