Video Stories
ഗുജറാത്ത് സര്‍വ്വകലാശാലയിലെ പ്രക്ഷോഭം; ജിഗ്നേഷ് മേവാനിയെ ജയിലലടച്ചു

അശ്റഫ് തൂണേരി
അഹ്മദാബാദ്: ഗുജറാത്ത് സര്‍വ്വകലാശാല കാമ്പസില്‍ വിവിധ ആവശ്യങ്ങളുന്നയിച്ച് പ്രക്ഷോഭം സംഘടിപ്പിച്ച രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) കണ്‍വീനര്‍ ജിഗ്നേഷ് മവാനിയെ അഹ്മദാബാദ് പൊലീസ് ജയിലലടച്ചു. മാര്‍ഗ്ഗ തടസ്സമുണ്ടാക്കുന്നു, ആളുകള്‍ക്കെതിരെ അപായമുണ്ടാക്കാന്‍ ശ്രമിക്കുന്നു തുടങ്ങിയവയുള്‍പ്പെടുന്ന സെക്ഷന്‍ 188 വകുപ്പു ചേര്‍ത്ത് ആറു മാസം വരെ തടവു ലഭിക്കാവുന്ന കേസാണ് ജിഗ്നേഷ് മേവാനിക്കെതിരെ ചാര്‍ജ്ജ് ചെയ്തതെന്ന് കേസില്‍ സഹായിക്കുന്ന സംഷാദ് ഖാന് പതാന്‍ പറഞ്ഞു.
മേവാനിക്കൊപ്പം ഗുജറാത്ത് സര്‍വ്വകലാശാലക്ക് കീഴിലെ നിയമ വകുപ്പ് വിദ്യാര്‍ത്ഥിയും ദളിത് സമരത്തിലെ മുന്‍നിരക്കാരനുമായ സുബോദ് പര്‍മാര്‍, രാഗേഷ് മെഹരിയ്യ, ദീക്ഷിത് പര്‍മാര്‍ എന്നിവരെയും അഹ്മദാബാദ് സെന്‍്ട്രല്‍ ജയിലലടച്ചിട്ടുണ്ട്. ഗുജറാത്ത് സര്‍വ്വകലാലയുടെ നിയമ വകുപ്പിന്റെ ബ്ളോക്കിന് ഭരണഘടനാ ശില്‍പ്പിയും നിയമ വിദഗ്ദ്ധനുമായ ഡോ. അംബേദ്കറിന്റെ പേരു നല്‍കുക, ജെ എന്‍ യു വിദ്യാര്‍ത്ഥി നജീബ് അഹ്മദിന്റെ തിരോധാനം കണ്ടെത്താന്‍ അധികാരികളോട് സമ്മര്‍ദ്ദം ചെലുത്തുക, ദളിതര്‍ക്കെതിരെ വിദ്യാഭ്യാസ രംഗത്തുള്‍പ്പെടെ നടക്കുന്ന ചൂഷണം അവസാനിപ്പിക്കുക തുടങ്ങിയവയായിരുന്നു ആവശ്യങ്ങള്‍.
സര്‍വ്വകലാശാല ടവറിന് മുമ്പില്‍ നടത്തിയ പ്രക്ഷോഭത്തിന്റെ ഭാഗമായി വിദ്യാര്‍ത്ഥി നേതാക്കളടങ്ങിയ സമര പ്രതിനിധികള്‍ വൈസ് ചാന്‍സലര്‍, രജിസ്റ്റാര്‍ തുടങ്ങിയവരുമായി സംസാരിക്കണമെന്ന ആവശ്യമുന്നയിച്ചിരുന്നു. പക്ഷെ ഇത് ഒരു നിലക്കും അനുവദിക്കില്ലെന്ന തരത്തില്‍ നിരസിച്ചതോടെ സമരാംഗങ്ങള്‍ തൊട്ടടുത്ത റോഡിലൂടെ മുദ്രാവാക്യം വിളികളുമായി വിജയ്ചാരസ്ത റൗണ്ടെബോട്ടിലേക്ക് നീങ്ങുകയായിരുന്നു. റോഡില്‍ കുത്തിയിരിപ്പു സമരം ആരംഭിച്ചതോടെ ഗതാഗത തടസ്സം നേരിട്ടു. പൊലീസ് വാഹന വ്യൂഹം വന്ന് സമരാംഗങ്ങളെ വളഞ്ഞ് ബലമായി അറസ്റ്റ് ചെയ്യുകയായിരുന്നു.
തികച്ചും സമാധാനപരമായി നടത്തിയ സമരത്തെ അടിച്ചമര്‍ത്താനും നേതാക്കള്‍ക്കെതിരെ കള്ളക്കേസ് ചുമത്താനുമാണ് പൊലീസും അധികാരി വര്‍ഗ്ഗവും ശ്രമിക്കുന്നതെന്നും ഇന്ത്യയില്‍ പലേടത്തും പ്രതിഷേധത്തിനെതിരെ ഫാഷിസ്റ്റ് രീതിയാണെന്നും രാഷ്ട്രീയ ദളിത് അധികാര്‍ മഞ്ച് (ആര് ഡി എ എം) നേതാവ് പര്വീന് മിശ്ര ‘ചന്ദ്രിക’യോട് പറഞ്ഞു. സമരം സാധാരണ നടക്കാറുള്ളതാണ്. മന്ത്രിമാര്‍ക്കുള്‍പ്പെടെ മണിക്കൂറുകള്‍ പൊതുഗതാഗതം തടസ്സപ്പെടുത്തുന്ന പൊലീസ് തന്നെ ഒരു സമര ഭാഗമായി കുറഞ്ഞ സമയം ഗതാഗതം തടസ്സപ്പെട്ടാല്‍ ചാര്‍ത്തുന്ന വകുപ്പ് ദളിതര്‍ക്കെതിരെയുള്ള മറ്റൊരു അനീതിയാണ്. ദളിത് പ്രക്ഷോഭവും മുന്നേറ്റവും സംഘടിപ്പിക്കുന്നതിന്റെ പക കേസ് ചാര്‍ജ്ജ് ചെയ്ത് തീര്‍ക്കുകയാണെന്നും മിശ്ര ആരോപിച്ചു.
Video Stories
ആലത്തൂരിലെ ആര്‍എസ്എസ് നോതാവിനും ഭാര്യക്കും വോട്ട് തൃശൂരില്‍
ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്.

ആലത്തൂർ മണ്ഡലത്തിലെ ആർഎസ്എസ് നേതാവിനും ഭാര്യക്കും തൃശൂരിൽ വോട്ട്. ഭാരതീയ വിചാരകേന്ദ്രം മുൻ ഭാരവാഹി കെ.ആർ ഷാജിക്കാണ് രണ്ട് തിരിച്ചറിയൽ കാർഡ്. തൃശൂരിൽ വോട്ട് ചേർത്തത് സുരേഷ് ഗോപിക്ക് വോട്ട് ചെയ്യാൻ വേണ്ടിയായിരുന്നെന്ന് ഷാജി പറഞ്ഞു. രണ്ട് നമ്പറുകളിൽ വോട്ടർ തിരിച്ചറിയൽ കാർഡും വോട്ടും ഉണ്ടാകുന്നത് ഗുരുതര കുറ്റകൃത്യമാകുമ്പോഴാണ് ആർഎസ്എസ് നേതാവിന് രണ്ട് ഐ.ഡി കാർഡ് കണ്ടെത്തിയത്.
kerala
ബംഗാള്‍ ഉള്‍ക്കടലില്‍ ന്യൂനമര്‍ദം: കേരളത്തില്‍ ശക്തമായ കാറ്റിനും മഴയ്ക്കും സാധ്യത
ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു.

ബംഗാള്‍ ഉള്‍ക്കടലില്‍ ആന്ധ്ര-ഒഡീഷ തീരത്തിന് സമീപം രൂപം കൊണ്ട ന്യൂനമര്‍ദത്തെ തുടര്‍ന്ന്, കേരളത്തിലെ നിരവധി പ്രദേശങ്ങളില്‍ മഴയ്ക്കുള്ള സാധ്യത വര്‍ധിച്ചു. പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസറകോട് എന്നീ ജില്ലകളിലെ ചില ഇടങ്ങളില്‍ ഇടത്തരം തോതില്‍ മഴ ലഭിക്കാനിടയുണ്ട്. കൂടാതെ, മണിക്കൂറില്‍ 40 കിലോമീറ്റര്‍ വരെ വേഗതയുള്ള കാറ്റും പ്രതീക്ഷിക്കുന്നു. നിലവില്‍ കണ്ണൂര്‍, കാസറകോട് ജില്ലകളില്‍ മഴ മുന്നറിയിപ്പ് നിലവിലുണ്ട്. ഇരു ജില്ലകളിലും യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
kerala
14കാരന് നിര്‍ബന്ധിച്ച് ലഹരി നല്കി; അമ്മൂമ്മയുടെ ആണ് സുഹൃത്ത് പിടിയില്‍
കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍.

കൊച്ചിയില്‍ പതിനാലുകാരന് നിര്‍ബന്ധിച്ച് ലഹരി നല്‍കിയെന്ന പരാതിയില്‍ അമ്മൂമ്മയുടെ ആണ് സുഹൃത്ത് അറസ്റ്റില്‍. തിരുവനന്തപുരം സ്വദേശി പ്രവീണ്‍ അലക്സാണ്ടര്‍ ആണ് അറസ്റ്റിലായത്. കൊച്ചി നോര്‍ത്ത് പോലീസാണ് പ്രതിയെ പിടികൂടിയത്.
കഴിഞ്ഞ മാസം ഡിസംബറിലാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. ഭീഷണിപ്പെടുത്തി ലഹരി നല്‍കിയെന്ന കാര്യം കുട്ടി സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് വിവരം വീട്ടുകാര്‍ അറിയുന്നത്.
വീട്ടില്‍ അറിയിക്കരുതെന്ന് കുട്ടിയെ പ്രതി ഭീഷണിപ്പെടുത്തിയിരുന്നു. പിന്നാലെ കുടുംബം പരാതി നല്‍കിയെങ്കിലും പ്രതി ഒളിവിലായിരുന്നു.
-
Cricket2 days ago
‘അഞ്ച് ടെസ്റ്റുകള്‍ക്കായി ബുംറയ്ക്ക് ഐപിഎല്‍ വിശ്രമം നല്‍കാമായിരുന്നു’: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍
-
kerala3 days ago
മോര്‍ച്ചറിയില്‍ സൂക്ഷിച്ച ഗര്‍ഭിണിയുടെ മൃതദേഹം കാന്റീന് ജീവനക്കാരനെ അടക്കം കാണിച്ചു; ജീവനക്കാരന് സസ്പെന്ഷന്
-
Film2 days ago
‘ഓണത്തിനൊരുങ്ങി ‘ലോക ചാപ്റ്റര്‍ വണ്‍: ചന്ദ്ര’, കല്യാണിയും നസ്ലനും സൂപ്പര്‍ഹീറോ ആവേശത്തില്‍’
-
News2 days ago
പലസ്തീന് അംഗീകാരം പ്രഖ്യാപിച്ച് ഓസ്ട്രേലിയ
-
india2 days ago
സഹായം ലഭിച്ചില്ല; ഭാര്യയുടെ മൃതദേഹം ബൈക്കില്‍ കൊണ്ടുപോയി ഭര്‍ത്താവ്
-
india2 days ago
‘മാര്‍ച്ച് രാഷ്ട്രീയ സമരമല്ല, ഭരണഘടന സംരക്ഷിക്കാനുള്ള പോരാട്ടം’; പൊലീസ് തടഞ്ഞതില്‍ പ്രതികരിച്ച് രാഹുല്‍ ഗാന്ധി
-
india2 days ago
തമിഴ്നാട്ടില്‍ കാട്ടാന ആക്രമണം; 60 കാരന് ദാരുണാന്ത്യം
-
kerala2 days ago
‘രാജിവെക്കുന്നതിനെ പറ്റി സുരേഷ് ഗോപി ആലോചിക്കണം’; കെ. സുധാകരൻ