ഗുജറാത്ത് എം.എല്‍.എയും ദലിത് നേതാവുമായ ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ നടക്കുന്ന യുവജനറാലിക്ക് ഡല്‍ഹി പോലീസ് അനുമതി നിഷേധിച്ചു. രാജ്യ തലസ്ഥാനത്ത് റാലികള്‍ നടത്തുന്നത് ഹരിത െ്രെടബ്യൂണല്‍ നിരോധിച്ചിരിക്കുകയാണെന്ന് ചൂണ്ടിക്കാട്ടിയാണ് പൊലീസ് അനുമതി നിഷേധിച്ചിരിക്കുന്നത്. അതേസമയം യുവ ഹുങ്കാര്‍ എന്നുപേരിട്ട റാലി പോലീസ് തടഞ്ഞാലും നടത്തുമെന്ന തീരുമാനത്തിലാണ് സംഘാടകര്‍.

രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തില്‍ ജലപീരങ്കിയും കണ്ണീര്‍ വാതകവുമായി പൊലീസും റാലിക്കാരെ നേരിട്ടേക്കും. എന്നാല്‍ ഹരിത െ്രെടബ്യൂണല്‍ വിധി ജന്തര്‍ മന്തറിനു മാത്രമാണ് ബാധകമെന്നും പാര്‍ലമന്റ് സടീറ്റിനല്ലെന്നുമാണ് സംഘാടകര്‍ പറയുന്നത്.


രാജ്യത്തെ വിവിധ യുവജന സംഘനകളും വിദ്യാര്‍ത്ഥി പ്രസ്ഥാനങ്ങളും റാലിയില്‍ പങ്കെടുക്കും. എം എസ് എഫിനെ പ്രതിനിധീകരിച്ച് ഡല്‍ഹി സ്‌റ്റേറ്റ് എം എസ് എഫ് വൈസ് പ്രസിഡണ്ട് ഷംസീര്‍ കേളോത്ത്, ജെഎന്‍യു എം എസ് ഫെ് നേതാവ് റാസാഖാന്‍ എന്നിവരും റാലിയില്‍ പങ്കെടുക്കുന്നുണ്ട്.