മുംബൈ: 2016ൽ സേവനം തുടങ്ങിയതിന് ശേഷം ഇതാദ്യമായി റിലയൻസ് ജിയോയുടെ വരിക്കാരിൽ ഇടിവ് രേഖപ്പെടുത്തി.

ജൂലായ് -സെപ്റ്റംബർ പാ ദത്തിൽ 1.11 കോടി വരിക്കാരാണ് ജിയോക്ക് നഷ്ടമായത്.

കോവിഡിന്റെ രണ്ടാംതരംഗത്തെതുടർന്ന് താഴ്ന്ന വരുമാനക്കാരിൽ പലരും കണക്ഷൻ ഉപേക്ഷിച്ചതാണ് കാരണമായി കമ്പനി വിലയിരുത്തുന്നത്. വരിക്കാരുടെ എണ്ണത്തിൽ കുറവുണ്ടായതോടൊപ്പം മൊത്തം വരുമാനത്തിലും ഇടിവുണ്ടായതായി.


ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യ(ട്രായ്)ഈയിടെ പുറത്തുവിട്ട കണ പ്രകാരം ജിയോയുടെ
സജീവവരിക്കാരുടെ എണ്ണം 80 ശത മാനത്തിൽ താഴെയാണ്. ഭാരതി എയർടെലിന്റേത് 98 ശതമാനവും വോഡാഫോൺ ഐഡിയയുടേത് 87ശതമാനവുമാണ്. ഇതോടെ അടുത്തകാലത്താന്നും താരിഫിൽ വർധനവുണ്ടാകില്ലെന്നാണ് വിലയിരുത്തൽ.