Connect with us

More

4000 രൂപയ്ക്ക് സ്മാര്‍ട്ട്‌ഫോണുകള്‍; ഞെട്ടിക്കാനൊരുങ്ങി ജിയോ

തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു

Published

on

സ്മാര്‍ട്ട്‌ഫോണ്‍ വിപണി കീഴടക്കുന്നതിന്റെ ഭാഗമായി റിലയന്‍സ് പുറത്തിറക്കുന്ന വില കുറഞ്ഞ ആന്‍ഡ്രോയിഡ് ഫോണുകള്‍ അടുത്ത വര്‍ഷം ആദ്യം തന്നെ വിപണിയിലെത്തിയേക്കുമെന്നും അവയുടെ തുടക്ക വില 4,000 രൂപയായിരിക്കുമെന്നും പുതിയ റിപ്പോര്‍ട്ടുകള്‍ പറയുന്നു. പുതിയ, വിലക്കുറവുള്ള 4ജി, 5ജി ഹാന്‍ഡ്‌സെറ്റുകളായിരിക്കും ഇന്ത്യയ്ക്കായി ജിയോയും ഗൂഗിളും ചേര്‍ന്നു നിര്‍മിക്കുക.

തങ്ങള്‍ക്ക് 20 കോടി ഫോണുകള്‍ അടുത്ത രണ്ടു വര്‍ഷത്തിനുള്ളില്‍ ഇറക്കണമെന്ന ലക്ഷ്യവുമായാണ് റിലയന്‍സ് മുന്നോട്ടു നീങ്ങുന്നതെന്ന് മുമ്പ് തന്നെ വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. ഫോണിനൊപ്പം വിലകുറഞ്ഞ ഡേറ്റാ പാക്കുകളും നല്‍കുമെന്നാണ് പറയുന്നത്. പുതിയ ഫോണിന്റെ പേര് റിലയന്‍സ് ഓര്‍ബിക് ആര്‍സി545എല്‍ എന്നായിരിക്കാം എന്നു പറയുന്നു. ആന്‍ഡ്രോയിഡ് 10 ആയിരിക്കും ഓപ്പറേറ്റിങ് സിസ്റ്റം. സ്‌നാപ്ഡ്രാഗണ്‍ക്യുഎം215 ആയിരിക്കാം പ്രോസസര്‍. പല ആന്‍ഡ്രോയിഡ് ഗോ ഫോണുകളിലും ഈ പ്രോസസര്‍ കാണാം. ഫോണിന് എച്ഡി പ്ലസ് റെസലൂഷനുള്ള സ്‌ക്രീന്‍ ലഭിക്കുമെന്നും പറയുന്നു.

അതേസമയം, റിലയന്‍സ് വിലക്കുറവുള്ള 5ജി ഫോണുകളും നിര്‍മിക്കാന്‍ ശ്രമിക്കുന്നുണ്ട്. അഞ്ചു വ്യത്യസ്ഥ മോഡലുകള്‍ പ്രതീക്ഷിക്കാമെന്നാണ് പറയുന്നത്. ഓര്‍ബിക് മൈറാ 5ജി, ഓര്‍ബിക് മാജിക് 5ജി, ഓര്‍ബിക് മൗയി എന്നിങ്ങനെയാകാം അവയുടെ പേരുകള്‍. ഇവയും ആന്‍ഡ്രോയിഡ് 10ല്‍ പ്രവര്‍ത്തിക്കുന്നവയാകാം. മൗയി മോഡലിന് 4ജി/5ജി വേരിയന്റുകള്‍ കണ്ടേക്കും. എന്നാല്‍, മറ്റു രണ്ടു മോഡലുകള്‍ക്കും 5ജി മാത്രമേ ഉണ്ടായേക്കൂവെന്നു പറയുന്നു. സ്മാര്‍ട്ട്‌ഫോണ്‍ രംഗത്തേക്ക് ജിയോ എത്തുന്നതോടെ ചൈനീസ് കമ്പനികള്‍ ഉള്‍പ്പെടെയുള്ള സ്മാര്‍ട്ട്‌ഫോണ്‍ നിര്‍മാണ കമ്പനികള്‍ വലിയ തിരിച്ചടിയാകും നേരിടേണ്ടി വരിക.

film

ഇത്തവണ റൊമാന്‍സ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അര്‍ജുന്‍ അശോകന്‍. ‘ആനന്ദ് ശ്രീബാല’ ഈ വെള്ളിയാഴ്ച എത്തുന്നു.

ഇത്തവണ റൊമാൻസ്, കോമഡി അല്ല; വ്യത്യസ്ത കഥാപാത്രവുമായി അർജുൻ അശോകൻ. ‘ആനന്ദ് ശ്രീബാല’

Published

on

മലയാളത്തിലെ യുവ നടന്മാരിലൊരാളായ അര്‍ജ്ജുന്‍ അശോകന്‍ ചുരുങ്ങിയ കാലയളവിനുള്ളിലാണ് പ്രേക്ഷകരുടെ ഇഷ്ട താരമായ് മാറിയത്. ഹരിശ്രീ അശോകന്റെ മകന്‍ എന്ന ലേബലോടെയാണ് വെള്ളിത്തിരയിലേക്ക് കടന്നുവന്നതെങ്കിലും പ്രേക്ഷക ഹൃദയങ്ങളില്‍ ഇടം പിടിച്ചത് തന്റെ കഥാപാത്രങ്ങളെ മികവുറ്റ രീതിയില്‍ അവതരിപ്പിച്ചുകൊണ്ടാണ്. രൂപത്തിലും ഭാവത്തിലും വേഷത്തിലും മാറ്റങ്ങള്‍ വരുത്തി കഥാപാത്രത്തിന് ആവശ്യമായ ചേരുവകള്‍ ചേര്‍ത്ത് സ്‌ക്രീനില്‍ പ്രത്യക്ഷപ്പെടുന്ന അര്‍ജ്ജുന്‍ ഇതിനോടകം ഒരുപിടി കഥാപാത്രങ്ങളെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്. ‘പറവ’യിലെ ഹക്കീം, ‘ബി ടെക്’ലെ ആസാദ് മുഹമ്മദ്, ‘രോമാഞ്ചം’ത്തിലെ സിനു സോളമന്‍, ‘ഭ്രമയുഗം’ത്തിലെ തേവന്‍, ‘ആനന്ദ് ശ്രീബാല’യിലെ ആനന്ദ് എന്നിങ്ങനെ നീളുന്ന ലിസ്റ്റില്‍ എവിടെയും ഹരിശ്രീ അശോകന്റെ മകന്‍ അര്‍ജ്ജുന്‍ അശോകനെ പ്രേക്ഷകര്‍ക്ക് കാണാനാവില്ല.

2012-ല്‍ പുറത്തിറങ്ങിയ ‘ഓര്‍ക്കൂട്ട് ഒരു ഓര്‍മ്മക്കൂട്ട്’ എന്ന ചിത്രത്തിലെ ഗണേശന്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചാണ് അര്‍ജ്ജുന്‍ അശോകന്‍ തന്റെ അഭിനയ ജീവിതത്തിന് തുടക്കമിട്ടത്. 2014-ല്‍ ‘ടു ലെറ്റ് അമ്പാടി ടോക്കീസ്’ല്‍ ആന്റണിയായ് പ്രത്യക്ഷപ്പെട്ടു. മൂന്ന് വര്‍ഷത്തെ ഇടവേളക്ക് ശേഷം ‘പറവ’യിലെ ഹക്കീംമായും വേഷമിട്ടു. മുഖം സുപരിചിതമായതോടെ കഥാപാത്രങ്ങളുടെ ചാകര തന്നെ അര്‍ജ്ജുനെ തേടിയെത്തി. വരത്തന്‍, മന്ദാരം, സ്റ്റാന്‍ഡ് അപ്പ്, അണ്ടര്‍ വേള്‍ഡ്, വോള്‍ഫ്, ജാന്‍ എ മന്‍, അജഗജാന്തരം, തട്ടാശ്ശേരു കൂട്ടം, ചാവേര്‍, തീപ്പൊരി ബെന്നി, ത്രിശങ്കു, സൂപ്പര്‍ ശരണ്യ, പ്രണയവിലാസം തുടങ്ങി വ്യത്യസ്തമായ സിനിമകളില്‍ വേറിട്ട കഥാപാത്രങ്ങളെ അവതരിപ്പിച്ച് സിനിമ ഇന്റസ്ട്രിയിലും പ്രേക്ഷക ഹൃദയങ്ങളിലും തന്റെ സ്ഥാനം ഊട്ടിയുറപ്പിച്ചു.

നവംബര്‍ 15ന് റിലീസിനൊരുങ്ങുന്ന ‘ആനന്ദ് ശ്രീബാല’ ഇന്‍വെസ്റ്റിഗേഷന്‍ ത്രില്ലര്‍ ചിത്രമാണ്. റൊമാന്‍സ്, കോമഡി, നായകന്‍, പ്രതിനായകന്‍, കാമുകന്‍ എന്നിങ്ങനെ പലതരത്തിലുള്ള കഥാപാത്രങ്ങള്‍ അര്‍ജ്ജുന്‍ ഇതിനോടകം കൈകാര്യം ചെയ്തിട്ടുണ്ടെങ്കിലും പോലീസ് ഓഫീസറുടെ വേഷത്തില്‍ എത്തുന്നത് ആദ്യമായാണ്. ഇത്രയേറെ ഗൗരവമുള്ളൊരു കഥാപാത്രത്തെ ഇതിന് മുന്നെ അര്‍ജ്ജുന്‍ അവതരിപ്പിച്ചിട്ടില്ല. ലോ കോളേജ് വിദ്യാര്‍ത്ഥിയായ മെറിന്‍ന്റെ മരണവും അതിനോടനുബന്ധിച്ചുള്ള പോലീസിന്റെ അന്വേക്ഷണവുമാണ് ചിത്രത്തില്‍ ദൃശ്യാവിഷ്‌കരിക്കുന്നത്. ഇത് യഥാര്‍ത്ഥ സംഭവത്തെ ആസ്പദമാക്കി ഒരുങ്ങുന്ന സിനിമയാണ് എന്ന് അണിയറ പ്രവര്‍ത്തകര്‍ നേരത്തേ അറിയിച്ചിരുന്നു. ‘ബേസ്ഡ് ഓണ്‍ ട്രു ഇവന്റ്’ എന്ന ക്യാപ്ഷനോടെയാണ് ട്രെയിലറും ആരംഭിക്കുന്നത്. കേരള പൊലീസിനെ വട്ടംകറക്കിയ ആ ക്രൈം ഏതാണെന്നറിയാനുള്ള അതിയായ ആകാംക്ഷയിലാണ് പ്രേക്ഷകര്‍. അഭിലാഷ് പിള്ളയാണ് തിരക്കഥാകൃത്ത്. ചിത്രത്തിലെ കേന്ദ്ര കഥാപാത്രമായ ആനന്ദ് ശ്രീബാലയെയാണ് അര്‍ജ്ജുന്‍ അശോകന്‍ അവതരിപ്പിക്കുന്നത്. കാവ്യ ഫിലിം കമ്പനി,ആന്‍ മെഗാ മീഡിയ എന്നീ ബാനറുകളില്‍ പ്രിയ വേണുവും നീതാ പിന്റോയും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്.

‘മാളികപ്പുറം’, ‘2018’ എന്നീ വിജയ ചിത്രങ്ങള്‍ക്ക് ശേഷം കാവ്യ ഫിലിം കമ്പനിയും ആന്‍ മെഗാ മീഡിയയും വീണ്ടും ഒന്നിക്കുന്ന ഈ ചിത്രത്തിലെ മറ്റ് സുപ്രധാന വേഷങ്ങള്‍ അപര്‍ണ്ണദാസ്, സൈജു കുറുപ്പ്, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, സംഗീത, മനോജ് കെ യു, ശിവദ, അസീസ് നെടുമങ്ങാട്, കോട്ടയം നസീര്‍, നന്ദു, സലിം ഹസ്സന്‍, കൃഷ്ണ, വിനീത് തട്ടില്‍, മാസ്റ്റര്‍ ശ്രീപദ്, സരിത കുക്കു, തുഷാരപിള്ള തുടങ്ങിവരാണ് അവതരിപ്പിക്കുന്നത്.

ഛായാഗ്രഹണം: വിഷ്ണു നാരായണന്‍, ചിത്രസംയോജനം: കിരണ്‍ ദാസ്, സംഗീതം: രഞ്ജിന്‍ രാജ്, ചീഫ് അസ്സോസിയേറ്റ് ഡയറക്ടര്‍: ബിനു ജി നായര്‍, ലൈന്‍ പ്രൊഡ്യൂസേര്‍സ്: ഗോപകുമാര്‍ ജി കെ, സുനില്‍ സിംഗ്, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍: ഷാജി പട്ടിക്കര, ടീസര്‍ കട്ട്: അനന്ദു ഷെജി അജിത്, ഡിസൈന്‍: ഓള്‍ഡ് മോങ്ക്‌സ്, സ്റ്റീല്‍സ്: ലെബിസണ്‍ ഗോപി, പിആര്‍ഒ & മാര്‍ക്കറ്റിംഗ്: വൈശാഖ് വടക്കേവീട്, ജിനു അനില്‍കുമാര്‍.

 

Continue Reading

More

ചൈനയില്‍ വ്യായാമം ചെയ്യുന്നവർക്കിടയിലേക്ക് കാർ ഇടിച്ചുകറ്റി വയോധികൻ; 35 പേർക്ക് ദാരുണാന്ത്യം

വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിൻറെ പ്രാഥമിക നി​ഗമനം

Published

on

ബീജിങ്: ചൈനയിൽ ജനക്കൂട്ടത്തിനിടയിലേക്ക് കാർ പാഞ്ഞുകയറി 35 പേർ മരിച്ചു. 43 പേർക്ക് പരിക്കേറ്റു. തെക്കൻ ചൈനയിലെ സുഹായ് നഗരത്തിലെ സ്പോർട്സ് സെന്ററിൽ തിങ്കളാഴ്ച രാത്രി എട്ടോടെയാണ് സംഭവം. വ്യായാമം ചെയ്യുന്നവരുടെ ഇടയിലേക്ക് 62കാരൻ ഓടിച്ച കാർ ഇടിച്ചുകയറുകയായിരുന്നു. 43 പേർക്ക് പരിക്കേറ്റു.

വാഹനമോടിച്ചിരുന്ന 62 കാരനെ പൊലീസ് കസ്റ്റഡിയിലെടുത്തു. കാർ ഇടിച്ചു കയറ്റിയതിന്റെ കാരണം വ്യക്തമല്ലെന്ന് പൊലീസ് അറിയിച്ചു. തിങ്കളാഴ്‌ചയാണ് ആക്രമണം റിപ്പോർട്ട് ചെയ്‌തത്. അപകടമുണ്ടാക്കിയ ശേഷം രക്ഷപ്പെടാൻ ശ്രമിക്കവേയാണ് പ്രതിയെ പൊലീസ് പിടികൂടിയത്. ഇയാൾ കത്തി കൊണ്ട് സ്വയം കഴുത്തിൽ മുറിവേൽപ്പിച്ചതായും പൊലീസ് അറിയിച്ചു. വിവാഹ മോചനത്തെ തുടർന്നുണ്ടായ മാനസിക സംഘർഷത്തിലായിരുന്നു പ്രതിയെന്നാണ് പൊലീസിൻറെ പ്രാഥമിക നി​ഗമനം.

പൊലീസ് എത്തുമ്പോൾ ഇയാൾ കത്തികൊണ്ട് സ്വയം കുത്തുന്നതാണ് കണ്ടത്. ഉടൻ തന്നെ ഇത് തടയുകയും ഇയാളെ ആശുപത്രിയിലേക്ക് മാറ്റുകയും ചെയ്തു. കഴുത്തിലേറ്റ മാരക മുറിവുകൾ കാരണം ഇയാൾ അബോധാവസ്ഥയിലാണെന്നും പൊലീസ് പറഞ്ഞു. ചൈനീസ് പീപ്പിൾസ് ലിബറേഷൻ ആർമിയുടെ സുഹായ് എയർഷോയുടെ ഒരു ദിവസം മുമ്പാണ് സംഭവം. സംഭവത്തിന്റെ വിഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. റോഡിൽ മരിച്ചുകിടക്കുന്നവരുടെ മൃതദേഹങ്ങൾ ഇതിൽ കാണാം.

 

Continue Reading

kerala

സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസ്​: അജ്​മലിന്​ ജാമ്യം

58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു

Published

on

കൊച്ചി: കരുനാഗപ്പള്ളിയിൽ സ്കൂട്ടർ യാത്രക്കാരിയെ കാർ കയറ്റിക്കൊന്ന കേസിലെ പ്രതി കരുനാഗപ്പള്ളി തൊടിയൂർ സ്വദേശി അജ്​മലിന്​ ഹൈകോടതി ജാമ്യം അനുവദിച്ചു. സെപ്​റ്റംബർ 16 മുതൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുകയാണെന്നതും അന്വേഷണം ഏറക്കുറെ പൂർത്തിയായ സാഹചര്യവും വിലയിരുത്തിയാണ്​ ജസ്റ്റിസ്​ സി.എസ്​. ഡയസ്​ ഉപാധികളോടെ ജാമ്യം അനുവദിച്ചത്​.

സെപ്​റ്റംബർ 15ന്​ കരുനാഗപ്പള്ളിയിൽവെച്ച്​ രണ്ട്​ സ്ത്രീകൾ സഞ്ചരിച്ച സ്കൂട്ടറിൽ ഇടിക്കുകയും വീണുകിടന്ന സ്ത്രീയുടെ മേൽ കാർ കയറ്റിയിറക്കിയതിനെത്തുടർന്ന്​ ഒരാൾ മരണപ്പെട്ടുവെന്നുമാണ്​ കേസ്​. കൂടെയുണ്ടായിരുന്ന സുഹൃത്ത്​ ഡോ. ശ്രീക്കുട്ടിയുടെ പ്രേരണയാലാണ്​ ഇത്​ ചെയ്തതെന്നാണ്​ കേസ്​.

എന്നാൽ, അശ്രദ്ധയോടെ സ്കൂട്ടർ യാ​​ത്രക്കാർ കുറുകെ കടന്നപ്പോൾ ഇടിക്കുകയായിരുന്നെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം. രണ്ടാം പ്രതിക്ക്​ കോടതി ജാമ്യം അനുവദിച്ചതായും ചൂണ്ടിക്കാട്ടി. എന്നാൽ, മദ്യലഹരിയിൽ മുന്നോട്ടെടുത്താണ്​​ കാർ കയറ്റി കൊലപ്പെടുത്തിയതെന്നായിരുന്നു പ്രോസിക്യൂഷൻ വാദം.

മുമ്പ്​ എട്ട്​ കേസിൽ പ്രതിയാണ്​. ജാമ്യത്തിൽ വിട്ടാൽ തെളിവ്​ നശിപ്പിക്കാനും സാക്ഷികളെ സ്വാധീനിക്കാനും സാധ്യതയുണ്ടെന്നും വ്യക്തമാക്കി. 58 ദിവസത്തോളമായി തടവിൽ കഴിയുന്നതായി വിലയിരുത്തിയ കോടതി തുടർന്ന്​ ജാമ്യം അനുവദിക്കുകയായിരുന്നു.

Continue Reading

Trending