tech
കര്‍ഷകപ്രക്ഷോഭത്തില്‍ ആടിയുലഞ്ഞ് ജിയോ; നമ്പര്‍ പോര്‍ട്ട് ചെയ്യാന്‍ ക്യാമ്പയിന്
പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരായ ആക്രമണം ശക്തമാക്കിയത്

ഡല്‍ഹി: റിലയന്‍സ് ജിയോക്കെതിരെ പഞ്ചാബില്‍ വ്യാപക പ്രതിഷേധം. ജിയോ മൊബൈലിന്റെ 30 ടവറുകളിലേക്കുള്ള വൈദ്യുതി വിച്ഛേദിച്ചതിനു പുറമെ ജിയോ നമ്പറുകള്‍ പോര്‍ട്ട് ചെയ്യാനും വരിക്കാരെ നിര്‍ബന്ധിപ്പിക്കുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. പഞ്ചാബിലെ വിവിധ ഗ്രാമങ്ങളിലെ കര്‍ഷകരും മറ്റുള്ളവരും വെള്ളിയാഴ്ച മുതലാണ് ജിയോക്കെതിരായ ആക്രമണം ശക്തമാക്കിയത്.
മൂന്ന് കാര്‍ഷിക ബില്ലുകളില്‍ പ്രതിഷേധിക്കുന്ന കര്‍ഷകര്‍ ഇപ്പോള്‍ മൊബൈല്‍ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കാന്‍ തുടങ്ങിയത് ജിയോ വരിക്കാരെ ഏറെ ബുദ്ധിമുട്ടിക്കുന്നുണ്ട്. പഞ്ചാബിലെ പല ഭാഗങ്ങളിലും ടെലികോം സേവനങ്ങള്‍ തടസ്സപ്പെട്ടിരിക്കുകയാണ്. പഞ്ചാബിലെ നൂറിലധികം ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം വിച്ഛേദിക്കപ്പെട്ടതായും റിപ്പോര്‍ട്ടുകളുണ്ട്.
സാബ്ര, ജൗറ, ബോപരായ്, മീഡിയാല ജയ് സിംഗ്, അല്ഗോ കാല ഗ്രാമങ്ങളിലെ ജിയോയുടെ ടവറുകളിലേക്കുള്ള വൈദ്യുതി വിതരണം ശനിയാഴ്ചയാണ് വിച്ഛേദിച്ചത്. ഇതോടൊപ്പം തന്നെ നിലവിലുള്ള മൊബൈല്‍ നമ്പര്‍ നിലനിര്‍ത്തിക്കൊണ്ട് തന്നെ മറ്റ് നെറ്റ്വര്‍ക്ക് ഓപ്പറേറ്ററിലേക്ക് മാറുന്നതിനായി ഗുരുദ്വാരകളുടെ പബ്ലിക് അഡ്രസ് സിസ്റ്റം വഴി കര്‍ഷകര്‍ സ്ഥിരമായി ജനങ്ങള്‍ക്ക് അറിയിപ്പുകള് നല്‍കുന്നുണ്ടെന്നാണ് അറിയുന്നത്.
News
വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ?; വരുന്നു റിമൈന്‍ഡര്‍ ഫീച്ചര്‍
റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.

വാട്സ്ആപ്പ് സന്ദേശങ്ങള്‍ക്ക് മറുപടി നല്കാന് നിങ്ങള്‍ മറന്നോ? വരുന്നു പുതിയ ഫീച്ചര്‍. റിപ്ലെ നല്കാന് കഴിയാതിരുന്ന സന്ദേശങ്ങളും സ്റ്റാറ്റസുകളെ കുറിച്ചും സൂചന നല്കുന്ന റിമൈന്‍ഡര്‍ ഫീച്ചറിനെ കുറിച്ച് വാട്സ്ആപ്പ് ആലോചിക്കുന്നതായാണ് റിപ്പോര്‍ട്ട്.
ആഡ്രോയിഡിലെ ബീറ്റ പതിപ്പില്‍ സ്റ്റാറ്റസ് അപ്ഡേറ്റുകളെ കുറിച്ച് ഉപയോക്താക്കള്‍ക്ക് മുന്നറിയിപ്പ് നല്‍കിയിരുന്ന റിമൈന്‍ഡര്‍ ഫീച്ചര്‍ വാട്സ്ആപ്പ് വിപുലീകരിച്ചു. കോണ്ടാക്റ്റുകളില് നിന്നുള്ള അപ്ഡേറ്റുകളെയും സന്ദേശങ്ങളെയും കുറിച്ച് അറിയിക്കുന്നതാണ് ഈ ഫീച്ചര്‍.
എന്നാല്‍ റിമൈന്‍ഡറുകള്‍ ലഭിക്കാന്‍ താല്പര്യമില്ലാത്തവരാണെങ്കില് റിമൈന്‍ഡര്‍ ഓഫ് ചെയ്യാനും ഓപ്ഷനുണ്ട്. വാട്സ്ആപ്പ് ബീറ്റാ (2.24.25.29) ഉപഭോക്താക്കള്‍ക്ക് ഈ സേവനം ലഭ്യമായിത്തുടങ്ങിയതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്തു.
News
വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും; മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തതായി സംശയം
വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും.

വാഹനനമ്പര്‍ നല്കിയാല് ടെലിഗ്രാം ബോട്ട് പൂര്‍ണവിവരങ്ങള്‍ നല്‍കും. വാഹന ഉടമസ്ഥന്റെ വിലാസവും ഫോണ്‍ നമ്പറുമടക്കം മുഴുവന്‍ വിവരങ്ങളും ലഭ്യമാക്കും. നിശ്ചിത തുക ഈടാക്കിയാണ് ബോട്ട് പ്രവര്‍ത്തിക്കുന്നത്.
അതേസമയം മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ പോലും വ്യക്തിഗത വിവരങ്ങള്‍ ലഭിക്കില്ല. എന്നാല്‍ ടെലിഗ്രാമിലൂടെ വാഹനവുമായും ഉടമയുമായും ബന്ധപ്പെട്ട മുഴുവന്‍ വിവരങ്ങളും നിയമം ലംഘിച്ചു കൈമാറുന്നതായാണ് റിപ്പോര്‍ട്ട്.
ടെലിഗ്രാമില്‍ ബോട്ട് സബ്സ്ക്രൈബ് ചെയ്ത് വാഹനം നമ്പര്‍ നല്കിയാല് പൂര്‍ണ്ണമായ വിവരങ്ങള്‍ ലഭിക്കുന്നതോടെയാണ് മോട്ടോര്‍ വാഹനവകുപ്പിന്റെ ഡാറ്റാബേസ് ഹാക്ക് ചെയ്തോ എന്ന സംശയത്തിലേക്ക് എത്തിയത്. ഉടമയുടെ പേര്, അഡ്രസ്സ്, ആര്‍സി ഡീറ്റെയില്‍സ്, വാഹന ഡീറ്റെയില്‍സ്, ഇന്‍ഷുറന്‍സ് വിവരങ്ങള്‍, ചെല്ലാന്‍ വിവരങ്ങള്‍, ഫാസ്റ്റ് ടാഗ് വിവരങ്ങള്‍ എന്നിവ ടെലിഗ്രാം ബോട്ടിലൂടെ നല്കുന്നു.
ആദ്യം സൗജന്യമായും പിന്നീട് പണം നല്‍കിയും വിവരങ്ങള്‍ ശേഖരിക്കേണ്ട രീതിയാണ്. മോട്ടോര്‍ വാഹന വകുപ്പിന്റെ ഔദ്യോഗിക വെബ്സൈറ്റില്‍ നിന്നും ഹാക്ക് ചെയ്താണ് ഈ വിവരങ്ങള്‍ ടെലിഗ്രാം ബോട്ട് നിര്‍മിച്ചവര്‍ക്ക് ലഭ്യമായതെന്നാണ് സൂചന.
News
ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം
ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത.

ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ അവതരിപ്പിക്കാന്‍ ഇന്‍സ്റ്റഗ്രാം. ഒരു മണിക്കൂര്‍ ആക്ടീവായി പ്രവര്‍ത്തിക്കുന്ന ഫീച്ചര്‍ നേരിട്ടുള്ള സന്ദേശങ്ങള്‍ വഴി ഷെയര്‍ ചെയ്യാമെന്നാതാണ് ഇതിന്റെ പ്രത്യേകത. ഉപയോക്താക്കള്‍ ലൈവ് ലൊക്കേഷനുകള്‍ വിശ്വസ്തരുമായി മാത്രം പങ്കിടാവൂ എന്ന മുന്നറിയിപ്പും ഇന്‍സ്റ്റഗ്രാം മുന്നോട്ടു വെക്കുന്നു.
ലൈവ് ലൊക്കേഷന്‍ മെസേജുകള്‍ സ്വകാര്യമായി മാത്രമേ ഷെയര്‍ ചെയ്യാനാകൂ. ഒന്നുകില്‍ 1:1 അല്ലെങ്കില്‍ ഗ്രൂപ്പ് ചാറ്റില്‍, ഒരു മണിക്കൂറിന് ശേഷം സേവനം ലഭ്യമാകില്ല. ഫീച്ചര്‍ ഡിഫോള്‍ട്ടായി ഓഫാകും.
അതുപോലെ തന്നെ ലൈവ് ലൊക്കേഷന്‍ മറ്റ് ചാറ്റുകളിലേക്ക് ഫോര്‍വേഡ് ചെയ്യാനും കഴിയില്ല. ലൈവ് ലൊക്കേഷന്‍ ഫീച്ചര്‍ ഓണ്‍ ആണെങ്കില്‍ ചാറ്റ് ബോക്സിന്റെ മുകളില്‍ സൂചന കാണിക്കും.
ലൈവ് ലൊക്കേഷന്‍ ഷെയര്‍ ഫീച്ചര്‍ ചില രാജ്യങ്ങളില്‍ മാത്രമേ ലഭ്യമാകൂവെന്നാണ് മെറ്റ അറിയിച്ചിരിക്കുന്നത്.
-
News13 hours ago
ട്രംപ് ഭരണകൂടം തടവിലാക്കിയ ഇന്ത്യന്‍ വിദ്യാര്‍ത്ഥിയെ മോചിപ്പിക്കാന്‍ ജഡ്ജി ഉത്തരവിട്ടു
-
india3 days ago
സുപ്രിംകോടതി ചീഫ് ജസ്റ്റിസ് സഞ്ജീവ് ഖന്ന ഇന്ന് വിരമിക്കും
-
kerala2 days ago
തിരൂര്‍ റെയില്‍വേ സ്റ്റേഷനിലെ റോഡ് അടച്ച നടപടി; കേന്ദ്ര മന്ത്രിക്ക് സന്ദേശമയച്ച് അബ്ദുസ്സമദ് സമദാനി എം.പി
-
india1 day ago
‘സോഫിയ ഖുറേഷിയെ തീവ്രവാദിയുടെ സഹോദരിയെന്ന് വിളിച്ചവർ ഒരു നിമിഷം പോലും പദവിയിൽ തുടരാൻ അർഹതയില്ല’: ഷാഫി പറമ്പില്‍
-
kerala3 days ago
കരിപ്പൂര്‍ വിമാനത്താവളത്തില്‍ വന്‍ കഞ്ചാവ് വേട്ട; 18 കിലോ ഹൈബ്രിഡ് കഞ്ചാവ് പിടികൂടി
-
india1 day ago
‘ഞങ്ങള്‍ രാഷ്ട്രത്തോടൊപ്പം നില്ക്കുന്നു’: ദേശീയ സുരക്ഷ ചൂണ്ടിക്കാട്ടി തുര്‍ക്കിയിലെ സര്‍വകലാശാലയുമായുള്ള കരാര്‍ റദ്ദാക്കി ജെഎന്‍യു
-
india1 day ago
ഇന്ത്യയുടെ എതിര്‍പ്പിനു പിന്നാലെ പാകിസ്ഥാന് വീണ്ടും ഐഎംഎഫ് സഹായം
-
GULF1 day ago
മസ്കത്ത് കെ എം സി സി അല്‍ ഖൂദ് ഏരിയയുടെ പുതിയ കമ്മിറ്റി രൂപീകരിച്ചു