ന്യൂയോര്‍ക്ക് : പുതുവര്‍ഷത്തില്‍ നിര്‍ണായക മാറ്റത്തിനൊരുങ്ങി വാട്‌സ് ആപ്പ്. വിവിധ ഡിവൈസുകളില്‍ ഒരേ സമയം ഒരു വാട്‌സ് ആപ്പ് അക്കൗണ്ടിലെ ഫീച്ചറുകള്‍ ഉപയോഗിക്കാന്‍ പുതുവര്‍ഷത്തില്‍ കഴിയുമെന്നാണ് റിപ്പോര്‍ട്ട്. ഇതിനുള്ള പരീക്ഷണങ്ങള്‍ വാട്‌സ് ആപ് ആരംഭിച്ചതായി വാബീറ്റ ഇന്‍ഫോ റിപ്പോര്‍ട്ട് ചെയ്യുന്നു.

ഇതിനൊപ്പം വിഡിയോകളും ചിത്രങ്ങളും കോപ്പി ചെയ്ത് വാട്‌സ് ആപ്പ് ചാറ്റ് ബാറില്‍നേരിട്ട് പേസ്റ്റ് ചെയ്ത് അയക്കാനുള്ള സൗകര്യവും വാട്‌സ് ആപ്പിലെത്തും. ഇരു ഫീച്ചറുകളുടെയും പരീക്ഷണം ഐ.ഒ.എസിലാണ് പുരോഗമിക്കുന്നത്. ഒന്നിലധികം ഫോണുകളില്‍ ഉപയോഗിക്കാന്‍ കഴിയുന്ന ഫീച്ചര്‍ ആന്‍ഡ്രോയിഡില്‍ പരീക്ഷിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ഐ.ഒ.എസിലേക്കും ഫീച്ചറെത്തുന്നത്.

നേരത്തെ വോയ്‌സ് വിഡിയോ കോളുകള്‍ വെബ് വേര്‍ഷനില്‍ വാട്‌സ് ആപ്പ് പരീക്ഷിച്ചിരുന്നു.