പാലക്കാട്: നെഹ്‌റു പാമ്പാടി എഞ്ചിനിയറിങ് വിദ്യാര്‍ത്ഥി ജിഷ്ണു ആത്മഹത്യ ചെയ്ത സംഭവത്തില്‍ കോളജ് അധികൃതരുടെ വാദം പൊളിയുന്നു. പരീക്ഷയില്‍ കോപ്പിയടിച്ചെന്ന കോളജ് അധികൃതരുടെ വാദമാണ് പരീക്ഷ കണ്‍ട്രോളര്‍ തള്ളുന്നത്. നെഹറു കോളജില്‍ കോപ്പിയടി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല, കോപ്പിയടിച്ചെങ്കില്‍ ഒരു ദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യണം, ഇങ്ങനെയൊരു റിപ്പോര്‍ട്ട് കിട്ടിയിട്ടില്ലെന്നും സാങ്കേതിക സര്‍വലകലാശാല പരീക്ഷ കണ്‍ട്രോളര്‍ ഇ. ഷാബു വ്യക്തമാക്കി.

ഇത് വിശദമായി പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു. വിദ്യാഭ്യാസ മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം യൂണിവേഴ്സിറ്റി രജിസ്ട്രാര്‍ ഡോ.ജിപി പത്മകുമാറിനൊപ്പമാണ് പരീക്ഷ കണ്‍ട്രോളര്‍ കോളേജില്‍ തെളിവെടുപ്പിനായി എത്തിയത്.കഴിഞ്ഞ വെള്ളിയാഴ്ച വൈകീട്ട് ആറോടെയാണ് കോളേജ് ഹോസ്റ്റല്‍ മുറിയില്‍ കോഴിക്കോട് വളയം ആശോകന്റെ മകന്‍ ജിഷ്ണു പ്രണയോയിയെ (18)യെ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്.

പരീക്ഷയ്ക്കിടെ കോപ്പിയടിച്ച വിഷ്ണുവിന് അധ്യാപകര്‍ പിടികൂടുകയും ഈ മനോവിഷമത്തില്‍ വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്യുകയുമായിരുന്നുവെന്നാണ് കോളേജ് അധികൃതര്‍ പറഞ്ഞിരുന്നത്. എന്നാല്‍ ജിഷ്ണുവിന് വൈസ് വൈസ് പ്രിന്‍സിപ്പലിന്റെ മുറിയില്‍ വെച്ച മര്‍ദ്ദനമേറ്റിട്ടുണ്ടെന്ന് ആരോപണവും ഉയര്‍ന്നിട്ടുണ്ട്.