gulf
പ്രവാസികള്‍ക്ക് ആശ്വാസമായി തൊഴില്‍നഷ്ട ഇന്‍ഷുറന്‍സ്: ആദ്യരണ്ടുദിവസത്തിനകം 60,000 പേര് പോളിസിയെടുത്തു
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്.
റസാഖ് ഒരുമനയൂര്‍
അബുദാബി: യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെടുന്നവര്‍ക്ക താല്ക്കാലികാശ്വാസമായി ഏര്‍പ്പെടുത്തിയ ഇന്‍ഷുറന്‍സ് പദ്ധതിക്ക് വന്‍പ്രതികരണം. ആദ്യരണ്ടുദിവസം കൊണ്ട് 60,000 പേരാണ് പോളിസിയില്‍ ചേര്‍ന്നത്.
യുഎഇയില്‍ തൊഴില്‍ നഷ്ടപ്പെട്ടാല്‍ മൂന്ന് മാസം വരെ നിശ്ചിത തുക നല്കുന്ന പദ്ധതിയാണ് പുതിയ ഇന്‍ഷുറന്‍സിലൂടെ നടപ്പാക്കിയിട്ടുള്ളത്. പുതിയ പദ്ധതി വലിയ ആശ്വാസവും ആവേശവുമാണ് പ്രവാസികള്‍ക്കിടയില്‍ ഉണ്ടാക്കിയിട്ടുള്ളത്.
2023 ജനുവരി ഒന്നു മുതലാണ് പദ്ധതി പ്രബാല്യത്തില്‍ വന്നത്. പദ്ധതിയിലെ അംഗത്വം എല്ലാ സ്വകാര്യ മേഖലയില്‍ ഉള്‍പ്പെടെ രാജ്യത്ത് ജോലി ചെയ്യുന്ന എല്ലാ ജീവനക്കാര്‍ക്കും ഉപയോഗപ്പെടുത്താനാവും.
ഫെഡറല്‍ സര്‍ക്കാര്‍ ജീവനക്കാര്‍ക്കും സ്വകാര്യ മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും ഒരുപോലെ പദ്ധതിയുടെ പ്രയോജനം ലഭിക്കും . രണ്ട് വിഭാഗങ്ങളിലായാണ് ഈ ഇന്‍ഷുറന്‍സ് സ്കീം നടപ്പാക്കിയിരിക്കുന്നത് . ആദ്യത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹമോ അതില്‍ കുറവോ ഉള്ളവരാണ് ഉള്‍പ്പെടുന്നത് . ഇവര്‍ ഒരു മാസം അഞ്ച് ദിര്‍ഹം വീതം പ്രതിവര്‍ഷം 60 ദിര്‍ഹമായിരിക്കും ഇന്‍ഷുറന്‍സ് പ്രീമിയമായി അടയ്ക്കേണ്ടത് .
രണ്ടാമത്തെ വിഭാഗത്തില്‍ അടിസ്ഥാന ശമ്പളം 16,000 ദിര്‍ഹത്തില്‍ കൂടുതലുള്ളവര്‍ പ്രതിമാസം 10 ദിര്‍ഹം തോതില്‍ വര്‍ഷത്തില്‍ 120 ദിര്‍ഹം പ്രീമിയം അടയ്ക്കണം. വാര്‍ഷിക അടിസ്ഥാനത്തിലോ ആറ് മാസത്തിലൊരിക്കലോ മൂന്ന് മാസത്തിലൊരിക്കലോ അതാത് മാസമോ പ്രീമിയം അടയ്ക്കാന്‍ സൗകര്യമുണ്ട്.
പ്രീമിയം തുക ഓരോ ജീവനക്കാരനും സ്വന്തം അടയ്ക്കേണ്ടതാണ്. തൊഴില്‍ സ്ഥാപനങ്ങള്‍ നല്‍കേണ്ടതില്ല. തൊഴിലാളികളുടെതല്ലാത്ത കാരണങ്ങളാല്‍ ജോലി നഷ്ടമായാല്‍ മൂന്നുമാസം വരെ അടിസ്ഥാന ശമ്പളം ലഭിക്കുന്ന തരത്തിലാണ് ഇന്‍ഷുറന്‍സ് വിഭാവനം ചെയ്തിട്ടുള്ളത്.
തൊഴില്‍ നഷ്ടപ്പെട്ടാല്‍ ആദ്യവിഭാഗത്തിലുള്ള ജീവനക്കാര്‍ക്ക് പരമാവധി 10,000 ദിര്‍ഹം വരെയും രണ്ടാമത്തെ വിഭാഗം ജീവനക്കാര്‍ക്ക് പരമാവധി 20,000 ദിര്‍ഹം വരെയുമാണ് ലഭിക്കുക. ജോലി നഷ്ടമായ ദിവസം മുതല്‍ 30 ദിവസത്തിനകം അപേക്ഷ നല്‍കണം. അപേക്ഷ സ്വീകരിച്ചു രണ്ടാഴ്ചയ്ക്കകം പണം ലഭിക്കും.
ഇന്‍ഷുറന്‍സ് പദ്ധതിയില്‍ അംഗമായി തുടര്‍ച്ചയായി 12 മാസമെങ്കിലും ജോലി ചെയ്തവര്‍ക്കുമാത്രമെ ആനുകൂല്യം ലഭിക്കൂകയുള്ളൂ. മറ്റൊരു ജോലിയില്‍ പ്രവേശിക്കുകയോ രാജ്യം വിട്ടുപോകുകയോ ചെയ്താല്‍ ആനുകൂല്യത്തിന് അര്‍ഹത ഉണ്ടായിരിക്കുന്നതല്ല.
gulf
കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വം
New Leadership for KMCC Bahrain Kozhikode District Women’s Wing
മനാമ: കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല കമ്മിറ്റി കെ.എം.സി.സി ഹാളിൽ സംഘടിപ്പിച്ച വനിതസംഗമത്തിൽ വെച്ച് ജില്ല വനിത വിങ്ങിന് പുതിയ നേതൃത്വത്തെ തെരഞ്ഞെടുത്തു. കെ.എം.സി.സി ബഹ്റൈൻ ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര ഉദ്ഘാടനം ചെയ്തു. മുസ്ലിം വിദ്യാർഥി ഫെഡറേഷൻ കാസർകോട് ജില്ല മുൻ ജനറൽ സെക്രട്ടറി ഷരീഫ് പൊവ്വൽ മുഖ്യപ്രഭാഷണം നടത്തി.
സുബൈദ പി.കെ.സി അധ്യക്ഷയായിരുന്നു. കെ.എം.സി.സി ബഹ്റൈൻ കോഴിക്കോട് ജില്ല പ്രസിഡന്റ് ഷാജഹാൻ പരപ്പൻപൊയിൽ, ട്രഷറർ സുബൈർ കളത്തികണ്ടി, ഓർഗനൈസിങ് സെക്രട്ടറി നസീം പേരാമ്പ്ര, വൈസ് പ്രസിഡന്റുമാരായ അശ്റഫ് തൊടന്നൂർ, മുഹമ്മദ് ഷാഫി വേളം, ഹമീദ് അയനിക്കാട്, സെക്രട്ടറിമാരായ മുനീർ ഒഞ്ചിയം, മുഹമ്മദ് സിനാൻ കാസർകോട് ജില്ല പ്രസിഡന്റ് അഷ്റഫ് മഞ്ചേശ്വരം, പേരാമ്പ്ര മണ്ഡലം ജനറൽ സെക്രെട്ടറി റഷീദ് കുരിക്കൾകണ്ടി, ജില്ല പ്രവർത്തകസമിതി അംഗം ഹാഷിർ കഴുങ്ങിൽ, വനിതാ വിങ് ഭാരവാഹികളായ, മുഫ്സിന ഫാസിൻ തുടങ്ങിയവർ സംബന്ധിച്ചു.
കെ.എം.സി.സി കോഴിക്കോട് ജില്ല ജനറൽ സെക്രട്ടറി പി.കെ. ഇസ്ഹാഖ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിന് നേതൃത്വം നൽകി. ജില്ല വനിത വിങ് ഭാരവാഹികളായി പ്രസിഡന്റ് സുബൈദ പി.കെ.സി, ജനറൽ സെക്രട്ടറി ഷബാന ബഷീർ, ട്രഷറർ നസീമ നസീം, ഓർഗനൈസിങ് സെക്രട്ടറി തസ്ലീന സലീം എന്നിവരെയും വൈസ് പ്രസിഡന്റുമാരായി മുഫ്സിന ഫാസിൽ, സൽമ ജുനൈസ്, ഖൈറുന്നിസ റസാഖ്, വഹീദ ഹനീഫ്, സറീന ആർ.കെ എന്നിവരെയും സെക്രട്ടറിമാരായി ഫസീല റാഫി, ഹാജറ നിസാർ, ഫിദ ഷമീം, റമീന നാസർ, മെഹജൂബ സുഹൈർ എന്നിവരെയും തെരഞ്ഞെടുത്തു.
gulf
ബഹ്റൈനില്‍ ക്യാമ്പിങ് സ്ഥലങ്ങള്‍ക്ക് ശുചിത്വ ഡെപ്പോസിറ്റ് സംവിധാനം
20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മനാമ: ബഹ്റൈനിലെ സാഖിര്‍ പ്രദേശത്തെ പൊതു ക്യാമ്പിങ് സ്ഥലങ്ങളില്‍ ശുചിത്വം ഉറപ്പാക്കുന്നതിനായി പുതിയ നടപടിയുമായി അധികാരികള്‍. 20252026 ക്യാമ്പിങ് സീസണില്‍ വാണിജ്യേതര ടെന്റ് സൈറ്റുകള്‍ക്കായി 100 ബഹ്റൈനി ദിനാര്‍ ക്ലീന്‍ലിനസ് ഡെപ്പോസിറ്റ് നിര്‍ബന്ധമാക്കി.
മുനിസിപ്പാലിറ്റി കാര്യ-കൃഷി മന്ത്രി വഈല്‍ അല്‍ മുബാറക്കിന്റെ ഉത്തരവിലാണ് ഈ നിര്‍ദ്ദേശം ഉള്‍പ്പെട്ടിരിക്കുന്നത്. ഔദ്യോഗിക ഗസറ്റില്‍ പ്രസിദ്ധീകരിച്ച ഉത്തരവനുസരിച്ച്, സീസണ് അവസാനിക്കുമ്പോള്‍ ക്യാമ്പിംഗ് സൈറ്റുകള്‍ വൃത്തിയായി സൂക്ഷിക്കുകയും പൂര്‍വ്വസ്ഥിതിയിലാക്കുകയും ചെയ്താല്‍ ഡെപ്പോസിറ്റ് തുക തിരികെ ലഭിക്കും. രജിസ്ട്രേഷന് സമയത്ത് സതേണ്‍ മുനിസിപ്പാലിറ്റിയിലാണ് ഡെപ്പോസിറ്റ് അടയ്ക്കേണ്ടത്.
ടെന്റുകള്‍ അഴിച്ചുമാറ്റിയതിന് ശേഷം ഒരാഴ്ചയ്ക്കുള്ളിലോ, അല്ലെങ്കില്‍ സീസണ് അവസാനിക്കുന്ന തീയതിക്കുള്ളിലോ ഏതാണോ ആദ്യം വരുന്നത് ക്യാമ്പേഴ്സ് സ്ഥലങ്ങള്‍ വൃത്തിയാക്കണം. ശുചീകരണം നടപ്പാക്കാത്ത പക്ഷം, ഡെപ്പോസിറ്റ് തുക മുനിസിപ്പാലിറ്റിക്ക് ചെലവായി ഉപയോഗിക്കാനും, ആവശ്യമെങ്കില്‍ അധിക തുകയും ഈടാക്കാനുമാകും.
20252026 ക്യാമ്പിംഗ് സീസണ് ഡിസംബര്‍ 5-ന് ആരംഭിച്ച് മാര്‍ച്ച് 25-ന് അവസാനിക്കും. രജിസ്ട്രേഷന് നവംബര്‍ 20 മുതല്‍ 30 വരെ ‘അല്‍ജുനോബിയ’ മൊബൈല്‍ ആപ്ലിക്കേഷനിലെ ‘ഖയ്യാം’ സംരംഭം വഴി ഡിജിറ്റലായി നടത്താം.
സതേണ്‍ ഗവര്‍ണര്‍ ശൈഖ് ഖലീഫ ബിന്‍ അലി അല്‍ ഖലീഫയുടെ നേതൃത്വത്തിലാണ് പുതിയ സീസണിലെ റെഗുലേറ്ററി ചട്ടക്കൂടും സുരക്ഷാ തയ്യാറെടുപ്പുകളും പ്രഖ്യാപിച്ചത്. അന്വേഷണങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും, അല്‍ജുനോബിയ ആപ്പ്, ദേശീയ തവാസുല്‍ പ്ലാറ്റ്ഫോം എന്നിവ വഴി ബന്ധപ്പെടാം.
gulf
സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ഇന്ന്: സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ചെയ്തു
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
ദുബൈ: ദുബൈ കെ.എം.സി.സി മലപ്പുറം ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന പതിനാറാമത് സീതി ഹാജി മെമ്മോറിയൽ ഫുട്ബോൾ ടൂർണമെന്റിന്റെ സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം ശനിയാഴ്ച ദേര ഫ്ലോറ ക്രീക്ക് ഹോട്ടലിൽ വച്ച് നടന്നു.
ഡോ. അബ്ദുസ്സമദ് സമദാനി എം.പി ടൂർണമെന്റ് സ്പെഷ്യൽ സപ്ലിമെന്റ് പ്രകാശനം നിർവഹിച്ചു. ചടങ്ങിൽ സിനിമാ താരങ്ങളായ രമേശ് പിഷാരടി, കുഞ്ചൻ, ദുബൈ കെ.എം.സി.സി വൈസ് പ്രസിഡന്റ് കെ.പി.എ സലാം, ജില്ലാ പ്രസിഡന്റ് സിദ്ദീഖ് കാലൊടി, ജനറൽ സെക്രട്ടറി എ.പി നൗഫൽ, ടൂർണമെന്റ് ഭാരവാഹികളായ സലാം പരി, സഹീർ വിളയിൽ, ഷരീഫ് കരേക്കാട്, അഷ്റഫ് പരി, അനസ് എടപ്പാൾ എന്നിവർ സന്നിഹിതരായിരുന്നു.
നവംബർ 9-ന് ഞായറാഴ്ച വൈകിട്ട് 4 മണിക്ക് അബൂഹൈൽ സ്പോർട്സ് ബേയിൽ നടക്കുന്ന ടൂർണമെന്റിന്റെ എല്ലാ ഒരുക്കങ്ങളും പൂർത്തിയായതായി സംഘാടകർ അറിയിച്ചു.
-
india1 day agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala2 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala1 day agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala1 day agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
kerala2 days agoപ്ലസ് ടു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച കേസില്‍ യുവാവ് അറസ്റ്റില്‍
-
News1 day agoസൂപ്പര്‍ ലീഗ് കേരള: കൊച്ചിക്ക് തുടര്‍ച്ചയായ ഏഴാം തോല്‍വി; തിരുവനന്തപുരം കൊമ്പന്‍സ് ഏക ഗോളിന് വിജയം
-
News2 days agoനാനോ ബനാന 2 ഉടന്‍ വരുന്നു; പുതിയ ഇമേജ് ജനറേഷന് മോഡലിനെ കുറിച്ച് റിപ്പോര്‍ട്ടുകള്‍ ആവേശം കൂട്ടുന്നു
-
Video Stories12 hours agoജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
