വാഷിങ്ടണ്‍: യു.എസ് പ്രസിഡന്റ് ജോ ബൈഡന്‍ എയര്‍ഫോഴ്‌സ് വണ്‍ വിമാനത്തിലേക്ക് കയറുന്നതിനിടെ ഒന്നിലേറെ തവണ കാലിടറി വീണു. വാഷിങ്ടണില്‍നിന്ന് അറ്റ്‌ലാന്റയിലേക്ക് പോകാന്‍ വിമാനം കയറുന്നതിനിടെയാണ് ബൈഡന്‍ കോണിപ്പടിയില്‍ വീണത്.

സുരക്ഷ ഉദ്യോഗസ്ഥരുടെ സല്യൂട്ട് സ്വീകരിച്ച ശേഷമാണ് ബൈഡന്‍ കോണിപ്പടി കയറുന്നത്. അതിവേഗതയിലായിരുന്നു അദ്ദേഹത്തിന്റെ നടത്തം. അരികിലുള്ള കമ്പിയില്‍പിടിച്ചാണ് കയറിയതെങ്കിലും പകുതി ദൂരമെത്തിയപ്പോള്‍ കാല് തെന്നുകയായിരുന്നു. എണീറ്റെങ്കിലും ഉടന്‍ തന്നെ വീണു. നിവരാന്‍ ശ്രമിക്കുന്നതിനിടെ അടുത്തപടിയിലും തെന്നി മുട്ടുകുത്തി വീണു.

അതേമസയം, ബൈഡന് പ്രശ്‌നങ്ങളൊന്നുമില്ലെന്നും അദ്ദേഹം സുഖമായിരിക്കുന്നുവെന്നും ഡെപ്യൂട്ടി പ്രസ് സെക്രട്ടറി കരീന്‍ ജീന്‍ പിയറി മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.അറ്റ്‌ലാന്റയിലെ മസാജ് പാര്‍ലറില്‍ നടന്ന വെടിവെപ്പിനെ തുടര്‍ന്ന് ആശങ്കയിലായ ഏഷ്യന്‍അമേരിക്കന്‍ വംശജരെ സന്ദര്‍ശിക്കാനായിരുന്നു ബൈഡന്റെ യാത്ര.