india
ബംഗാളില്‍ നിങ്ങളെ വേണ്ട, ദയവായി ഇങ്ങോട്ട് വന്ന് വോട്ടു ഭിന്നിപ്പിക്കരുത്; ഉവൈസിയോടുള്ള ബന്ധം വിച്ഛേദിച്ച് പാര്‍ട്ടി നേതാവ്
ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്.
കൊല്‍ക്കത്ത: പശ്ചിമബംഗാളിലെ എഐഎംഐഎം നേതാവ് അന്‍വര്‍ പാഷ തൃണമൂല്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. ബിഹാര്‍ തെരഞ്ഞെടുപ്പില്‍ ബിജെപിയെ അധികാരത്തിലെത്താന്‍ പാര്‍ട്ടി സഹായിച്ചു എന്നാരോപിച്ചാണ് പാഷ അസദുദ്ദീന്‍ ഉവൈസിയുടെ പാര്‍ട്ടി വിട്ടത്. പശ്ചിമബംഗാള്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന ഉവൈസിയുടെ പ്രഖ്യാപത്തിന് പിന്നാലെയാണ് ഇദ്ദേഹത്തിന്റെ രാജി. എഐഎംഐഎം സംസ്ഥാന കണ്‍വീനറാണ് അന്‍വര്‍ പാഷ.
‘ഇത് വളരെ അപകടരമാണ്. ബംഗാളില്‍ അനുവദിക്കാന്‍ പറ്റില്ല. ബിഹാര്‍ മോഡല്‍ ബംഗാളില്‍ നടപ്പാക്കിയാല്‍ സംസ്ഥാനം രക്തത്തില്‍ മൂടും. മുപ്പത് ശതമാനം ന്യൂനപക്ഷങ്ങള്‍ താമസിക്കുന്ന ബംഗാളില്‍ ഈ ശക്തികളെ തടയേണ്ടത് അത്യാവശ്യമാണ്’ – അദ്ദേഹം പറഞ്ഞു.
Setback for AIMIM in West Bengal as state convenor Sk. Anwar Pasha joins TMC along with other AIMIM workers. Pasha says, “we will not let Bihar model be replicated in West Bengal.” @ZeeNews pic.twitter.com/j8wzRxyDBb
— Pooja Mehta (@pooja_news) November 23, 2020
ബംഗാളില്‍ വര്‍ഷങ്ങളായി ഹിന്ദുക്കളും മുസ്‌ലിംകളും ക്രിസ്ത്യാനികളും സിഖുകാരും സമാധാനത്തോടെയാണ് ജീവിക്കുന്നത്. എന്നാല്‍ അവര്‍ക്കിടയിലേക്ക് നുഴഞ്ഞു കയറി ഭിന്നിപ്പിക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോള്‍ നടന്നു കൊണ്ടിരിക്കുന്നത്- പാഷ വ്യക്തമാക്കി.
പൗരത്വ ഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനും എതിരെ ശബ്ദമുയര്‍ത്തിയ ഏക മുഖ്യമന്ത്രിയാണ് മമത ബാനര്‍ജി. അവര്‍ രാഷ്ട്രീയ പ്രീണനം നടത്തുകയാണ് എന്നാണ് ചിലര്‍ ആരോപിക്കുന്നത്. എന്നാല്‍ മമത ഇമാമുകാര്‍ക്ക് പണം നല്‍കുന്നുണ്ട് എങ്കില്‍ പുരോഹിതര്‍ക്കും അതു കിട്ടുന്നുണ്ട്. അവര്‍ തല മറച്ച് ആമീന്‍ പറയുന്നുണ്ട് എങ്കില്‍ ക്ഷേത്രത്തില്‍ പോയി പൂജയും ചെയ്യുന്നുണ്ട്. എന്റെ ജീവിതത്തില്‍ ഇങ്ങനെയൊരു മതേതര നേതാവിനെ ഞാന്‍ കണ്ടിട്ടില്ല- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ദയവായി ബംഗാളിലേക്ക് വരരുത് എന്നും പാഷ ഉവൈസിയോട് ആവശ്യപ്പെട്ടു. ബംഗാളിന് നിങ്ങളെ ആവശ്യമില്ല. എന്നിട്ടും നിങ്ങള്‍ വരികയാണ് എങ്കില്‍ ഞങ്ങള്‍ യുദ്ധം ചെയ്യും- പാഷ കൂട്ടിച്ചേര്‍ത്തു. ബിഹാറിലെ തെരഞ്ഞെടുപ്പ് വിജയത്തിന് പിന്നാലെയാണ് ബംഗാള്‍ തെരഞ്ഞെടുപ്പിലും മത്സരിക്കുമെന്ന് ഉവൈസി പ്രഖ്യാപിച്ചിരുന്നത്.
india
ചെങ്കോട്ട സ്ഫോടനം; മരണം 15 ആയി
ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്
ഡൽഹി ചെങ്കോട്ട സ്ഫോടനത്തിൽ മരിച്ചവരുടെ എണ്ണം 15 ആയി. ഗുരുതരമായി പരുക്കേറ്റ് ചികിത്സയിലായിരുന്ന ലുക്മാൻ, വിനയ് പഥക് എന്നിവരാണ് മരിച്ചത്.അതിനിടെ സ്ഫോടനവുമായി ബന്ധപ്പെട്ട് ശ്രീനഗറിൽ നിന്ന് ഒരാളെ കൂടി എൻഐഎ അറസ്റ്റ് ചെയ്തു.
കേസിൽ എൻഐഎ നടത്തുന്ന രണ്ടാമത്തെ അറസ്റ്റ് ആണ് ഇത്. ജാസിർ ബിലാൽ വാനി എന്ന ഡാനിഷ് ആണ് അറസ്റ്റിലായത്. ഭീകരാക്രമണത്തിന് സാങ്കേതിക സഹായം നൽകിയതിനാണ് ഇയാളെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഇയാൾ ഡ്രോണുകളും റോക്കറ്റുകളും ഉപയോഗിച്ച് ആക്രമണം നടത്താൻ പദ്ധതി തയ്യാറാക്കിയതായി എൻഐഎ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു.
india
മദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
മദീനക്കടുത്ത് ഉംറ തീര്‍ഥാടകര്‍ സഞ്ചരിച്ച ബസപകടത്തില്‍ പെട്ട് മരിച്ച സംഭവത്തില്‍ ഹൈദരാബാദ് സ്വദേശികളുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം പ്രഖ്യാപിച്ച് തെലങ്കാന സര്‍ക്കാര്‍. തിങ്കളാഴ്ച സെക്രട്ടേറിയറ്റില്‍ ചേര്‍ന്ന സംസ്ഥാന മന്ത്രിസഭ യോഗത്തിലാണ് തീരുമാനം. ഹൈദരാബാദിലെ ആസിഫ് നഗര്‍, ഝിറ, മെഹദിപട്ടണം, ടോളിചൗക്കി പ്രദേശങ്ങളിലെ താമസക്കാരായ 17 പുരുഷന്മാരും 18 സ്ത്രീകളും 10 കുട്ടികളുമാണ് അപകടത്തില്‍ മരിച്ചത്. അപകടത്തില്‍ ഒരു കുടുംബത്തിലെ 18 അംഗങ്ങളെയാണ് ഒറ്റയടിക്ക് നഷ്ടപ്പെട്ടത്.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനും കുടുംബാംഗങ്ങളെ സഹായിക്കുന്നതിനുമായി തെലങ്കാന സംസ്ഥാന ന്യൂനപക്ഷ ക്ഷേമ മന്ത്രി മുഹമ്മദ് അസ്ഹറുദ്ദീന്റെ നേതൃത്വത്തില്‍ സര്‍ക്കാര്‍ സംഘം സൗദിയിലേക്ക് തിരിക്കും. സംഘത്തില്‍ എം.എല്‍.എമാരും, ന്യൂനപക്ഷ സമുദായത്തില്‍ നിന്നുള്ള ഒരു മുതിര്‍ന്ന ഉദ്യോഗസ്ഥനും ഉള്‍പ്പെടും. കൂടാതെ, മരിച്ച ഓരോ തീര്‍ഥാടകരുടെയും കുടുംബത്തില്‍ നിന്ന് രണ്ട് അംഗങ്ങളെ വീതം തെലങ്കാന സര്‍ക്കാറിന്റെ ചെലവില്‍ സൗദിയിലേക്ക് കൊണ്ടുപോകുന്നതിനുള്ള ക്രമീകരണങ്ങളും ഒരുക്കുന്നുണ്ട്.
india
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം
റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു
ഹരിയാനയില്‍ ക്രിസ്ത്യാനികള്‍ക്കും മുസ്‌ലിംകള്‍ക്കും നേരെ ഹിന്ദുത്വവാദികളുടെ ആക്രമണം. റോഹ്തക് ജില്ലയില്‍ നിര്‍ബന്ധിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കുകയും വിശ്വാസികളെ അസഭ്യം പറയുകയും ചെയ്തു. വടക്കേ ഇന്ത്യയില്‍ ന്യൂനപക്ഷ വിഭാഗങ്ങള്‍ക്ക് നേരെയുള്ള ഹിന്ദുത്വവാദികളുടെ അതിക്രമങ്ങള്‍ ദിനേന വര്‍ധിച്ചുവരികയാണ്. ക്രിസ്ത്യാനികള്‍ ഒറ്റുകാരാണെന്നും അവരുടെ പുസ്തകങ്ങള്‍ വൃത്തിക്കെട്ടതാണെന്നും വിശ്വാസത്തെ തള്ളിപ്പറയാനും നിര്‍ബന്ധിക്കുന്ന വിഡിയോ സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിക്കുന്നു.
‘ജയ് ശ്രീറാം’, ‘ഭാരത് മാതാ കീ ജയ്’ എന്ന് ആക്രോശിച്ച് വിശ്വാസികളെ കൊണ്ടുതന്നെയാണ് പെട്രോള്‍ ഒഴിച്ച് ബൈബിളും ഖുര്‍ആനും കത്തിക്കാന്‍ നിര്‍ബന്ധിച്ചത്. വിശ്വാസികള്‍ പ്രാര്‍ഥിക്കുന്ന ഇടങ്ങള്‍ ആക്രമിക്കുകയും അതിക്രമ വാര്‍ത്തകളുടെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്യുന്നു.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News16 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
