X

ജോഷിമഡ് ദുരന്തം; ഉത്തരവാദി എന്‍.ടി.പി.സിയെന്ന്

ജോഷിമഡ് (ഉത്തരാഖണ്ഡ്): ജോഷിമഠില്‍ ഭൂമി ഇടിഞ്ഞുതാഴുന്ന പ്രതിഭാസത്തിനു കാരണം നാഷണല്‍ തെര്‍മല്‍ പവര്‍ കോര്‍പറേഷന്‍ ലിമിറ്റഡ് (എന്‍.ടി.പി.സി) നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണോ എന്നു പരിശോധിക്കുമെന്ന് ഉത്തരാഖണ്ഡ് സര്‍ക്കാര്‍. എട്ട് ഇന്‍സ്റ്റിറ്റ്യൂട്ടുകള്‍ ചേര്‍ന്നു സംയുക്തമായാകും ജോഷിമഠില്‍ സംഭവിച്ചതിനെക്കുറിച്ചു പഠനം നടത്തുകയെന്നും സര്‍ക്കാര്‍ വ്യക്തമാക്കി.

സ്ഥിതിഗതികള്‍ വിലയിരുത്താന്‍ ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് സുപ്രധാന തീരുമാനങ്ങള്‍. ദുരിതാശ്വാസ പാക്കേജിനായി കേന്ദ്രസര്‍ക്കാരിനെ സമീപിക്കാനും യോഗത്തില്‍ തീരുമാനമായി. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള എന്‍ടിപിസിയുടെ ഹൈഡല്‍ പ്രോജക്ടിന്റെ ഭാഗമായി നടത്തുന്ന നിര്‍മാണ പ്രവര്‍ത്തനങ്ങളാണ് ജോഷിമഡിലെ ഭൂമില്‍ വിള്ളല്‍ വീഴാന്‍ കാരണമെന്ന് ആദ്യം മുതല്‍ ആരോപണം ഉയര്‍ന്നിരുന്നു.

webdesk11: