ഇറ്റാലിയന്‍ സൂപ്പര്‍ കപ്പ് ട്രോഫിയില്‍ മുത്തമിട്ട് യുവന്റസ്. സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാണ്‍ഡോ റയല്‍ മാഡ്രിഡില്‍ നിന്ന് കൂടുമാറി എത്തിയ ശേഷം ടീം സ്വന്തമാക്കുന്ന ആദ്യ കിരീടമാണിത്. ഫൈനലില്‍ കരുത്തരായ എ.സി മിലാനെ എതിരില്ലാത്ത ഒരു ഗോളിനാണ് യുവെ കീഴടക്കിയത്. ആ ഗോള്‍ നേടിയതും ക്രിസ്റ്റിയാനോ തന്നെ. 61-ാം മിനുട്ടില്‍ മിരാലെം പ്യാനിച്ച് ചിപ്പ് ചെയ്തു നല്‍കിയ പന്തില്‍ നിന്ന് ഹെഡ്ഡറുതിര്‍ത്തായിരുന്നു പോര്‍ച്ചുഗീസ് താരത്തിന്റെ ഗോള്‍.