ആലപ്പുഴ: വനിതാ മതിലിനെതിരെ രംഗത്ത് വന്ന ഭരണപരിഷ്‌ക്കാര കമ്മീഷന്‍ അധ്യക്ഷന്‍ വി.എസ് അച്യുതാനന്ദനെതിരെ സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. വനിതാ മതില്‍ വിഷയത്തില്‍ വി.എസ് എടുത്ത നിലപാട് ശരിയാണോയെന്ന് അദ്ദേഹം തന്നെ പരിശോധിക്കണം. സിപിഎം നയിക്കുന്ന മുന്നണിയാണ് വനിതാമതില്‍ തീരുമാനിച്ചത്. വി.എസ് ഇപ്പോഴും സി.പി.എമ്മുകാരനാണെന്നാണ് വിശ്വാസം. ഇടതു മുന്നണി പ്രവേശനത്തിന് കക്ഷി നേതാക്കളുടെ ജാതകം നോക്കേണ്ട കാര്യമില്ലെന്നും കാനം ആലപ്പുഴയില്‍ മാധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു.