താമരശ്ശേരി: ദേശീയപാതയില്‍ കൈതപ്പൊയിലിലുണ്ടായ വാഹനാപകടത്തില്‍ ബൈക്ക് യാത്രികരായ രണ്ടുപേര്‍ മരിച്ചു. പൂവാട്ടുപറമ്പ് വടക്കേ മംഗലക്കാട്ട് ഹസ്സന്റെ മകന്‍ അബ്ദുല്‍ വഹാബ് (22), ചേവരമ്പലം നെല്ലോളിമീത്തല്‍ പറമ്പില്‍ ബാലകൃഷ്ണന്റെ മകള്‍ ബിജിഷ (21) എന്നിവരാണ് മരണപ്പെട്ടത്.

ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെ കൈതപ്പൊയില്‍ പാലത്തില്‍വെച്ചാണ് അപകടം.

അപകടത്തില്‍ പെട്ട ബൈക്ക്
അപകടത്തില്‍ പെട്ട ബൈക്ക്

വയനാട് ഭാഗത്തേക്ക് പോവുകയായിരുന്ന ബൈക്ക് മുന്‍വശത്തുള്ള ടിപ്പര്‍ലോറിയെ മറികടന്ന് പോവുന്നതിനിടെ എതിരെ വന്ന കാറിലിടിച്ച് ടിപ്പര്‍ലോറിക്കുള്ളിലേക്ക് തെറിച്ചുവീഴുകയായിരുന്നു. വഹാബ് സംഭവ സ്ഥലത്തും വിജിഷ മെഡിക്കല്‍ കോളജ് ആസ്പത്രിയിലേക്കുള്ള വഴിമധ്യേയുമാണ് മരണപ്പെട്ടത്. ബൈക്കിലിടിച്ച കാര്‍ നിര്‍ത്താതെ പോയി.