കോഴിക്കോട്: കക്കയം വനത്തില്‍ മാവോയിസ്റ്റ് സാന്നിധ്യമെന്ന് പോലീസ്. നിലമ്പൂരില്‍ നിന്നുള്ള മാവോയിസ്റ്റുകള്‍ കക്കയം വനമേഖലയില്‍ എത്തിയെന്ന സൂചനയെ തുടര്‍ന്ന് തണ്ടര്‍ബോള്‍ട്ട് പരിശോധന തുടരുന്നു. പുലര്‍ച്ചെ അഞ്ചുമുതല്‍ ഇവിടെ പരിശോധന നടത്തുകയാണ്.

നിലമ്പൂരില്‍ കരുളായി വനത്തില്‍ ആഴ്ച്ചകള്‍ക്കുമുമ്പ് രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടിരുന്നു. കുപ്പുരാജ്, അജിത എന്നിവരാണ് പോലീസുമായുണ്ടായ ഏറ്റുമുട്ടലില്‍ മരിച്ചത്. സംഘത്തില്‍പെട്ട മറ്റുള്ളവരാണ് കക്കയത്ത് എത്തിയിരിക്കുന്നതെന്നാണ് പോലീസ് പറയുന്നത്. മാവോയിസ്റ്റുകളുടെ മരണത്തിന് ഇതിനോടകം തന്നെ വിമര്‍ശനം ഉയര്‍ന്നിരുന്നു.

നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകള്‍ പരിശീലനം നടത്തുന്നതിന്റെ ദൃശ്യങ്ങള്‍ ചാനലുകളിലൂടെ പുറത്തുവിട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് ദൃശ്യങ്ങള്‍ പുറത്തായത്.