കൊച്ചി: കാലടി സര്‍വകലാശാലയില്‍ വീണ്ടും അനധികൃത നിയമന വിവാദം ഉയരുന്നു. പാര്‍ട്ടി സഹയാത്രികകയ്ക്ക് ജോലി നല്‍കണം എന്നാവശ്യപ്പെട്ട് സിപിഎം പറവൂര്‍ ഏരിയാസെക്രട്ടറി ജില്ലാക്കമ്മിറ്റിക്ക് നല്‍കിയ കത്താണ് ഇപ്പോള്‍ പുറത്ത് വന്നിരിക്കുന്നതെന്ന് മാതൃഭൂമി റിപ്പോര്‍ട്ട് ചെയ്തു. കത്തില്‍ പറയുന്ന ഡോ.സംഗീതയ്ക്ക് കാലടി സര്‍വകലാശാലയില്‍ ജോലി ലഭിച്ചിരുന്നു.

കത്തുമായി വരുന്ന ഡോ.സംഗീത പാര്‍ട്ടിയുടെ സഹയാത്രികയാണ്. ഇവരെ കാലടി സര്‍വകലാശാലയില്‍ മലയാളം അസിസ്റ്റന്റ് പ്രൊഫസര്‍ തസ്തികയിലേക്ക് അഭിമുഖത്തിന് ക്ഷണിച്ചിട്ടുണ്ട്. കഴിയാവുന്നത്ര സഹായം ഇവര്‍ക്ക് ചെയ്തുകൊടുക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് സിപിഎം പറവൂര്‍ ഏരിയാ സെക്രട്ടറി ജില്ലാകമ്മിറ്റിക്ക് അയച്ച കത്താണ് പുറത്തുവന്നിരിക്കുന്നത്.

കത്തില്‍ പരാമര്‍ശിക്കുന്ന സംഗീതയ്ക്ക് ഇവിടെ നിയമനം ലഭിച്ചിട്ടുണ്ട്. അതുകൊണ്ടാണ് ഇടപെടല്‍ ഉണ്ടായതായി ആരോപണം ഉയര്‍ന്നിരിക്കുന്നത്. പാര്‍ട്ടി അനുഭാവികള്‍ക്കും നേതാക്കള്‍ അടക്കമുളളവരുടെ ബന്ധുക്കള്‍ക്കും നിയമനം ലഭിക്കുന്നു എന്ന പ്രതിപക്ഷ പാര്‍ട്ടികളുടെ ആരോപണത്തെ സാധൂകരിക്കുന്ന കത്താണ് പുറത്തുവന്നിരിക്കുന്നത്.