Video Stories
റയല്‍ മാഡ്രിഡ് – യുവന്തസ്: ‘ശൈലീമേഥം’
കമാല്‍ വരദൂര്‍
കാര്‍ഡിഫ്: ഇത് മിലേനിയം സ്റ്റേഡിയം. ലോക ഫുട്ബോള്‍ ഇന്നിവിടെയാണ്. യൂറോപ്പിലെ ചാമ്പ്യന്‍ ക്ലബിനെ നിശ്ചയിക്കുന്ന പോരാട്ടത്തിന് ആതിഥേയത്വം വഹിക്കുന്ന വലിയ മൈതാനം. സുരക്ഷാ ഭടന്മാരാണ് എങ്ങും. സാധാരണ ഫുട്ബോള്‍ വേദികളില്‍ കളിക്കാരെയും കാണികളെയുമാണ് കാണാറുളളതെങ്കില്‍ വെയില്‍സ് പൊലീസും പട്ടാളവുമെല്ലാം ഇവിടെ ജാഗരൂകരാണ്. സമീപകാല യൂറോപ്യന്‍ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് പൊലീസ് സ്റ്റേഡിയം ഏറ്റെടുത്തിരിക്കുന്നത്. വലിയ മേല്‍ക്കൂരയുളള അത്യാധുനിക സോക്കര്‍ വേദി. പക്ഷേ ഇന്ന് മേല്‍ക്കൂര തുറക്കില്ല-അതും സുരക്ഷയുടെ ഭാഗം. ജര്‍മനിയിലെ ഡോര്‍ട്ട്മണ്ടിലും ഇംഗ്ലണ്ടിലെ മാഞ്ചസ്റ്ററിലും കഴിഞ്ഞ മാസമുണ്ടായ ഭീകരാക്രമണങ്ങള്‍ കളി ദിവസങ്ങളിലായിരുന്നതിനാലാണ് ഇത്രമാത്രം ജാഗ്രത. റയല്‍ മാഡ്രിഡും യുവന്തസും മൈതാനത്ത് വരുമ്പോള്‍ രണ്ട് ശൈലികളാണ് ഏറ്റുമുട്ടുന്നത്. സൈനുദ്ദീന്‍ സിദാന് എന്ന ഫ്രാന്‍സിന്റെ ഫുട്ബോള്‍ ചക്രവര്‍ത്തി. ഒരു വര്‍ഷം മുമ്പ് റയലിന്റെ പരിശീലക സ്ഥാനം ഏറ്റെടുത്തത് മുതല്‍ കനത്ത സമ്മര്‍ദ്ദത്തിലും അദ്ദേഹത്തിന്റെ തന്ത്രങ്ങള്‍ വിജയഭേരി മുഴക്കുമ്പോള്‍ ഓരോ 100 ദിവസവും ഒരു കിരീടം എന്ന നിലയില്‍ റയല്‍ ലോക ഫുട്ബോളിലെ ഒന്നാമന്മാരായിരിക്കുന്നു. മാസിമിലാനോ അല്‍ഗേരി എന്ന ഇറ്റലിക്കാരനായ പരിശീലകന്റെ അനുഭവക്കരുത്തിലും പ്രതിരോധ തന്ത്രങ്ങളിലും യുവന്തസ് സീസണില്‍ ഇതിനകം സിരിയ എ കിരീടവും ഇറ്റാലിയന്‍ കപ്പും സ്വന്തമാക്കിയിരിക്കുന്നു. രണ്ട് പരിശീലകരുടെ ആവനാഴിയിലും അനുഭവക്കരുത്തന്മാരാണ്. കൃസ്റ്റിയാനോ റൊണാള്‍ഡോ എന്ന തുരുപ്പുചീട്ടിന്റെ അവസരവാദ കരുത്തിലായിരുന്നു ഇത് വരെയുളള റയല്‍ തേരോട്ടം. യുവന്തസാവട്ടെ പ്രതിരോധ മികവില്‍ ബാര്‍സയെ പോലുള്ളവരെ വരച്ച വരയില്‍ നിര്‍ത്തിവരാണ്. മെസിയും നെയ്മറും സുവാരസുമെല്ലാമടങ്ങുന്ന ലോകത്തിലെ ഏറ്റവും അപകടകാരികളായ മുന്‍നിരക്കാരെ ഗോളടിക്കാന്‍ അനുവദിക്കാതെ കെട്ടിയിട്ട ചെലിനിക്കും സംഘത്തിനും മുന്നില്‍ കൃസ്റ്റിയാനോയും ബെന്‍സേമയും ബെയിലുമെല്ലാം എന്ത് ചെയ്യുമെന്നതാണ് സോക്കര്‍ ലോകം കാത്തിരിക്കുന്നത്. നാളെയുടെ മെസി എന്ന് വിശേഷിപ്പിക്കുന്ന പൗളോ ഡിബാലെ എന്ന പുത്തന്‍ ഗോളടിക്കാരനുണ്ട് യുവെ നിരയില്‍. ബാര്‍സക്കെതിരെ ഇരട്ട ഗോള്‍ സ്ക്കോര്‍ ചെയ്ത ഈ അല്‍ഭുതതാരത്തെ ചെറുക്കാന്‍ ക്യാപ്റ്റന്‍ സെര്‍ജിയോ റാമോസ് നയിക്കുന്ന റയല്‍ പ്രതിരോധവും വിയര്‍ക്കേണ്ടി വരും.
ഇന്നത്തെ കാര്‍ഡിഫ് ഫൈനല്‍ യൂറോപ്യന്‍ ഫുട്ബോള്‍ സമവാക്യങ്ങളില്‍ നിര്‍ണായകമാവും. ആക്രമണമാണോ അതോ പ്രതിരോധമാണോ നല്ലത് എന്ന കാലപഴക്കമുളള ചോദ്യത്തിന് മുന്നില്‍ പലപ്പോഴും യൂറോപ്പ് തീരുമാനമെടുക്കാതെ അവസരവാദത്തെ കൂട്ടുപിടിച്ചിട്ടുണ്ട്. രണ്ടിനും നടുവില്‍ പാലമിട്ടുള്ള ചന്തമില്ലാത്ത ഒരു തരം ശൈലിയാണ് പല യൂറോപ്യന്‍ രാജ്യങ്ങളും ക്ലബുകളും അവലംബിക്കാറുളളത്. നിലനില്‍പ്പിന്റെ അല്ലെങ്കില്‍ വിജയത്തിന്റെ സുത്രവാക്യം എന്നാണ് ഇതിനെ അതത് പരിശീലകര്‍ വിശേഷിപ്പിക്കാറുള്ളത്. ലാറ്റിനമേരിക്കക്കാര്‍ ചന്തമുളള പാസിംഗ് ഫുട്ബോളിലുടെ ആക്രമണത്തിന്റെ മനോഹാരിതയില്‍ വിശ്വസിക്കുമ്പോള്‍ അത്രമാത്രം ചന്തം വേണ്ടെന്ന പക്ഷത്തായിരുന്നു പ്രമുഖ യൂറോപ്യന്‍ ഫുട്ബോള്‍ രാജ്യങ്ങള്‍. ഇറ്റലിയും ജര്‍മമനിയും എന്തിന് ഇംഗ്ലണ്ട് പോലും മൈതാന സൗന്ദര്യത്തിന് പ്രസക്തിയില്ലെന്ന് പറഞ്ഞ കാലത്താണ് സ്പെയിന് ടിക-ടാക്ക ശൈലിയിലൂടെ ലാറ്റിനമേരിക്കയെ പകര്‍ത്താന്‍ ശ്രമിച്ചത്. 2010 ലെ ലോകകപ്പില്‍ സ്പെയിന് ജേതാക്കളായതോടെ ആ ശൈലി സ്വീകരിക്കാന്‍ യൂറോപ്പ് നിര്‍ബന്ധിതരായി. പക്ഷേ ഒരേ ശൈലി പിന്തുടരുമ്പോള് അതിനെ പ്രതിരോധിക്കുക എളുപ്പമാണെന്ന സത്യമായിരുന്നു 2014 ലെ ബ്രസീല്‍ ലോകകപ്പില്‍ കണ്ടത്. സ്പെയിന് വേഗം പുറത്തായി. ബ്രസീല്‍ സെമിയിലും പുറത്തായി. അവസാനം കപ്പടിച്ചത് പ്രതിരോധ ശൈലിയുടെ വക്താക്കളായ ജര്‍മനിയും.
ചാമ്പ്യന്‍സ് ലീഗ് ഫൈനലില്‍ റയല്‍ മാഡ്രിഡ് മധ്യനിരയിലും യുവന്തസ് പ്രതിരോധത്തിലും വിശ്വസിക്കുന്നവരാണ്. സിദാന് എന്ന പരിശീലകന് ലോകത്തെ നമ്പര്‍ വണ്‍ പ്ലേ മേക്കര്‍മാരില്‍ ഒരാളായിരുന്നതിനാല്‍ അദ്ദേഹത്തിന്റെ വിശ്വാസ പ്രമാണമെന്നത് മധ്യനിരയില്‍ കളി നിയന്ത്രിക്കുക എന്നതാണ്. അതിവേഗതയില്‍ കളിക്കുന്നതിന് പകരം ഹോള്‍ഡിംഗ് ഫുട്ബോള്‍ എന്ന ശൈലി. മുന്‍നിരയില്‍ കൃസ്റ്റിയാനോ, ബെന്‍സേമ, ബെയില്‍, റോഡ്രിഗസ് തുടങ്ങി അദ്ദേഹത്തിന് താരങ്ങള്‍ നിരവധി. ഇവര്‍ക്ക് പന്ത് നിരന്തരം എത്തിക്കുന്നതില്‍ ലുക്കാ മോദ്രിച്ചും ടോണി ക്രൂസും മാര്‍സിലോയുമെല്ലാമുണ്ട്. പ്രതിയോഗികളുടെ ഗെയിം മനസ്സിലാക്കി സാഹചര്യങ്ങളെ പഠിച്ചുളള ഗെയിം സിദാന് വിഭാവനം ചെയ്യുമ്പോള്‍ യുവന്തസിനും കോച്ച് അല്‍ഗേരിക്കും മുന്നില്‍ അനുഭവസമ്പത്തിന്റെ വഴിയെന്നാല്‍ അത് പ്രതിരോധമാണ്. പരമ്പരാഗതമായി ഇറ്റലി പിന്തുടരുന്ന ഈ ശൈലിയോട് കാല്‍പ്പന്തിനെ പ്രണയിക്കുന്നവരില്‍ ഭൂരിപക്ഷത്തിനും എതിര്‍പ്പുണ്ട്. പക്ഷേ ഇറ്റലി നാല് തവണ ലോകകപ്പ് നേടിയത്, യുവന്തസ് എണ്ണമറ്റ തവണ സിരിയ നേടിയതെല്ലാം പ്രതിരോധത്തില്‍ വിശ്വസിച്ചുളള ഗെയിം കൊണ്ടാണ്.
ഇന്റര്‍ മിലാന്, ഏ.സി മിലാന്, റോമ, നാപ്പോളി തുടങ്ങി ശക്തരായ പ്രതിയോഗികളുടെ നടുവില്‍ നിന്നാണ് ഓരോ സീസണിലും യുവെ ഒന്നാമന്മാരായി മാറുന്നത്. ഒരു ഘട്ടത്തിലും വേറിട്ടൊരു ചിന്താഗതിക്ക് അവര്‍ നില്ക്കുന്നില്ല. പന്ത് കിട്ടുമ്പോള്‍ മുന്‍നിരക്കാര്‍ അതിനെ പ്രയോജനപ്പെടുത്തുക എന്നതാണ് അന്നും ഇന്നും യുവെ ശൈലി. അതിനായാണ് അപകടകാരികളായ ഡിബാലേയെയും ഹിഗ്വിനെയും രംഗത്തിറക്കുന്നത്.
ഇത്തരത്തില്‍ മധ്യനിരക്കും പിന്‍നിരക്കും മാര്‍ക്ക് നല്‍കിയുള്ള ശൈലി മിലേനിയം സ്റ്റേഡിയത്തില്‍ ഇന്ന് പ്രയോഗിക്കപ്പെടുമ്പോള്‍ നാളെ യൂറോപ്പ് ചിന്തിക്കുക ഇന്നത്തെ വിജയ ശൈലിക്കൊപ്പം നില്‍ക്കാനായിരിക്കും. യൂറോപ്പിലെ പ്രമുഖരായ പരിശീലകര്‍-ഹൗേേസാ മോറിഞ്ഞോ, ആഴ്സന്‍ വെംഗര്‍, പെപ് ഗുര്‍ഡിയോള, കാര്‍ലോസ് ആഞ്ചലോട്ടി, അന്റോണിയോ കോണ്ടെ തുടങ്ങിയവരെല്ലാം പ്രായോഗികതയുടെ വക്താക്കളാണ്. ഒരേ ശൈലി വിജയിക്കില്ലെന്ന വിശ്വാസം പലപ്പോഴും പ്രകടിപ്പിക്കാറുളളവര്‍.
മോറിഞ്ഞോയുടെ മാഞ്ചസ്റ്റര്‍ യുനൈറ്റഡ് യൂറോപ്പ ലീഗ് നേടി, വെംഗറുടെ ആഴ്സനല്‍ എഫ്.എ കപ്പ് നേടി, പെപ് ഗുര്‍ഡിയോളയുടെ മാഞ്ചസ്റ്റര്‍ സിറ്റി കിരീടമൊന്നും നേടിയില്ലെങ്കിലും ചാമ്പ്യന്‍സ് ലീഗ് ബെര്‍ത്ത് സ്വന്തമാക്കി, ആഞ്ചലോട്ടിയുടെ ബയേണിന് ബുണ്ടസ് ലീഗ കിരീടം ലഭിച്ചു, കോണ്ടെയുടെ ചെല്‍സി എഫ്.എ കപ്പ് ഫൈനലില്‍ തോറ്റെങ്കിലും പ്രീമിയര്‍ ലീഗില്‍ ഒന്നാമന്മാരായി. അവരേക്കാള്‍ മുന്നിലാണിപ്പോള്‍ സിദാനും അല്‍ഗേരിയും. സിദാന് ലാലീഗ നേടിയത് സ്വന്തം ശൈലിയില്‍ ഉറച്ച് നിന്നാണ്. അല്‍ഗേരിയാവട്ടെ പ്രതിരോധ ഫുട്ബോളില്‍ അണുകിട മാറ്റം വരുത്തിയിട്ടില്ല. ഇന്ന് സിദാന് ജയിച്ചാല്‍ യൂറോപ്പ് പതിവ് മധ്യനിരാധിഷ്ഠിത ഹോള്‍ഡിംഗ് ശൈലിയിലേക്ക് പോവും-അല്‍ഗേരിയാണെങ്കില്‍ അടുത്ത സീസണില്‍ ക്ലബുകള്‍ നോട്ടമിടുക നല്ല ഡിഫന്‍ഡര്‍മാരെയായിരിക്കും. ക്ലബ് ട്രാന്‍സ്ഫറുകള്‍ പുരോഗമിക്കുന്ന സമയമായതിനാല്‍ എല്ലാ വന്‍ കിട ക്ലബുകാരും കാര്‍ഡിഫിലേക്ക് നോട്ടമിട്ടിരിക്കും
Video Stories
ജാതി വിവേചനം; മലപ്പുറം ബിജെപിയില്‍ പൊട്ടിത്തെറി, ബിജെപി നേതാവ് രാജിവച്ചു
പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
ജാതി വിവേചനത്തെ തുടര്‍ന്ന് ബിജെപിയില്‍ പൊട്ടിത്തെറി. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ചൂണ്ടിക്കാട്ടി മലപ്പുറം വെസ്റ്റ് ജില്ല മീഡിയ സെല്‍ കണ്‍വീനറും എടരിക്കോട് മണ്ഡലം പ്രഭാരിയുമായ മണമല്‍ ഉദേഷ് രാജിവച്ചു.
തിരൂര്‍ നഗരസഭയില്‍ ബിജെപി സ്ഥാനാര്‍ഥിയായി ഉദേഷിനെ പരിഗണിച്ചിരുന്നു. കാലങ്ങളായി ചിലര്‍ സീറ്റുകള്‍ കുത്തകയാക്കി വെച്ചിരിക്കുകയായിരുന്നുവെന്നും അദ്ദേഹം ആരോപിച്ചു. പാര്‍ട്ടിയില്‍നിന്ന് ജാതി വിവേചനം നേരിട്ടെന്ന് ഉദേഷ് പറഞ്ഞു. ഉദേഷിനെ പിന്തുണയ്ക്കുന്നവരും രാജിഭീഷണി മുഴക്കി.
News
എഐ തട്ടിപ്പുകളില്‍ കുടുങ്ങരുത്; മുന്നറിയിപ്പുമായി ഗൂഗിള്‍
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി.
തൊഴിലന്വേഷകരെയും ബിസിനസുകളെയും ലക്ഷ്യമാക്കി ഓണ്‍ലൈനില്‍ നടക്കുന്ന തട്ടിപ്പുകളില്‍ എഐ (AI) വ്യാപകമായി ഉപയോഗപ്പെടുന്നതായി ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. വ്യാജ തൊഴില്‍ അവസരങ്ങള്‍, ക്ലോണ്‍ ചെയ്ത ബിസിനസ് വെബ്സൈറ്റുരള്‍, യഥാര്‍ത്ഥ ആപ്ലിക്കേഷനുകളോട് സാമ്യമുള്ള കബളിപ്പിക്കാന്‍ വേണ്ടി നിര്‍മ്മിക്കുന്ന ആപ്പുകള്‍ എന്നിവ നിര്‍മ്മിക്കാന്‍ ഇപ്പോള്‍ സൈബര്‍ കുറ്റവാളികള്‍ ജനറേറ്റീവ് എഐ ടൂളുകള്‍ വിനിയോഗിക്കുന്നതായി ഗൂഗുളിന്റെ ട്രസ്റ്റ് ആന്‍ഡ് സേഫ്റ്റി ടീം വ്യക്തമാക്കി. ഗൂഗിളിന്റെ മുന്നറിയിപ്പ് പ്രകാരം ഈ തട്ടിപ്പുകളില്‍ പ്രധാനമായും തൊഴിലന്വേഷകരെയും ചെറുകിട ബിസിനസ് ഉടമകളെയും ലക്ഷ്യമിടുന്നു. പലപ്പോഴും അറിയപ്പെടുന്ന കമ്പനികളുടെയോ സര്‍ക്കാര്‍ ഏജന്‍സികളുടെയോ പേരില്‍ വ്യാജ ജോലി ലിസ്റ്റിംഗുകള്‍ സൃഷ്ടിക്കപ്പെടുന്നു. ഇരകളോട് വ്യക്തിഗത വിവരങ്ങള്‍ പങ്കിടാനും, ജോലി പ്രോസസ്സിംഗ് ഫീസ് എന്ന പേരില്‍ പണം അടയ്ക്കാനും ആവശ്യപ്പെടുന്നതാണ് സാധാരണ രീതി. ചിലര്‍ മാല്‍വെയര്‍ ഇന്‍സ്റ്റാള്‍ ചെയ്യാനോ ഡാറ്റ മോഷ്ടിക്കാനോ ലക്ഷ്യമിട്ടുള്ള വ്യാജ അഭിമുഖ സോഫ്റ്റ്വെയറുകളും അയക്കുന്നു. ഇത്തരം തട്ടിപ്പുകള്‍ വ്യക്തികള്‍ക്കും സ്ഥാപനങ്ങള്‍ക്കും ഗുരുതരമായ ഭീഷണിയാണെന്ന് ഗൂഗിള്‍ മുന്നറിയിപ്പ് നല്കി. നിയമാനുസൃത തൊഴിലുടമകള്‍ ഒരിക്കലും സാമ്പത്തിക വിവരങ്ങളോ പേയ്മെന്റെ് ആവശ്യങ്ങളോ ഉന്നയിക്കില്ലെന്നും ഉപയോക്താക്കള്‍ ഓണ്‍ലൈനില്‍ കൂടുതല്‍ ജാഗ്രത പാലിക്കണമെന്നും ഗൂഗിള്‍ വ്യക്തമാക്കി.
Video Stories
കടം വാങ്ങിയ പൈസ കൊണ്ടെടുത്ത ലോട്ടറിക്ക് 11 കോടി സമ്മാനം; സുഹൃത്തിന് 1 കോടി നല്കി പച്ചക്കറി കച്ചവടക്കാരന്
ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്.
ജയ്പൂര്‍: ജീവിതം മുഴുവന്‍ മാറ്റിമറിച്ച ഭാഗ്യചിരിയിലൂടെ രാജസ്ഥാനിലെ പച്ചക്കറി കച്ചവടക്കാരന് കോടിപതിയായി. കടം വാങ്ങിയ പണത്തില്‍ വാങ്ങിയ ലോട്ടറി ടിക്കറ്റിനാണ് 11 കോടി രൂപയുടെ ജാക്ക്പോട്ട് അടിച്ചത്. അതിലെ ഒരു കോടി രൂപ സുഹൃത്തിന് നല്കി അമിത് സെഹ്റ മനുഷ്യസ്നേഹത്തിന്റെ മാതൃകയായി. ജയ്പൂര്‍ ജില്ലയിലെ കോട്പുടി പട്ടണത്തില്‍ നിന്നുള്ള 38 കാരനായ അമിത് സെഹ്റയാണ് പഞ്ചാബ് സംസ്ഥാന ലോട്ടറിയുടെ ദീപാവലി ബമ്പര്‍ സമ്മാനം നേടിയത്. റോഡരികില്‍ ചെറിയ വണ്ടിയില്‍ പച്ചക്കറികള്‍ വിറ്റ് ഉപജീവനം നടത്തുന്നയാളാണ് അദ്ദേഹം. ഒക്ടോബര്‍ 16-ന് സുഹൃത്ത് മുകേഷ് സെന്നിനൊപ്പം പഞ്ചാബിലേക്ക് പോയപ്പോള്‍ ബതിന്ഡയിലെ ചായക്കടക്കരികിലെ സ്റ്റാളില്‍ നിന്നാണ് രണ്ട് ലോട്ടറി ടിക്കറ്റുകള്‍ വാങ്ങിയത്. കയ്യില്‍ പണമില്ലാത്തതിനാല്‍ മുകേഷിനോട് 1000 രൂപ കടം വാങ്ങുകയായിരുന്നു. ഒക്ടോബര്‍ 31ന് രാത്രി 10 മണിക്ക് മുകേഷിന്റെ ഫോണ്‍ കോളിലൂടെയാണ് 11 കോടിയുടെ ജാക്ക്പോട്ട് അടിച്ചതറിയുന്നത്. രണ്ടാമത്തെ ടിക്കറ്റിനും 1000 രൂപ സമ്മാനമായി ലഭിച്ചു. ലോട്ടറി അടിച്ച വിവരം അറിഞ്ഞപ്പോള്‍ ആദ്യം ഓര്‍ത്തത് സുഹൃത്ത് മുകേഷിനെയായിരുന്നു. അദ്ദേഹത്തിന്റെ രണ്ട് പെണ്മക്കള്ക്ക് 50 ലക്ഷം രൂപ വീതം ആകെ ഒരു കോടി നല്‍കുമെന്ന് അമിത് പറഞ്ഞു. ‘ പഞ്ചാബിലേക്ക് വരാന്‍പോലും 8,000 രൂപ കടം വാങ്ങിയിരുന്നു. അത് ഇപ്പോള്‍ തിരിച്ചടക്കും. കോടിപതിയായെങ്കിലും ഞാന്‍ പഴയപോലെ കച്ചവടം തുടരും. ഭാര്യയുടെ ആഗ്രഹം പോലെ സ്ഥലം വാങ്ങി വീട് പണിയും ‘ എന്നതായിരുന്നു അമിതിന്റെ പ്രതികരണം. സാധാരണ മനുഷ്യന്റെ മനോഹരമായ പങ്കുവെക്കലാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായിരിക്കുന്നത്.
-
india15 hours agoമദീനയിലെ ബസ് അപകടം; മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം വീതം ധനസഹായം നല്‍കുമെന്ന് തെലങ്കാന സര്‍ക്കാര്‍
-
GULF1 day agoമക്കമദീന ഹൈവേയില്‍ ഭീകരാപകടം: ഉംറ ബസ് കത്തി, 40 പേര് മരിച്ചു
-
News17 hours agoകമാൽ വരദൂരിൻ്റെ 50 ഫുട്ബോൾ കഥകൾ പ്രകാശിതമായി
-
india3 days agoമുഹമ്മദ് അഖ്ലാഖ് കേസിലെ പ്രതികള്‍ക്കെതിരായ കേസ് പിന്‍വലിക്കാന്‍ യു.പി. സര്‍ക്കാര്‍ നീക്കം തുടങ്ങി
-
kerala3 days ago500 രൂപയുടെ കള്ളനോട്ടുകളുമായി വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ അഞ്ചുപേര്‍ അറസ്റ്റില്‍
-
kerala3 days agoതദ്ദേശ തെരഞ്ഞെടുപ്പില്‍ സ്ഥാനാര്‍ത്ഥി നിര്‍ണയത്തില്‍ അവഗണിക്കപ്പെട്ടതില്‍ മനംനൊന്ത് ആര്‍എസ്എസ് പ്രവര്ത്തകന് ആത്മഹത്യ ചെയ്തു
-
india2 days agoബീഹാർ തിരഞ്ഞെടുപ്പ് പോസ്റ്റൽ ബാലറ്റ് ഫലം: MGB 142, NDA 98; എന്തുകൊണ്ടാണ് ഇത് ഇവിഎമ്മിന് എതിരായിരിക്കുന്നത്?
-
kerala3 days agoസഹപ്രവര്‍ത്തകയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് അസോസിയേഷന് നേതാവിനെതിരെ കേസ്

